7. ഹൈ- ടെക് അഗ്രിക്കൾച്ചർ

H/A: 2401-00-113-82Rs. 200.00 ലക്ഷം

2021-22 വാര്‍ഷിക പദ്ധതിയില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.കെ.എസ്‌.വൈ.യിലൂടെ മൈക്രോ ഇറിഗേഷന്‍/ ഫെര്‍ട്ടിഗേഷന്‍, പ്രസിഷന്‍ ഫാമിംഗ്‌ നടപ്പിലാക്കുന്നതിനായി അധിക സബ്‌സിഡി നല്‍കുന്നതിന്‌ 190.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇത്‌ സംസ്ഥാന വിഹിതമായ 25 ശതമാനമാണ്‌.

സംരംഭകരെ സഹായിക്കുന്നതിനായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സ്ഥാപന സഹായത്തോടെ വിദഗ്ദ്ധരുടേയും സഹായ ഗ്രൂപ്പുകളുടേയും ഒരു ശൃംഖല വികസിപ്പിച്ചെടുക്കുവാന്‍ ഉദ്ദേശിച്ചിട്ടുണ്ട്‌. വി.എച്ച്‌.എസ്‌.ഇ സര്‍ട്ടിഫിക്കറ്റുള്ളവരെയും വിരമിച്ച ഉദ്യോഗസ്ഥരെയും മറ്റ് വിദഗ്ദ്ധരെയും പരിശീലനം നല്‍കി മേല്‍പ്പറഞ്ഞ സഹായഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതാണ്‌. ഹൈടെക്‌ അഗ്രിക്കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാനവവിഭവശേഷി വികസന സഹായം “സമേതി” മുഖേന നല്‍കുന്നതാണ്‌. ഇതിനായി 10.00 ലക്ഷം രൂപ വകയിരുത്തുന്നു. സമേതിയിലുള്ള ഡെമോണ്‍സ്ട്രേഷന്‍ യൂണിറ്റിന്റെ വികസനത്തിനായി വിഹിതത്തിന്റെ ഒരു ഭാഗം വിനിയോഗിക്കാവുന്നതാണ്‌.