8. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി

H/A: 2401-00-110-82 Rs. 3000.00 ലക്ഷം

         പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന വിളനാശത്തിനു നല്‍കി വരുന്ന സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി കര്‍ഷകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2023-24 ലും തുടരുന്നു. ഇതില്‍ അംഗങ്ങളായ കര്‍ഷകരില്‍ നിന്നും പ്രീമിയം, രജിസ്ട്രേഷന്‍ ഫീസ് എന്നിവ സ്വരൂപിച്ചും സര്‍ക്കാരില്‍ നിന്നുമുള്ള സംഭാവനയും ചേര്‍ത്താണ് വിള ഇന്‍ഷുറന്‍സ് ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. 2023-24 ല്‍ ഈ പദ്ധതിയ്ക്കായി 3000.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.