24. മണ്ണിന്റേയും വേരിന്റേയും ആരോഗ്യ പരിപാലനവും ഉത്പാദനക്ഷമത ഉയര്‍ത്തലും

H/A: 2401-00-800-28 Rs. 3050.00 ലക്ഷം

    കേരളത്തിലെ മണ്ണ്‌ സമ്പത്തിലുണ്ടായ പോഷക മൂലകങ്ങളുടെ കുറവ്‌ പരിഗണിച്ചു കൊണ്ട്‌ കാര്‍ഷിക വിളകളുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്‌, മണ്ണിന്റെ ആരോഗ്യം ഉയര്‍ത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. മണ്ണ്‌ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ സേവനങ്ങള്‍ നല്‍കി വിളകളുടെ ഉല്പാദനക്ഷമത ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനാണ്‌ ശ്രദ്ധ നല്‍കിയിരിക്കുന്നത്‌.

    മണ്ണ്‌ പരിശോധനയുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക ഉല്പാദനത്തിന്‌ ആവശ്യമായ ദ്വിതീയ, സൂക്ഷ്മമൂലകങ്ങള്‍, മണ്ണിന്റെ പി.എച്ച്‌/അമൂത്വം പരിഹരിക്കുന്നതിനുള്ള ഗുണനിലവാരമുള്ള ഉല്ലാദനോപാധികള്‍ എന്നിവ നല്‍കുകയും ചെയ്യുന്നു. കാര്‍ഷിക സര്‍വ്വകലാശാല ശുപാര്‍ശ അടിസ്ഥാനത്തിലായിരിക്കും നല്‍കുന്ന ഉല്ലാദനോപാധികളുടെ അളവ്‌ നിശ്ചയിക്കുക. ഉല്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന്‌ മണ്ണിന്റെ അമ്ലത കുറയ്ക്കാനുള്ള നടപടികള്‍ എടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. എല്ലാ ജില്ലകള്‍ക്കും മണ്ണ്‌ അമീലിയോറന്റുകള്‍ എത്തിച്ചു നല്‍കുന്നതിനായി 3000.00 ലക്ഷം രൂപ വകയിരുത്തുന്നു. പച്ചില വളപ്രയോഗത്തിനും, മണ്ണ പരിശോധനാ അടിസ്ഥാനത്തില്‍ ദ്വിതീയ, സൂക്ഷ്മ പോഷക മൂലകങ്ങള്‍ എത്തിച്ചു നല്‍കാന്‍ സഹായിക്കുന്നതിനുമായി 25.00 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടു്‌.

     

    ജീവാണു വളങ്ങള്‍, ജീവാണു കീടനാശിനികള്‍ ഉപയോഗിച്ച്‌ വിത്തിന്റെ പരിപാലനം, ട്രൈക്കോടെര്‍മയുടെ ഉപയോഗം, വെസിക്കുലര്‍ ആര്‍ബസ്കുലര്‍ മൈക്കോറിസ (വി..എം), ഫോസ്റ്റേറ്റ്‌ സോലുബിലൈസിംഗ്‌ ബാക്ടീരിയ (പി.എസ്‌.ബി), ജൈവവള പ്രയോഗം, വളര്‍ച്ചയ്ക്കാവശ്യമായ റൈസോ ബാക്ടീരിയ (പി.ജി.പി.ആര്‍) മുതലായവ ഉപയോഗിച്ച്‌ വേരിന്റെ പരിപാലനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതാണ്‌. തെരഞ്ഞെടുത്ത കൃഷിഭവനുകളില്‍ വെസിക്കുലര്‍ ആര്‍ബസ്കുലര്‍ മൈക്കോറിസ (വി..എം)-ന്റെ ഓണ്‍ഫാംം പ്രൊഡക്ഷനും ഉപയോഗവും നടത്തുന്നതിന്‌ സഹായം നല്‍കുന്നതാണ്‌. ഇതിനായി 25.00 ലക്ഷം രൂപ വകയിരുത്തുന്നു.