4. പയര്‍, കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വികസനം

H/A: 2401-00-112-96 Rs. 243.00 ലക്ഷം

     പുരയിടങ്ങളിലും, നെല്‍പ്പാടങ്ങളില്‍ മൂന്നാം വിളയായും വിവിധ പയര്‍വര്‍ഗ്ഗങ്ങള്‍ (വെള്ളപയര്‍, ചെറുപയര്‍, ഉഴുന്ന്‌, പരിപ്പ്‌, സോയാബീന്‍) കൃഷി ചെയ്ത്‌ അവയുടെ വിസ്തൃതിയും ഉല്പാദനവും വര്‍ദ്ധിപ്പിക്കുന്നതിന്‌ 60.00 ലക്ഷം രൂപ വകയിരുത്തുന്നു. ഓണാട്ടുകര പ്രദേശത്തിന്‌ ഊന്നല്‍ നല്‍കുന്നതാണ്‌. കൂടാതെ കേന്ദ്ര കിഴങ്ങ്‌ വിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ കിഴങ്ങ്‌ വര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണ്‌. ഇതിനായി 90.00 ലക്ഷം രൂപവകയിരുത്തുന്നു. ഇതില്‍ നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനം, വിതരണം, വിത്ത്‌ ഗ്രാമങ്ങള്‍ വഴി വിത്ത്‌ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു. ഇതില്‍ 10.00 ലക്ഷം രൂപ പട്ടികവര്‍ഗ്ഗ പ്രദേശങ്ങളിലെ വിത്തുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും.

ഈ പദ്ധതിക്കായി 243.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍ 93.00 ലക്ഷം രൂപ സുഭിക്ഷകേരളം പദ്ധതിയുടെ കിഴങ്ങ്‌, പയര്‍ വര്‍ഗ്ഗങ്ങളുടെ വികസനത്തിനാണ്‌ നീക്കിവച്ചിരിക്കുന്നത്‌.