#KERA Project - Recruitment Notice for Officials # Click here for Notification & Details # Click here for editable Application From #
# Application shall be submitted to kerarecruitment@gmail.com in pdf format on or before 25-01-2025 #
കൃഷി വകുപ്പിനെപ്പറ്റി
തിരുവിതാംകൂര്‍ സംസ്ഥാനത്ത് 1908 മെയ് 27 ന് ആരംഭിച്ചതാണ് കൃഷി വകുപ്പ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. കേരളത്തിന്‍റെ കാര്‍ഷിക മേഖലയില്‍ സമഗ്ര മുന്നേറ്റമുണ്ടാക്കുവാന്‍ കെല്‍പ്പുള്ള പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് കൃഷി വകുപ്പിന്‍റെ പ്രധാന ലക്ഷ്യം. 1908 മെയ് 27-ന് (കൊല്ലവർഷം 1083 ഇടവം 14-ന്) തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാളിന്‍റെ ഭരണകാലത്താണ് കൃഷി വകുപ്പ് രൂപം കൊണ്ടത്. യൂറോപ്പിലെ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും കൃഷി ശാസ്ത്രത്തിൽ ബിരുദവും, ലേപ്സിംഗം സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടിയ ഡോ. എൻ കുഞ്ഞൻപിള്ളയെയായിരുന്നു കൃഷി വകുപ്പിന്‍റെ പ്രഥമ ഡയറക്ടറായി നിയമിച്ചത്. തിരുവനന്തപുരത്തും, കൊല്ലത്തുമുണ്ടായിരുന്ന അഗ്രികൾച്ചറൽ ഡമോൺസ്ട്രേഷൻ ഫാമുകളും മൃഗസംരക്ഷണ മേഖലയും അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു. പിന്നീട് കൂടുതൽ ഫാമുകളും, ലബോറട്ടറികളും, കന്നുകാലി പ്രജനന യൂണിറ്റുകളും സ്ഥാപിതമായി. അക്കാലത്ത് കൃഷി വകുപ്പ് ലാന്‍ഡ് റവന്യൂ വകുപ്പിന്‍റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. 1924-ൽ താലൂക്കുതോറും ഓരോ കൃഷി ഇൻസ്പെക്ടർമാർ, രണ്ട് ഫീൽഡ് അസിസ്റ്റന്റ്‌മാർ, ജില്ലാ തലത്തിൽ ഒരു ഉദ്യോഗസ്ഥൻ എന്നിങ്ങനെ ഉദ്യോഗസ്ഥവിന്യാസം നടപ്പിലാക്കി. .......
വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്
കേരളീയം
എയിംസ്
അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനെജ്മെന്റ് സിസ്റ്റം
42.30 L+
കര്‍ഷക രജിസ്ട്രേഷന്‍
54.59 L+
അപേക്ഷകള്‍
53.94 L+
തീര്‍പ്പാക്കിയവ
31044 L+
വിതരണം ചെയ്ത തുക