കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനുള്ള പിന്തുണ

H/A : 2435-01-800-99 Rs.119.00lakh H/A : 2435-01-101-85 Rs.2150.00 lakh H/A : 2401-00-119-77 Rs.50.00 lakh H/A : 2435-01-101-73 1000.00 lakh

             വിലയിലെ ഏറ്റക്കുറച്ചിലുകള്‍, കാര്യക്ഷമമായ വിപണന സംവിധാനത്തിന്റെ അഭാവം, വിളവെടുപ്പിനുശേഷമുള്ള നഷ്ടം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിപണികളുടെ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ ശാക്തീകരണം, ശേഖരണം, ഗതാഗതം, സംഭരണം, സംസ്കരണം എന്നീ വിവിധ തലങ്ങളില്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, മാര്‍ക്കറ്റ് ഇന്റലിജന്‍സ് ശക്തിപ്പെടുത്തുക, കാര്‍ഷിക വിപണനത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുക എന്നിവയാണ് പ്രധാന ശ്രദ്ധാ കേന്ദ്രങ്ങള്‍.

2024-25 ല്‍ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്ന 4390.00 ലക്ഷം രൂപയുടെ ഘടകങ്ങള്‍‌ തിരിച്ചുള്ള വിഹിതം താഴെ കൊടുത്തിരിക്കുന്നു.

        കാര്‍ഷിക മൊത്തവ്യാപാര വിപണികളുടെയും ജില്ലാ സംഭരണ കേന്ദ്രങ്ങളുടെയും അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായും പ്രവര്‍ത്തന ചെലവുകള്‍ക്കായും 130.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഏകീകൃത വിപണി സുഗമമാക്കുന്നതിന് ഇ-എൻ.എ.എം (e-NAM) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഈ വിപണികളുടെ പ്രവര്‍ത്തനം. മാര്‍ക്കറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് മാര്‍ക്കറ്റ് സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന കര്‍മ്മപദ്ധതിയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമത്തിലായിരിക്കണം മൊത്ത വിപണിയുടെ അടിസ്ഥാന സൗകര്യവികസനം ഏറ്റെടുക്കേണ്ടത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയുടെ എസ്റ്റിമേറ്റ് സഹിതമുള്ള കര്‍മ്മപദ്ധതി അംഗീകാരത്തിനായി കൃഷി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. പ്രവൃത്തി അംഗീകൃത ഏജന്‍സികളെ ഏല്‍പ്പിക്കണം.

      കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനായി നിലവിലെ വിപണി വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. കാലികമായ വിപണിവിവരങ്ങള്‍ ശേഖരിച്ച് കര്‍ഷകര്‍ക്ക് പ്രാപ്യമായ വെബ് സൈറ്റില്‍ ലഭ്യമാക്കും. 40.00 ലക്ഷം രൂപ അഗ് മാര്‍ക്ക് നെ റ്റിനും വിപണി വിവരശേ ഖരണത്തിനുമായി വകയിരുത്തുന്നു. 80.00 ലക്ഷം രൂപ അഗ്രികള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനും, 5.00 ലക്ഷം രൂപ ഡബ്ല്യു.റ്റി.ഒ സെ ല്ലിന്റെ പ്രവര്‍ത്തന ചെലവുകള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു.
എ ഗ്രേ ഡ് വിപണികളില്‍ ഉയര്‍ന്ന വരുമാനമുള്ള (രണ്ടു് ലക്ഷം രൂപ/വിപണി/മാസം) തിരഞ്ഞെ ടുക്കപ്പെട്ട ആഴ്ചചന്തകള്‍ക്ക് 10,000/- രൂപ വീതം അധിക സഹായം നല്‍കുന്നതിനായി 25.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഈ വിപണികൾക്ക് റിവോൾവിംഗ് ഫണ്ട് ഒറ്റത്തവണ സഹായമായി മാത്രമേ നൽകൂ. റിവോൾവിംഗ് ഫണ്ടിന്റെ പരിപാലനത്തിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട കൃഷി ഓഫീസർ/അസിസ്റ്റന്റ് കൃഷി ഡയറക്ടർ എന്നിവരില്‍ നിക്ഷിപ്തമായിരിക്കും.
ഉല്പന്നങ്ങള്‍ കൃഷിവകുപ്പിന്റെ മാര്‍ക്കറ്റുകളില്‍ ലേലത്തിന് എത്തിക്കുന്നതിനായി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ നേരിട്ടുള്ള വിപണന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും 50.00 ലക്ഷം രൂപ ട്രാന്‍സ്പ്പോര്‍ട്ടേഷന്‍ സബ്സിഡിയ്ക്കായി വകയിരുത്തിയിരിക്കുന്നു. ഇതിനായി കൃഷി ഡയറക്ടര്‍ വിശദമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കും. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ജൈവകാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിനായി ഇക്കോഷോപ്പുകള്‍ വികസിപ്പിക്കുന്നതിനായി സഹായം നല്‍കും. ഇതിനായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു.
കര്‍ഷകരുടെ കൃഷിസ്ഥലങ്ങളില്‍ നിന്നും മിച്ചമുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരണ/ വിപണന കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുക വഴി അവയുടെ വിപണനം ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് സാധ്യതയുള്ള പഞ്ചായത്തുകളില്‍ കര്‍ഷകമിത്രങ്ങളെ ഉള്‍പ്പെടുത്തും. അതുവഴി കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വരുമാനവും സുഗമമാക്കും. കര്‍ഷകമിത്രങ്ങളെ ഉള്‍പ്പെടുത്തുന്നതിന് 60.00 ലക്ഷം രൂപ വകയിരുത്തുന്നു. കര്‍ഷകമിത്രങ്ങളുടെ സേവനം അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ കൃഷിയിടാസൂത്രണാധിഷ്ടിത വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കൃഷിയിടങ്ങളിലും പ്രയോജനപ്പെടുത്തും.
വിപണന സംവിധാനത്തില്‍ ശീതീകരണ ശൃംഖലയുടെ പ്രാധാന്യവും ആവശ്യകതയും കണക്കിലെടുത്ത് ശീതീകരണ പരിപാലനം ഉള്‍പ്പടെയുള്ള വിതരണശൃംഖല സ്ഥാപിക്കുന്നതിന് 2024-25 വര്‍ഷത്തില്‍ പിന്തുണ നല്‍കും. ശീതീകരിച്ച ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കുന്നതിനായി 250.00 ലക്ഷം രൂപ നീക്കി വച്ചിരിക്കുന്നു. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനായി മാർക്കറ്റിംഗ്, കോൾഡ് സ്റ്റോറേജ്, വിതരണ ശൃംഖലാ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കേ ന്ദ്രപദ്ധതികൾക്ക് (എം.ഐ.ഡി.എച്ച്, എസ്.എം.എ.എം മുതലായവ) കീഴിൽ ലഭ്യമായ ഫണ്ടുകളുടെ സംയോജനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തും. വി.എഫ്.പി.സി.കെ യുടെ മാര്‍ക്കറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500.00 ലക്ഷം രൂപ വകയിരുത്തുന്നു.
വിലനിലവാരം സ്ഥിരപ്പെടുത്തുന്നതിനുള്ള വിപണി ഇടപെടൽ പിന്തുണയ്ക്കുന്നതിനും പച്ചക്കറികൾക്കും പഴങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില കർഷകർക്ക് നൽകുന്നതിനുള്ള പിന്തുണയും ഉൾപ്പടെ 2200.00 ലക്ഷം രൂപ വകയിരുത്തുന്നു. തെരഞ്ഞെ ടുത്ത കാർഷികോൽപ്പന്നങ്ങള്‍ നിയുക്ത ഏജൻസികൾ മുഖേന സംഭരിക്കുന്നതിനും, വിപണി വിലയിലെ ഏറ്റകുറച്ചിലുകള്‍ നിയന്ത്രിക്കുന്നതിനും ഉത്സവ സീസണില്‍ ന്യായമായ വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉറപ്പാക്കുന്നതിനും ഈ തുക വിനിയോഗിക്കും. ഇതിൽ, 50.00 ലക്ഷം രൂപ, വില കുറയുന്ന സാഹചര്യത്തിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രഖ്യാപിച്ച അടിസ്ഥാന വില കർഷകർക്ക് നൽകുന്നതിന് വകയിരുത്തിയിരിക്കുന്നു. ഇതിനായി അധികഫണ്ട് നീക്കിവെക്കില്ല.
2024-25 കാലയളവിൽ പച്ചത്തേങ്ങ സംഭരണത്തിലൂടെ സംസ്ഥാനത്തെ നാളികേര കർഷകരെ സഹായിക്കുകയും അതുവഴി കർഷകർക്ക് ലാഭകരമായ വില ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് വിഭാവനം ചെയ്തിരിക്കുന്നത്. വി.എഫ്.പി.സി.കെ . മുഖേന സുതാര്യമായ സംവിധാനത്തിലൂടെ പച്ചത്തേങ്ങ സംഭരണത്തിന് മാത്രമായി 1000.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. നാഫെഡ് മുഖേന നൽകുന്ന സൗകര്യങ്ങൾ സംഭരണ പ്രക്രിയയിൽ പൂർണമായും പ്രയോജനപ്പെടുത്തും.
കാര്‍ഷികോല്പാദന കമ്മീഷണറുടെ അധ്യക്ഷതയില്‍ സംസ്ഥാനതലത്തില്‍ കര്‍ശനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും., വി.എഫ്.പി.സി.കെ സി.ഇ.ഒ, ഡിപ്പാര്‍ട്ട്മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നതായിരിക്കും. ഈ കമ്മിറ്റി ത്രൈമാസ ഇടവേളകളില്‍ യോഗം ചേരുകയും പദ്ധതിയുടെ പുരോഗതിയും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്യും.