Subhikshakeralam
Keragramam
previous arrowprevious arrow
next arrownext arrow
പദ്ധതിയെപ്പറ്റി

                   ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാൻ നിധി (പി.എം. കിസാന്‍) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി 2018-19 സാമ്പത്തിക വർഷത്തിൽ  2018 ഡിസംബര്‍ മാസം ഒന്നാം തീയ്യതി   മുതല്‍ നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയില്‍ 100% പദ്ധതി വിഹിതവും കേന്ദ്ര വിഹിതമായി നല്കുകുന്നു.  പി.എം. കിസാന്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കർഷകരുടെ വാങ്ങൽ ശേഷി ഉയർത്തുന്നതിനും മെച്ചപ്പെട്ട കാർഷിക ഉത്പാദന ഉപാധികൾ ഉപയോഗിക്കുന്നതിന് കർഷകരെ പ്രാപ്‌തരാക്കുന്നതിനും, വായ്പാ കെണികളിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നു.സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍‍ഡ് റിക്കാര്‍ഡിൽ 01-02-2019 തീയതിയിൽ കൃഷിഭൂമി കൈവശമുളള കുടുംബങ്ങൾക്ക് മറ്റ് നിബന്ധനകള്‍ക്ക് വിധേയമായി അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പ്രതിവർഷം 6,000/- രൂപ നാലു മാസത്തിലൊരിക്കൽ മൂന്നു തുല്യ ഗഡുക്കളായി നൽകുന്നു. മാത്രമല്ല വനാവകാശ നിയമ പ്രകാരം കൈവശാവകാശ രേഖയുള്ള പട്ടിക വര്‍ഗ്ഗ കുടുംബത്തിനും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതാണ്.

ആരൊക്കെ അപേക്ഷിക്കാം ?

കർഷകൻ, അദ്ദേഹത്തിന്റെ ഭാര്യ അവരുടെ പ്രായപൂർത്തിയാവാത്ത കുട്ടികള്‍ എന്നിവർ ഉൾപ്പെടുന്നതാണ് കുടുംബം എന്ന് പദ്ധതിയില്‍ നിര്‍വചിച്ചിരിക്കുന്നു. പി.എം. കിസാന്‍ പദ്ധതി തുടങ്ങിയ അവസരത്തില്‍ ചെറുകിട നാമമാത്രകര്‍ഷ കുടുംബങ്ങള്‍ക്ക് മാത്രമായി ഈ പദ്ധതി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ പദ്ധതിയുടെ ആനുകൂല്യം എല്ലാ കര്‍ഷകരിലേക്കും എത്തിക്കുന്നതിനായി കൃഷി ഭൂമിയുടെ ഉയര്‍ന്ന പരിധി ഒഴിവാക്കിയതായി പുതിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഇപ്പോൾ നിലവിലുണ്ട്. (No. F1-4/2019-FWS-II Dated.7/06/2019).

അപേക്ഷാ രീതി

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ കർഷകർക്ക് സ്വയം രജിസ്ട്രേഷനിലൂടെയും, കൃഷിഭവനിലൂടെയും രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ്.

  1. സ്വയം രജിസ്‌ട്രേഷൻ

കർഷകർക്ക് 08/2019 മുതൽ സ്വയം രജിസ്‌ട്രേഷൻ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. സ്വയം രജിസ്‌ട്രേഷൻ കർഷകർക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ, മൊബൈൽ ആപ്പ്ളിക്കേഷനിലൂടെയോ, പോർട്ടൽവഴിനേരിട്ടോ ചെയ്യാവുന്നതാണ്.

സ്വയം രജിസ്‌ട്രേഷൻ ചെയ്ത കർഷകർ, പൂര്‍ണ്ണമായും പൂരിപ്പിച്ച് ഒപ്പ് വെച്ച അപേക്ഷ യോടൊപ്പം, അപേക്ഷകന്‍റെയും ഭാര്യ/ഭര്‍ത്താവിന്‍റെയും ആധാർ കാർഡ്, പ്രവർത്തനക്ഷമമായ ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് (സഹകരണ ബാങ്ക് അക്കൗണ്ട് പാടില്ല), റേഷൻ കാർഡ് , 2018 -19 സാമ്പത്തിക വര്‍ഷത്തെയും നടപ്പ് സാമ്പത്തിക വര്‍ഷത്തെയും ഭൂ-നികുതി രസീത് തുടങ്ങിയ രേഖകൾ രജിസ്‌ട്രേഷൻ  സമയത്തു വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയേണ്ടതാണ് തുടർന്ന് ഈ രേഖകൾ കൃഷിഭവനിലും സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ കൃഷി ഓഫീസർ പരിശോധിച്ച് ബോധ്യപെട്ട ശേഷം, പോര്‍ട്ടലില്‍ ജില്ലാ മേധാവിയുടെ അപ്പ്രൂവലിനായി സമർപ്പിക്കുന്നു.

2. കൃഷിഭവൻ വഴിയുള്ള അപേക്ഷ രീതി.

അർഹരായ കർഷകർ പൂര്‍ണ്ണമായും പൂരിപ്പിച്ച് ഒപ്പ് വെച്ച നിർദ്ദിഷ്ട അപേക്ഷ മുകളില്‍ സൂചിപ്പിച്ച അതേ രേഖകളുടെ പകര്‍പ്പുകളോടൊപ്പം, കൃഷി ഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്.

കൃഷി ഭവനിലെ പ്രാഥമിക പരിശോധനയിൽ അർഹരാണെന്ന് കണ്ടെത്തുന്ന അപേക്ഷകൾ pmkisan.gov.in എന്ന ദേശീയ പോർട്ടലിലേക്ക് നേരിട്ട് എൻട്രി ചെയ്യുന്നു.

ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന കുടുബങ്ങൾ 

താഴെപ്പറയുന്ന ഉയര്‍ന്ന സാമ്പത്തിക നിലവാരമുളളവ്യക്തികൾ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അര്‍ഹരല്ല.

  1. a) സ്ഥാപങ്ങളോടനുബന്ധിച്ച വസ്തു ഉടമകൾ (All Institutional Land holders)
  2. b) കർഷക കുടുംബത്തിൽ ഒന്നോ അതിലധികമോ അംഗങ്ങൾ താഴെ പറയുന്ന വിഭാഗത്തിൽ ഉൾപെട്ടാൽ ആനുകൂല്യത്തിന് അര്‍ഹരല്ല.
  • ഭരണഘടന സ്ഥാപനങ്ങളിലെ നിലവിലുളളതും മുന്‍പുളളതുമായിട്ടുളള ഉദ്യോഗസ്ഥര്‍
  • നിലവിലുളളതും മുന്‍പുളളതുമായിട്ടുളള മന്ത്രിമാര്‍, ലോക സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, സ്റ്റേറ്റ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍, മേയര്‍മാര്‍, ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍.
  • കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ആ‍‍ട്ടോണമസ് സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇവയുടെ ഫീല്‍ഡ് യൂണിറ്റുകള്‍, മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയിലെ നിലവില്‍ സര്‍വ്വീസിലുളളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരും, തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരും. (ക്ലാസ് 4/ ഗ്രൂപ്പ് D ഒഴികെയുള്ളവര്‍)
  • കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ആ‍‍ട്ടോണമസ് സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച്, പ്രതിമാസം 10000/- രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നവർ (ക്ലാസ് 4/ ഗ്രൂപ്പ് D ഒഴികെയുള്ള )
  • അവസാന അസ്സെസ്സ്മെന്റ് വർഷം ഇന്‍കം ടാക്സ് അടച്ചവർ
  • പ്രൊഫഷണല്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ (ഡോക്ടര്‍, എഞ്ചിനീയര്‍, വക്കീൽ, ആർക്കിടെക്ട്, ചാർട്ടേർഡ് അക്കൗണ്ടന്റ് തുടങ്ങി നിയമാനുസൃതമായി പ്രൊഫഷണല്‍ ബോഡികളില്‍ രജിസ്റ്റർ ചെയ്ത് പ്രാക്ടീസ് ചെയ്യുന്ന പ്രൊഫഷണല്‍സ് ).

ഇതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങളും സർക്കാർ ഉത്തരവുകളും PMKISAN വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളത്തിലെ പദ്ധതി നിര്‍വ്വഹണം

         സംസ്ഥാനത്ത് കേരള കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പാണ് പദ്ധതിയുടെ  നോഡല്‍   ഡിപ്പാര്‍ട്ട്മെന്റായി  പ്രവര്‍ത്തിക്കുന്നത്.  പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വകുപ്പ് തലത്തില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ അദ്ധ്യക്ഷനായും, കൃഷി അഡീഷണല്‍ഡയറക്ടര്‍ (എക്സ്റ്റൻഷൻ) നോഡൽ ഓഫീസർ ആയും പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് പ്രവർത്തിക്കുന്നു.  ഇതേ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് തന്നെ സംസ്ഥാന തല പരാതിപരിഹാര കമ്മിറ്റിയായും പ്രവർത്തിക്കുന്നു. ജില്ലാതലത്തിൽ കളക്ടർ ചെയർമാൻ ആയും, പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനർ ആയും ഉള്ള പരാതി പരിഹാര കമ്മിറ്റിയും പ്രവർത്തിക്കുന്നു.

        പദ്ധതിയുടെ സംസ്ഥാനതല മേൽനോട്ടം/ അവലോകനം നടത്തുന്നതിനായി കാർഷികോത്പാദന കമ്മീഷണർ ചെയർമാനായും, കൃഷി വകുപ്പ് ഡയറക്ടർ കൺവീനർ ആയുമുള്ള റിവ്യൂ ആൻഡ് മോണിറ്ററിങ്  കമ്മിറ്റിയും നിലവിലുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി (തദ്ദേശ സ്വയംഭരണ വകുപ്പ്), ലാൻഡ് റവന്യൂ കമ്മീഷണർ, കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, സ്റ്റേറ്റ് ഇന്ഫോര്മാറ്റിക്സ് ഓഫീസർ (എൻ.ഐ.സി), സ്റ്റേറ്റ് നോഡൽ ഓഫീസർ (പി.എം.കിസാൻ) എന്നിവർ ഈ കമ്മിറ്റിയിൽ അംഗങ്ങളുമാണ്.

2022 ഏപ്രിൽ 24 തീയതി വരെ 37.31 ലക്ഷം അപേക്ഷകരുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പദ്ധതിയുടെ അവസാന തീയതി പ്രഖാപിച്ചിട്ടില്ല. എപ്പോൾ വേണമെങ്കിലും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷകൾ NIC, PFMS, ബാങ്ക് എന്നീ തലങ്ങളിൽ പല വിധ പരിശോധനകൾക്ക് വിധേയമാക്കപ്പെടും. പരിശോധനകൾ വിജയകരമായി പൂർത്തിയാവുന്ന മുറക്ക് അപേക്ഷകന് ഓരോ ഗഡു ആനുകൂല്യവും അനുവദിക്കപ്പെടും.

നിലവിൽ ദേശീയ തലത്തിൽ തന്നെ പി.എം. കിസാന്‍ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മുൻപന്തിയിൽ തന്നെയാണ് എന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ്.

ലഭ്യമായ കണക്കനുസരിച്ച് 2022 ഏപ്രില്‍ മാസം വരെ പത്ത് ഗഡുക്കൾക്കായി 6426.30 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയിട്ടുണ്ട്.

        2020-2021 കാലയളവിൽ, പി.എം. കിസാന്‍ പദ്ധതിയിൽ അനർഹമായി ആനുകൂല്യം കൈപ്പറ്റിയവരിൽ നിന്ന് പ്രസ്തുത തുക തിരിച്ചു പിടിക്കുന്നതിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ സംസ്ഥാനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ അനർഹരായി കണ്ടെത്തിയ 10,808 ഗുണഭോക്താക്കളിൽ നിന്നും, ആദായ നികുതി അടക്കുന്നവരായി കണ്ടെത്തിയ 21,029 ഗുണഭോക്താക്കളിൽ നിന്നും, അവർ അനർഹമായി കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിക്കുന്നതിനു നടപടികൾ പുരോഗമിക്കുകയാണ്.

ഇന്ന് നിലവിലുള്ള ഏറ്റവും സ്വീകാര്യമായ, ആധാർ നമ്പർ ബന്ധിപ്പിച്ച കാർഷിക ഡേറ്റബേസ് പി.എം. കിസാന്‍  പദ്ധതിയുടേതാണ്. ഈ ഡേറ്റബേസ് സംസ്ഥാന സർക്കാരിന്റെ ഭൂവിവര ഡേറ്റബേസുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഇത് പൂർത്തിയാകുമ്പോൾ വിവിധ കാർഷിക വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തതാവുന്ന അടിസ്ഥാന ഡേറ്റബേസായി ഇത് മാറുന്നതാണ്.

കര്‍ഷകര്‍ എന്തിന് കൃഷിഭൂമിയുടെ വിവരങ്ങള്‍ നല്‍കണം?

        കേന്ദ്ര സര്‍ക്കാരിന്റെ  ഡിജിറ്റല്‍ കാര്‍ഷിക മിഷന്റെ ഭാഗമായി ഒരു ദേശീയ കര്‍ഷക ഡാറ്റാബേസ് തയ്യാറാക്കി വരികയാണ്. രാജ്യത്ത് കര്‍ഷകര്‍ക്കായി നല്‍കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. സാർവത്രികമായി ഓൺലൈൻ ഏകീകൃത സൈൻ-ഇന്‍ സേവന സൗകര്യങ്ങൾ സുഗമമാക്കുന്നതിനാണ് ഡാറ്റാബേസ് വിഭാവനം ചെയ്തിരിക്കുന്നത്.

     നിലവില്‍ ലഭ്യമായിട്ടുള്ള കര്‍ഷക ഡാറ്റാബേസ് ആയ പി എം കിസാന്‍ ഡാറ്റാബേസ് ആണ് ഇതിലേക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ പി എം കിസാന്‍ ഡാറ്റാബേസില്‍ കര്‍ഷകരുടെ കൃഷിഭൂമിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമല്ല. ഏകീകൃതമായ ഒരു ഭൂരേഖ സംവിധാനം നിലവില്‍ രാജ്യത്ത് ലഭ്യമല്ലാത്തതിനാല്‍, പി.എം.കിസാൻ ഗുണഭോക്താക്കളുടെ കൃഷിഭൂമിയുടെ വിശദാംശങ്ങൾ അതാത് സംസ്ഥാനത്തെ  ഭൂരേഖകൾ ഉപയോഗിച്ച് പരിശോധിക്കുന്നതിലേക്കായി എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പരിശോധിച്ചുറപ്പിച്ച ഭൂരേഖകളുടെ ഡാറ്റ ദേശീയ കർഷക ഡാറ്റാബേസിലേക്ക് സംസ്ഥാനങ്ങൾ നൽകേണ്ടതുമുണ്ട്.

പിഎം കിസാൻ ഡാറ്റാ ബേസ് ഉപയോഗിച്ച് ഭൂമിയുടെ വിശദാംശങ്ങളുടെ മാപ്പിംഗ്

              പി എം കിസാൻ ഡാറ്റാബേസുമായി കേരളത്തിലെ ഭൂരേഖ വിവരങ്ങള്‍ സംയോജിപ്പിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി റവന്യൂവിന്റെ ഭൂമി ഡാറ്റാബേസിൽ ആധാർ നമ്പർ ഇല്ലാത്തതാണ്.  സര്‍ക്കാര്‍ ഉത്തരവ് G.O (Rt) No.185/2022/AGRI തീയതി 07.03.2022 പ്രകാരം രൂപീകരിച്ച ഒരു ടീം സംസ്ഥാന തലത്തിൽ ഇത് നടപ്പാക്കുന്നതിന്റെ പുരോഗതി നിരീക്ഷിച്ചു വരികയാണ്. സമയബന്ധിതമായി ഭൂമിയുടെ വിവരങ്ങള്‍ PMKISAN ഡാറ്റയിലേക്ക് മാപ്പ് ചെയ്യുന്നതിന് ഗുണഭോക്താക്കളുടെ സ്വമേധയാലുള്ള ഇടപെടൽ ആവശ്യമാണ്. അതിനായി ഗുണഭോക്താക്കൾ അവരുടെ ഭൂമിയുടെ വിശദാംശങ്ങൾ AIMS പോര്‍ട്ടല്‍ വഴി  ReLIS പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ പരിശോധിച്ച് ഉറപ്പിച്ച ശേഷം സമര്‍പ്പിക്കണം. ഈ ഡാറ്റ പിന്നീട് ഉദ്യോഗസ്ഥർ പരിശോധിക്കുകയും PMKISAN ഡാറ്റാബേസിലേക്ക്കും ദേശീയ കർഷക ഡാറ്റാബേസിലേക്കും നല്‍കുകയും ചെയ്യും.ഇതിലേക്കായി കൃഷി വകുപ്പ് സ്വന്തം പോര്‍ട്ടലായ എയിംസിൽ നാഷണല്‍ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) കേരളയുടെ സാങ്കേതിക സഹായത്തോടെ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. നിലവില്‍ പി എം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയിട്ടുള്ളവര്‍ എയിംസ് പോര്‍ട്ടലില്‍ വികസിപ്പിച്ചിരിക്കുന്ന ഈ സംവിധാനം മുഖേന തങ്ങളുടെ കൃഷി ഭൂമിയുടെ വിശദാംശങ്ങൾ വ്യക്തിഗതമായി ചേര്‍ക്കേണ്ടതാണ്.

കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ എന്താണ് ചെയ്യേണ്ടത് ?

 1. കർഷകൻ ആധാർ നമ്പർ പോര്‍ട്ടലില്‍ നൽകണം.

2. തുടര്‍ന്ന് പോര്‍ട്ടലില്‍ കാണിക്കുന്ന ഫോൺ നമ്പർ ശരിയാണെങ്കിൽ, "Send OTP" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

3. പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈൽ നമ്പർ ശരിയല്ലെങ്കിൽ, പി എം കിസാൻ/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക.

4. "Captcha" നൽകി "Enter" ക്ലിക്ക് ചെയ്യുക.

5. മൊബൈൽ നമ്പർ നൽകുക.

6. പുതിയ പാസ്‌വേഡ് നൽകി പുതിയ പാസ്‌വേഡ് സ്ഥിരീകരിച്ച് "Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.

7. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച "OTP" നൽകി "Submit" ക്ലിക്ക് ചെയ്യുക

8. AIMS പോര്‍ട്ടലിലെ കർഷകരുടെ ഡാഷ്‌ബോർഡിൽ, "PMKisan Land Verification" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

9. ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ, "Add New Land" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

10. തുടര്‍ന്ന് കാണിക്കുന്ന പേജിൽ സ്വന്തം ഭൂമിയുടെ വിശദാംശങ്ങൾ ചേർത്ത് "PMKisan Land Verification" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

11. ആധാർ നമ്പർ നൽകി "Search" ബട്ടണിൽ ക്ലിക്കു ചെയ്യുക, തുടർന്ന് ഗുണഭോക്താവിന്‍റെ PMKISAN ഡാറ്റാബേസിൽ നല്‍കിയിട്ടുള്ള പേര് കാണാം.

12. തുടര്‍ന്ന് "Verify in Land Revenue Records' ബട്ടണിൽ ക്ലിക്കുചെയ്യുക.

13. റവന്യൂ ഡാറ്റാബേസിൽ നിന്ന് ഭൂമി വിശദാംശങ്ങൾ പരിശോധിച്ച് "Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.

 മൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെ നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല

 

പി എം കിസാനിൽ ഡാറ്റ പരിശോധിച്ച് സമർപ്പിക്കാൻ കൃഷി ഓഫീസർമാർ പാലിക്കേണ്ട നടപടികൾ

1. AIMS 1.0-ന്റെ ഡാഷ്‌ബോർഡിൽ ലോഗിൻ ചെയ്‌ത് "Pie diagram" ക്ലിക്ക് ചെയ്യുക

2. പിഎം കിസാൻ ലാൻഡ് അപ്രൂവൽ പേജിലെ "Edit" ബട്ടണിൽ ക്ലിക്ക് ചെയ്യുക

3. തുടര്‍ന്ന് കാണിക്കുന്ന എയിംസിലെയും പി എം കിസാനിലെയും കർഷകന്റെ പേരും ഉടമസ്ഥാവകാശവും പരിശോധിക്കുക

4. "Verify RELIS' ബട്ടണിൽ ക്ലിക്ക് ചെയ്യുക

5. RELIS-ൽ നിന്ന് കാണിച്ചിരിക്കുന്ന വിശദാംശങ്ങൾ പരിശോധിക്കുക: പേരും സ്ഥലവും പരിശോധിക്കുക

6. എല്ലാ വിശദാംശങ്ങളും ശരിയാണെങ്കിൽ "Approve" ബട്ടണിൽ ക്ലിക്ക് ചെയ്യുക

7. "Approve" ബട്ടൺ ക്ലിക്ക് ചെയ്ത് പ്രിവ്യൂ പേജിലെ വിശദാംശങ്ങൾ സ്ഥിരീകരിക്കുക

8. ആവശ്യമെങ്കിൽ എന്തെങ്കിലും പരാമർശങ്ങൾ ടൈപ്പ് ചെയ്ത് "Approve" ബട്ടൺ ക്ലിക്ക് ചെയ്യുക. FDB-യിലേക്ക് ഡാറ്റ സമർപ്പിക്കുന്നതിന് "Confirm" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി സഹായം എന്ന ടാബില്‍ യൂസര്‍ മാനുവല്‍ കാണുക

PM Kisan Android Mobile App APK & Manual for e-KYC through face authentication

User Manual
Android Mobile App - APK

പി എം കിസാന്‍ കൃഷിഭൂമിയുടെ വെരിഫിക്കേഷന്‍
യൂസര്‍ മാനുവലുകള്‍

കൃഷിഭൂമിയുടെ വെരിഫിക്കേഷന് വേണ്ടി എയിംസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

പി എം കിസാന്‍ രജിസ്ട്രെഷന്‍

ഹെല്പ് ഡസ്ക് - പി എം കിസാന്‍

ഫോണ്‍ : 0471-2304022, 0471-2964022  ഇ മെയില്‍ : pmkisan.agri@kerala.gov.in

 

പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ജില്ലാതല നമ്പരുകള്‍

 

District Land Line Number of PAO Office Mobile Number
(District PM-KISAN Help Desk)
E-mail ID
Thiruvananthapuram 0471-2733334 8589965505 pmkisantvm.agri@kerala.gov.in
Kollam 0474-2795082 9544513107 pmkisanklm.agri@kerala.gov.in
Pathanamthitta 0468-2222597 9961605028 pmkisanpta.agri@kerala.gov.in
Alappuzha 0477-2238244 9567722809 pmkisanalpy.agri@kerala.gov.in
Kottayam 0481-2562263 9847533189 pmkisanktm.agri@kerala.gov.in
Idukki 0486-2222428 9446077099 pmkisanidky.agri@kerala.gov.in
Ernakulam 0484-2422224 9961644204 pmkisanekm.agri@kerala.gov.in
Thrissur 0487-2333297 9633816127 pmkisantsr.agri@kerala.gov.in
Palakkad 0491-2505075 9846142587 pmkisanpkd.agri@kerala.gov.in
Malappuram 0483-2734916 9447750185 pmkisanmlpm.agri@kerala.gov.in
Kozhikkode 0495-2370897 9946462143 pmkisankkd.agri@kerala.gov.in
Wayanad 0493-6202506 9747517900 pmkisanwynd.agri@kerala.gov.in
Kannur 0497-2706154 9349971214 pmkisanknr.agri@kerala.gov.in
Kasargod 0499-4255346 9656042826 pmkisanksgd.agri@kerala.gov.in

 

സംസ്ഥാന ഹെല്പ് ഡസ്ക് - പി എം കിസാന്‍

ഫോണ്‍ : 0471-2304022, 0471-2964022  ഇ മെയില്‍ : pmkisan.agri@kerala.gov.in