കേരള ഫാം ഫ്രഷ്  പഴം പച്ചക്കറി- അടിസ്ഥാന വില
പദ്ധതിയിൽ അപേക്ഷിക്കുന്ന കർഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 

www.aims.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും അടിസ്ഥാനവില പദ്ധതിയിൽ ഓൺലൈനായി അപേക്ഷിക്കുകയും ചെയ്യുന്ന കർഷകർ മാത്രമാണ് പദ്ധതിയുടെ ഭാഗമാകുക.

  • തിരഞ്ഞെടുത്ത വിളകൾക്ക് മാത്രമാണ് അടിസ്ഥാന വില പ്രഖ്യാപിച്ചിട്ടുള്ളത്.
  • ഓരോ വിളകൾക്കും അടിസ്ഥാന വില പദ്ധതിയിൽ അപേക്ഷിക്കേണ്ട സമയം നിജപ്പെടുത്തിയിട്ടുണ്ട്.
  • പച്ചക്കറി കർഷകർ നട്ടതിനുശേഷം 30 ദിവസത്തിന് മുൻപും ഏത്തവാഴ, മരച്ചീനി, പൈനാപ്പിൾ എന്നീ വിളകൾ കൃഷി ചെയ്യുന്ന കർഷകർ കൃഷി തുടങ്ങി 90 ദിവസത്തിന് മുൻപും ആണ് പദ്ധതിയിൽ അപേക്ഷിക്കേണ്ടത്.
  • ഒരു കർഷകന് പരമാവധി 6 ഹെക്ടർ (15 ഏക്കർ) സ്ഥലത്ത് ഉള്ള കൃഷിക്ക് മാത്രമേ ഒരു സീസണിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
  • ഓരോ വിളയ്ക്കും അടിസ്ഥാന ഉൽപ്പാദനക്ഷമത തീരുമാനിച്ചിട്ടുണ്ട്. കർഷകരുടെ ആനുകൂല്യം ഈ ഉൽപ്പാദനക്ഷമതയിൽ നിജപ്പെടുത്തുന്നതാണ്.
  • പച്ചക്കറികൾ കൃഷി ചെയ്യുന്ന കർഷകർ ഒരു തവണയും ഏത്തവാഴ. മരിച്ചീനി, പൈനാപ്പിൾ എന്നിവ കൃഷി ചെയ്യുന്ന കർഷകർ രണ്ടുതവണയും ജിയോ ടാഗ് ചെയ്ത ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • വയനാട് ജില്ലയിൽ നിന്നും ഏത്തവാഴ കൃഷി ചെയ്യുന്ന കർഷകർ രജിസ്റ്റർ ചെയ്യുന്ന സമയത്ത് വയനാടൻ നേന്ത്രൻ എന്ന് തിരഞ്ഞെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതാണ്.
ക്രമ നം വിള അടിസ്ഥാന വില അടിസ്ഥാന ഉത്പാദന ക്ഷമത (MT/Ha)
 1 മരച്ചീനി  12 15
 2 നേന്ത്രൻ
*വയനാടൻ നേന്ത്രൻ
 30
24
10

10

 3 കൈതച്ചക്ക  15 14
 4 കുമ്പളം  9 11
 5 വെള്ളരി  8 10
 6 പാവൽ  30 10
 7 പടവലം  16 15
 8 വള്ളിപയർ  34 8
 9 തക്കാളി  8 15
 10 വെണ്ട  20 8
 11 ക്യാബേജ്  11 20
 12 ക്യാരറ്റ്  21 15
 13 ഉരുളകിഴങ്ങ്  20 15
 14 ബീൻസ്  28 11
 15 ബീറ്റ്റൂട്ട്  21 12
 16 വെളുത്തുള്ളി  139 05