18. മാനവശേഷി വികസനം
H/A: 2415-01-277-98 Rs. 242.00 ലക്ഷം

2012-13 മുതല്‍ വിജ്ഞാന വ്യാപന പദ്ധതി നടപ്പിലാക്കുവാന്‍ സഹായിക്കുന്ന തരത്തില്‍ കാര്‍ഷിക വിജ്ഞാന വ്യാപനം, അഗ്രിക്കള്‍ച്ചറല്‍ എക്കണോമിക്സ്, എന്റമോളജി, പ്ലാന്റ് പാത്തോളജി, അഗ്രോണമി, സോയില്‍ സയന്‍സ് എന്നീ ആറ് വിഷയങ്ങളില്‍ കൃഷി വകുപ്പിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്ക് ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്നതിനുള്ള പരിപാടി നടപ്പിലാക്കുന്നുണ്ട്. 2021-22- ലും ഇത് തുടരുന്നതാണ്. കാര്‍ഷിക സര്‍വ്വകലാശാല ഈ 6 കോഴ്സുകള്‍ക്കും പ്രത്യേകം സീറ്റ് നീക്കിവെയ്ക്കുന്നതാണ്. ദേശീയ തലത്തില്‍ നടക്കുന്ന സെമിനാറിലും ശില്‍പ്പശാലകളിലും കൃഷി വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥന്മാര്ക്ക് പങ്കെടുക്കുന്നതിനു വേണ്ടി വരുന്ന ചെലവും വിഹിതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ജില്ലാ തലത്തില്‍ ഈ പദ്ധതി ആത്മ പ്രോജക്ട് ഡയറക്ടര്‍ ഏകോപിപ്പിക്കുന്നതാണ്. ഇതിനായി 150.00 ലക്ഷം രൂപ വകയിരുത്തുന്നു. കൃഷി വകുപ്പിലെ സാങ്കേതിക ഉദ്യോഗസ്ഥന്മാര്ക്ക് അവരുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍ക്ക് പങ്കെടുക്കുന്നതിനു വേണ്ടിവരുന്ന ചെലവും ഈ വിഹിതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എന്‍.ഐ.പി.എച്ച്.എം. മായി സഹകരിച്ച് വിള ആരോഗ്യ പരിപാലന പദ്ധതിയിലുള്ള കാര്യശേഷി വര്‍ദ്ധനവിനുള്ള പരിപാടികള്‍ തുടരുന്നതാണ്. എന്‍.ഐ..പി.എച്ച്.എം ഹൈദരാബാദുമായി സഹകരിച്ച് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി സമേതിയില്‍ നടപ്പിലാക്കി വരുന്ന പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റില്‍ പി.ജി, ഡിപ്ലോമ കോഴ്സിനും സഹായം നല്‍കുന്നതാണ്. കാര്യശേഷി വര്‍ദ്ധനവിന് വകയിരുത്തിയ 20.00 ലക്ഷം രൂപയില്‍ നിന്നും പി.ജി.ഡി. എച്ച്.എം കോഴ്സിന് ചേര്‍ന്ന ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ക്കും വിനിയോഗിക്കാവുന്നതാണ്.
വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് അവസരമൊരുക്കുക, സര്‍ക്കാര്‍ പരിപാടികള്‍ മികച്ചരീതിയില്‍ നടപ്പിലാക്കുന്നതിന് താഴെത്തട്ടില്‍ സേവനം ലഭ്യമാക്കുക എന്നീ ഇരട്ട ലക്ഷ്യത്തോടെ 2021-22 വര്‍ഷത്തില്‍ കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് നടപ്പിലാക്കുന്നതിന് പുതിയ ഘടകം ഉള്‍പ്പെടുത്തിയിരിക്കുന്നു. കാര്‍ഷിക ജൈവകൃഷിയിലെ അവസാന വര്‍ഷ വി.എച്ച്.എസ്.ഇ. വിദ്യാര്‍ത്ഥികളെയും, വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റ് ഉടമകളെയും ആറുമാസത്തേക്ക് 1000.00 രൂപ പ്രോത്സാഹനമായി നല്കി ഏര്‍പ്പെടുത്തുവാന്‍ ലക്ഷ്യമിടുന്നു.