Farm Information and Communication – Mal
17. കാര്‍ഷിക വിവരവും വിനിമയവും
H/A: 2401-00-109-84 Rs. 300.00 ലക്ഷം
കാര്‍ഷിക വികസനത്തിനുവേണ്ടിയുള്ള വിജ്ഞാനവും വിനിമയ സഹായവും ഫാം ഇന്‍ഫര്‍മഷേന്‍ ബ്യൂറോ വഴി നടപ്പിലാക്കി വരുന്നു. വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളില്‍ പ്രിന്റ് ഇലക്ട്രോണിക് മീഡിയയുടെ സഹായത്തോടെ സാങ്കേതിക വിദ്യ കൈമാറ്റവികസനമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്. കാര്‍ഷിക വിവര സേവനവും അതുമായി ബന്ധപ്പെട്ട പരിപാടികളും വിപുലീകരിക്കുന്നതിനായി ഉദ്ദേശിക്കുന്നു. സൈബര്‍ വിജ്ഞാന വ്യാപനത്തിലേക്ക് നയിക്കുന്ന ദൈനംദിന വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതിനും എത്തിച്ചു കൊടുക്കുന്നതിനും പര്യാപ്തമായ എല്ലാവിധ നവീന സൌകര്യങ്ങളോടുകൂടി ഡാറ്റ സെന്ററിന്റെ പ്രവര്‍ത്തനവും ഉള്‍പ്പെടുന്നു.
