ദേശീയ ബയോഗ്യാസ് വികസന പരിപാടി– 100% കേന്ദ്രവിഹിതം

H/A : 2810-00-105-99 Rs.150.00 lakh

          ഈ പദ്ധതി പ്രകാരം സാധാരണ ബയോഗ്യാസ് പ്ലാന്റും സാനിറ്ററി ടോയ് ലെറ്റ് പ്ലാന്റും സ്ഥാപിക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പരിശീലനവും, ഗുണഭോക്താവിനും മറ്റ് ടേണ്‍കീ ഏജന്റുമാര്‍ക്കും സാമ്പത്തിക സഹായവും ലക്ഷ്യമിട്ടിരിക്കുന്നു. ഒരു പ്ലാന്റിന്റെ സബ്സിഡി നിരക്ക് ജനറല്‍ വിഭാഗത്തിന് 14350.00 രൂപയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 22000.00 രൂപയുമാണ്. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ചെലവ്, പരിശീലന ചെലവ്, മറ്റ് പ്രവര്‍ത്തന ചെലവുകളും നടത്തിപ്പിനുമായി വിഹിതം വകകൊള്ളിച്ചിരിക്കുന്നു. 2023-24 ല്‍ 150.00 ലക്ഷം രൂപ കേന്ദ്രസഹായമായി പ്രതീക്ഷിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് പ്രോജക്ട് അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുക അനുവദിക്കുന്നതാണ്.