11. വിള ആരോഗ്യ പരിപാലനം
H/A: 2401-00-107-78 Rs. 770.00 ലക്ഷം
സുസ്ഥിര കാര്‍ഷിക വികസനത്തിന് വിള ആരോഗ്യപരിപാലനം ഒരു സുപ്രധാന ഘടകമാണ്. സംയോജിത കീടരോഗ പരിപാലനം മെച്ചപ്പെട്ട വിള ആരോഗ്യ പരിപാലനത്തിന് സഹായിക്കും. വിള ആരോഗ്യ പരിപാലനം എന്ന സമീപനം ഉത്തമ സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍കൂടി സുസ്ഥിര ജൈവ വ്യവസ്ഥയും ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കുന്നതിന് ഉതകുന്നതാണ്.

നിരീക്ഷണത്തിലൂടേയും ഉപദേശക സംവിധാനത്തിലൂടെയും കര്‍ഷകര്‍ക്ക് കൃത്യമായ ഉപദേശങ്ങള്‍ ലഭ്യമാക്കുന്നതാണ്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ വിളക്രമം അനുസരിച്ച് നിരീക്ഷണ പ്ലോട്ടുകളുടെ എണ്ണം തീരുമാനിക്കേണ്ടതാണ്.
കീടബാധ പ്രവചനം, ഉപദേശകസേവനങ്ങള് എന്നിവയ്ക്കായി 150.00 ലക്ഷം രൂപ വകയിരുത്തുന്നു. കീട നിരീക്ഷണ സംവിധാനങ്ങളും ഉപദേശക സംവിധാനങ്ങളും അനുയോജ്യമായ ബ്ലോക്കുകളില്‍ നടപ്പിലാക്കേണ്ടതാണ്. ഇതിനായി 100.00 ലക്ഷം രൂപ വകയിരുത്തുന്നു. നിലവിലുള്ള പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളെ ശക്തിപ്പെടുത്തുന്നതിനായി 25.00 ലക്ഷം രൂപയും പുതിയതായി പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിന് 25.00 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടു്. ബ്ലോക്ക് തലത്തില്‍ തീരുമാനിക്കാവുന്ന തരത്തില്‍ ഫിക്സ്ഡ് പ്ലോട്ടുകളുടെ എണ്ണം കുറച്ച്, റോവിംഗ് സര്‍വ്വെയും പൂനസംഘടിപ്പിച്ച് ക്ലിനിക്കുകളില്‍ മാത്രമായി ബന്ധപ്പെടുത്തേണ്ടതാണ്. കീടരോഗ നിരീക്ഷണവും റോവിംഗ് സര്‍വ്വേയും വിശകലനം നടത്തി ജില്ലാതലത്തില്‍ പ്രതിമാസ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഈ ഡാറ്റ നല്‍കേണ്ടതാണ്. ബ്ലോക്കുതല പ്ലാന്റ് ക്ലിനിക്കുകളെ ബ്ലോക്കിന്റെ പ്ലാന്റ് ക്ലിനിക്കായി നിര്‍ദ്ദേശിച്ചുകൊണ്ട് മറ്റ് കൃഷി ഓഫീസര്‍മാരുടെയും കൂടി സേവനം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഉറപ്പാക്കേണ്ടതാണ്. കീടനിരീക്ഷണ പദ്ധതിയിലും ആത്മയുമായി ബന്ധപ്പെട്ട് പ്രതിമാസ സാങ്കേതിക ഉപദേശങ്ങള്‍ തയ്യാറാക്കുന്നതിലും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റ് കോഴ്സിന് ചേരുന്ന ഉദ്യോഗസ്ഥര്‍ മുഖ്യ പങ്ക് വഹിക്കും.
മൂഷികവര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി 25.00 ലക്ഷം രൂപയും സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ വന്യജീവി ആക്രമണം തടയുന്നതിനായി 50.00 ലക്ഷം രൂപയും വകയിരുത്തുന്നു. പക്ഷികളുടേയും വന്യജീവികളുടേയും ആക്രമണം തടയുന്നതിനു തുടര്‍ന്ന് വരുന്ന പ്രാദേശിക രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനായും പദ്ധതി വിഹിതം ഉപയോഗിക്കാവുന്നതാണ്.
ജൈവ നിയന്ത്രണകാരികള് എല്ലാ ജില്ലകളിലും മതിയായ അളവില്‍ ലഭ്യമല്ല. നിലവിലുള്ള 9പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകളും ജൈവ നിയന്ത്രണ ഘടകങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും പാരസൈറ്റ് ബ്രീഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിച്ചെടുക്കുന്നതാണ്. നിലവിലുള്ള 9 സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിനും പുതിയ ജൈവ നിയന്ത്രണ ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനും 25.00 ലക്ഷം രൂപ വകയിരുത്തുന്നു.
കെ.സി.പി.എം ന്റെ പ്രവര്‍ത്തന ചെലവുകളിലേയ്ക്കായി 5 .00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. പുതിയതും നിലവിലുള്ളതുമായ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളില്‍ വിവിധ പരിശീലന പരിപാടികള്‍ക്കായി തുക ചെലവാക്കാവുന്നതാണ്. കെ.സി.പി.എം ന്റെ അടിസ്ഥാന വിവരങ്ങള്‍ കര്‍ഷക രജിസ്ട്രേഷന് പോര്‍ട്ടലുമായി ബന്ധപ്പെടുത്തേണ്ടതാണ്.
കെ.സി.പി.എം മായി യോജിച്ചുകൊണ്ട് ഐ.ഐ.ഐ..റ്റി.എം.കെ വഴി ഐ.സി.റ്റി. അടിസ്ഥാനമാക്കിയുള്ള കീടനിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നതിനായി 15.00 ലക്ഷം രൂപ വകയിരുത്തുന്നു. കീടനിയന്ത്രണത്തിനായി എടുത്തിട്ടുള്ള നടപടികളും, കീടനിരീക്ഷണ റിപ്പോര്‍ട്ടുകളും രേഖപ്പെടുത്തേണ്ടതും, സമയാസമയം പുതിയ വിവരങ്ങള്‍ ചേര്‍ക്കേണ്ടതും കെ.സി.പി.എം ന്റെ ചുമതലയാണ്.