കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യ വര്‍ധിത ശ്യംഖല നവീകരണ പദ്ധതി
H/A : 2401-00-111-95 (01) Rs.10000.00 ലക്ഷം
ലോകബാങ്ക് ധനസഹായത്തോടെയുള്ള "കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യ വര്‍ധിത ശ്യംഖല നവീകരണ പദ്ധതി" 2024-25 ല്‍ ആരംഭിക്കും. ചെറുകിട കര്‍ഷകര്‍, കാര്‍ഷിക അധിഷ്ഠിത സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ (എം.എസ്.എം.ഇ), ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്.പി.ഒ കള്‍), സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയിലൂടെ കേരളത്തിലെ ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണം വര്‍ദ്ധിപ്പിക്കുകയും അത് വഴി പ്രാദേശിക സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക മേഖലയിലെ കാലാവസ്ഥാ പ്രതിരോധവും ലഘൂകരണവും, പ്രാദേശിക സാമ്പത്തിക വികസനത്തിന് മൂല്യവര്‍ദ്ധനയിലൂടെ ചെറുകിട ഉടമകളുടെ വാണിജ്യവല്‍ക്കരണം, പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കണ്ടിജന്റ് എമര്‍ജന്‍സി റെസ്പോണ്‍സ് കോമ്പോണന്റ് കാലാവസ്ഥ ധനസഹായം എന്നിവയാണ് പദ്ധതിയുടെ ഘടകങ്ങള്‍. 2024-25 കാലയളവില്‍, പദ്ധതിയ്ക്കായി സംസ്ഥാന വിഹിതം ഉള്‍പ്പെടെ 10,000.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. പദ്ധതിയുടെ മൂല്യവര്‍ദ്ധന ഘടകം വ്യവസായ വകുപ്പിന്റെ സജീവ പിന്തുണയോടെയായിരിക്കും നടപ്പിലാക്കുക.