15. പുനര്‍ജ്ജനി - പ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനസ്ഥാപനം
H/A: 4401-00-800-94 Rs. 185.00 ലക്ഷം
2018-2019 വര്‍ഷങ്ങളിലെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയവും പ്രകൃതിദുരന്തങ്ങളും കാര്‍ഷിക വിളകള്‍ക്കും സംഭരിച്ച ഉല്പന്നങ്ങള്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കൂടാതെ കര്‍ഷകരുടെ പാടങ്ങളിലും ഡിപ്പാര്‍ട്ടമെന്റ് ഫാമുകളിലും ഓഫീസ് കെട്ടിടങ്ങളിലും സംഭരിച്ചു വച്ചിരുന്ന കാര്‍ഷിക ഉല്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍, അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. അതുപോലെ കൃഷിഭൂമിയ്ക്കണ്ടായ നഷ്ടങ്ങളും നികത്തേണ്ടതുണ്ടു്. 2018 ലും 2019 ലുമായി സംഭവിച്ച പ്രളയത്തിന്റേയും മണ്ണൊലിപ്പിന്റേയും ഫലമായുണ്ടായ കേടുപാടുകള്‍ നികത്തുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. തൊഴിലവസരം സൃഷ്ടിക്കുന്നതും വരുമാനദായകവുമായ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണ്.
മണ്ണൊലിപ്പില്‍ പൂര്‍ണ്ണനാശം സംഭവിച്ച കൃഷിഭൂമിയുടെ പുനരുജ്ജീവനം, കാര്‍ഷിക വകുപ്പിന് കീഴിലുള്ള ഫാമുകളുടേയും ഓഫീസ് കെട്ടിടങ്ങളുടേയും കേടുപാടു തീര്‍ക്കല്‍, നഴ്‌സറികള്‍, കമ്പോളങ്ങള്‍ എന്നിവയുടെ വികസനം, യന്ത്രവല്‍ക്കരണം, തോട്ടങ്ങളുടേയും പാടശേഖരങ്ങളുടേയും അടിസ്ഥാന സൌകര്യ വികസനം, പ്രധാന വിളകളുടെ കൃഷി വിസ്തൃതി വ്യാപനവും പുനസ്ഥാപിക്കലും എന്നിവയാണ് പദ്ധതിയ്ക്കു കീഴിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍. വരള്‍ച്ചയെ അഭിമുഖീകരിക്കുന്നതിനായി മഴവെള്ളസംഭരണം, മണ്ണ് -ജല സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 20.00 ലക്ഷം രൂപ ഇടുക്കി ജില്ലയിലെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും.