B2B Meet Ernakulam & Kozhikkode- Registration

B2B മീറ്റില്‍ കാര്‍ഷികോല്പാദകര്‍ക്കും, വ്യവസായ സംരഭകര്‍ക്കും സംവദിക്കാനും, ഒത്തു ചേരാനുമുള്ള അവസരമൊരുക്കേണ്ടതാണ്. പ്രാദേശികമായിട്ടുള്ള കാര്‍ഷിക മേഖലയിലെ സംരഭകരെയും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരെയും B2B മീറ്റില്‍ പങ്കെടുപ്പിക്കണം. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നവസംരഭകര്‍ക്കു മുന്നില്‍ കാര്‍ഷികോല്പന്നങ്ങളുടെ വിപണനത്തിനും, വ്യവസായത്തിനും പുതിയ . സാധ്യതകള്‍ നല്‍കാന്‍ B2B ക്ക് കഴിയണം. ബ്ലോക്ക്/നിയോജക മണ്ഡലത്തിലെ ചെറുകിട കാര്‍ഷിക സംരഭങ്ങളുടെയും, FPO കളുടെയും, തദ്ദേശീയ ഉല്പന്നങ്ങള്‍, ഭൗമ സൂചിക ലഭിച്ച ഉല്പന്നങ്ങള്‍ സംസ്കരിച്ചതും, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം B2B യോട് അനുബന്ധിച്ച് നടത്താം. ഉല്‍പ്പാദകരുടെയും, വ്യവസായികളുടെയും സംവാദം സംഘടിപ്പിക്കുകയും, ഉല്പാദകരുടെയും വിപണനക്കാരുടെയും കൂട്ടായ്മ രൂപീകരിക്കുകയും ചെയ്യാവുന്നതാണ്.

DPR Clinic:  കാര്‍ഷിക സംരഭകര്‍ക്കു വേണ്ടിയുള്ള പദ്ധതി രേഖ തയ്യാറാക്കുന്നതിന് വേണ്ടിയാണ് DPRക്ലിനിക്ക്.

Last date of Registration 27-01-2024, 05.00 PM