3. പച്ചക്കറി വികസനം
H/A: 2401-00-119-85 Rs. 6220.00 ലക്ഷം H/A: 2401-00-119-81Rs. 1500.00 ലക്ഷം
പച്ചക്കറി ഉല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് സംസ്ഥാനത്ത് പച്ചക്കറി വികസന പരിപാടി നടപ്പിലാക്കുന്നത്. കൃഷി വകുപ്പു്, വി.എഫ്.പി.സി.കെ , ഹോര്‍ട്ടികോര്‍പ്പ്, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍മിഷന്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല, കര്‍ഷക ഉല്പാദക സംഘടനകള്‍ (എഫ്.പി.ഒ) തുടങ്ങിയ ഏജന്‍സികളെ ഉള്‍പ്പെടുത്തി മിഷന് അടിസ്ഥാനത്തിലായിരിക്കും പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുക.
വിഭവങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനായി സാധ്യമാകുന്നിടത്തെ ല്ലാം സബ്സിഡി രൊക്കം പണമായി നല്കുന്നതില് നിന്നും സാധനമായി നല്കുന്നതിലേയ്ക്ക് ഘട്ടം ഘട്ടമായി മാറുന്നതിനായുള്ള തന്ത്രം വികസിപ്പിക്കും. 2022-23 വര്‍ഷത്തില്‍ പച്ചക്കറി വികസന പരിപാടികള്‍ക്കായി 7720.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. 2022-23 മുതല്‍ കാര്‍ഷിക ആവാസ വ്യവസ്ഥായൂണിറ്റുകള് അടിസ്ഥാനമാക്കിയുള്ള ആസൂത്രണം നടപ്പിലാക്കും.
പച്ചക്കറി വികസന പരിപാടിയുടെ ഘടകങ്ങള്‍ തിരിച്ചുള്ള വിഹിതം ചുവടെ ചേര്‍ക്കുന്നു.

വി.എഫ്.പി.സി.കെ മുഖേന പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 1500.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു. കര്‍ഷക താല്പര്യ കൂട്ടായ്മകള്‍, കര്‍ഷക ഉല്പാദക സംഘടനകള്‍ (എഫ്.പി.ഒ), ജി.എ.പി/പി.ജി.എസ് സംവിധാനത്തിനു കീഴിലുള്ള ക്ലസ്റ്ററുകള്‍ മുഖേനയുള്ള പച്ചക്കറികൃഷി, കര്‍ഷക ഉല്പാദക സംഘടനകള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 500.00 ലക്ഷം രൂപ വി.എഫ്.പി.സി.കെ മുഖേന പുതിയ വിപണികള്‍ ഉള്‍പ്പെടെയുള്ള വിപണനപ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്‍കുന്നതിനും നിലവിലുള്ള വിപണികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നീക്കി വെച്ചിരിക്കുന്നു. കാര്‍ഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 100.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു. കയറ്റുമതി അധിഷ്ഠിത ഉല്പാദന പ്രോട്ടോക്കോള്‍ പ്രകാരം വാഴപ്പഴം, പൈനാപ്പിള്‍, മാങ്ങ തുടങ്ങിയവയുടെ കയറ്റുമതി അധിഷ്ടിത കൃഷിയ്ക്ക് പിന്തുണ നല്‍കും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ എ.ഐ.എം.എസ് പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സും പ്രകൃതിദുരന്ത നഷ്ടപരിഹാരവും തീര്‍പ്പാക്കാം. പൊതുവായ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഫണ്ട് ലഭിക്കുന്നതനുസരിച്ച് പദ്ധതി അധിഷ്ഠിത പ്രവര്‍ത്തനങ്ങളും വി.എഫ്.പി.സി.കെ നടപ്പിലാക്കുന്നതാണ്.
സുരക്ഷിത പച്ചക്കറി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ വീട്ടുവളപ്പിലും പുരയിട കൃഷി പ്രോത്സാഹിപ്പിക്കും. പച്ചക്കറി വിത്തുകളുടെ കിറ്റ് വിതരണം, ശീമച്ചക്ക, അഗത്തി, മുരിങ്ങ, കറിവേപ്പില തുടങ്ങി ദീര്‍ഘകാല വിളകള്‍ ഉള്‍പ്പെടെയുള്ള തൈകളുടെ വിതരണം എന്നിവയിലൂടെ വീട്ടുവളപ്പിലെ പച്ചക്കറികൃഷിയെ പിന്തുണയ്ക്കും. പുരയിടകൃഷിയില്‍ ശീതകാലപച്ചക്കറികള്‍ക്ക് ഊന്നല്‍ നല്‍കും. ലംബ കൃഷി, ഹൈഡ്രോപോണിക്സ് യൂണിറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി കാര്‍ഷിക സര്‍വ്വകലാശാലയുടെ സാങ്കേതിക ഉപദേശ പ്രകാരം മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കും. നിശ്ചിത മാനദണ്ഡങ്ങളോടെ സുതാര്യമായ രീതിയിലായിരിക്കണം ഗുണഭോക്താവിനെ തിരഞ്ഞെ ടുക്കേണ്ടത്. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 1800.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. സ്ഥാപനങ്ങള്‍ മുഖേന നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 200.00 ലക്ഷം രൂപ വകയിരുത്തുന്നു. സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ക്ലസ്റ്റര്‍ സമീപനത്തിലൂടെ പച്ചക്കറി കൃഷിയ്ക്ക് സാധ്യതയുള്ള 15 കാര്‍ഷിക ആവാസ യൂണിറ്റുകള്കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കും. ക്ലസ്റ്ററിന്റെ വലിപ്പം 3 ഹെ ക്ടര്മുതല് 5 ഹെ ക്ടര്വരെയായിരിക്കും. വിളകലണ്ടറും ഉല്പാദനപദ്ധതിയും അടിസ്ഥാനമാക്കിയായിരിക്കും ഓരോ ബ്ലോക്കിലും കൃഷി നടപ്പിലാക്കുന്നത്. ഉല്പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ ക്ലസ്റ്ററുകളെ തരംതിരിക്കും. രണ്ടു് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളതും കുറഞ്ഞത് 5.00 ലക്ഷം രൂപയെ ങ്കിലും വരുമാനമുള്ളതുമായ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന ക്ലസ്റ്ററുകളെയാകും തിരഞ്ഞെ ടുക്കുക. ഒന്നാം ഗ്രേഡ് ക്ലസ്റ്ററുകള്‍ക്ക് രണ്ടാം വിളയ്ക്കുള്ള സഹായം നല്‍കും. വനിതകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ ഇവരുടെ ക്ലസ്റ്ററുകള്‍ക്ക് മുന്‍ഗണന നല്‍കും. മോശം പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ക്ലസ്റ്ററുകളെ സഹായം നല്കുന്നതില് നിന്നും ഒഴിവാക്കി പുതിയ ക്ലസ്റ്ററുകളെ ഉള്‍പ്പെടുത്തും. 2022-23ല്‍ ക്ലസ്റ്റര്അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയ്ക്ക് 2500.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കര്‍ഷക ക്ലസ്റ്ററുകളേയും വനിതാ ഗ്രൂപ്പുകളേയും ഉള്‍പ്പെടുത്തി ഡിപ്പാര്‍ട്ട്മെന്റ് ഫാമുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഉടമസ്ഥതയില്‍ ലഭ്യമായ തരിശുനിലങ്ങളിലേയ്ക്കും പച്ചക്കറി കൃഷി വ്യാപിപ്പിക്കും.
പച്ചക്കറി കൃഷിയ്ക്ക് പമ്പുസെ റ്റുകള്‍ ഉള്‍പ്പെടെയുള്ള ജലസേചന സൗകര്യങ്ങള്‍, മഴമറ നിര്‍മ്മിക്കല്‍, 25 ശതമാനം സബ് സിഡിയോടെ ഹെ ക്ടറിന് 2.00 ലക്ഷം രൂപ പരിമിതപ്പെടുത്തി സ്ഥിരം പന്തല്‍ നിര്‍മ്മിക്കല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1500.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു. വിത്തുകളുടേയും തൈകളുടേയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നടീല്‍ വസ്തുക്കള്‍ക്ക് ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി വികസന കമ്മിറ്റിയുടെ സാക്ഷ്യപ്പെടുത്തല്‍ സംവിധാനം ഉണ്ടാകണം. ഉല്പാദിപ്പിക്കുന്ന വിത്തുകളുടേയും തൈകളുടേയും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് ഒരു അംഗീകൃത ഏജന്‍സിയുടെ സാക്ഷ്യപത്രം ഉറപ്പാക്കണം. പഞ്ചായത്ത്, കാര്‍ഷിക ആവാസ വ്യവസ്ഥാ യൂണിറ്റ്തലത്തില്‍ വ്യക്തമായ ഭൗതിക ലക്ഷ്യങ്ങളോടെ നവകേരളം മിഷന്റെ ഏകോപനത്തില്‍ പച്ചക്കറി വികസന പരിപാടികള്‍ നടപ്പിലാക്കും.
കൃഷിവകുപ്പ് കാര്‍ഷിക സര്‍വ്വകലാശാല മുഖേന പച്ചക്കറികളിലെ കീടനാശിനി അവശിഷ്ട നിര്‍ണ്ണയം നടത്തുന്നതിനായി 20.00 ലക്ഷം രൂപ വകയിരുത്തുന്നു. കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഗവേഷണം, വിജ്ഞാന വ്യാപനം എന്നീ ഘടകങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പദ്ധതികള്‍ക്ക് മാത്രമേ ഇതിന് അര്‍ഹതയുള്ളൂ. സാങ്കേതിക കരാര്‍ തൊഴിലാളികളുടെ വേതനത്തിനായി 200.00 ലക്ഷം രൂപ വകയിരുത്തുന്നു. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 33 ശതമാനം സ്ത്രീകളാണെന്ന് വകുപ്പ് ഉറപ്പാക്കും.