12. ജൈവ കൃഷിയും ഉത്തമ കൃഷി മുറകളും (ജി.എ.പി)

H/A: 2401-00-105-85Rs. 600.00 ലക്ഷം

          സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ  ഭക്ഷ്യഉല്പാദനം നല്ല രീതികളിലൂടെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള ജി.എ.പി ക്ലസ്റ്ററുകളുടെ ശാക്തീകരണം, പുതിയ ക്ലസ്റ്ററുകള്‍ക്ക് പ്രോതാസാഹന സഹായം, പച്ചിലവളപ്രയോഗം, ജൈവവളങ്ങള്‍ തയ്യാറാക്കുന്ന മാതൃകാ യൂണീറ്റുകള്‍ സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ ഭക്ഷ്യഉല്പാദനം എന്നിവയ്ക്ക് പിന്തുണ നല്‍കും.

202൪-25 വര്‍ഷത്തില്‍ ഈ പദ്ധതിക്കായി 600.00 ലക്ഷം രൂപ വകയിരുത്തുന്നു. പദ്ധതിയുടെ 10 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.

കാണുക..

          ജൈവകൃഷിയും ഉത്തമകൃഷിരീതികളും പ്രോത്സാഹിപ്പിക്കുന്നതിനായി 350.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. 2023-24 ല്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ട്ടിഫിക്കേഷനോടുകൂടി നടപ്പിലാക്കും. സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ സ്വയം സഹായ സംഘങ്ങള്‍ വഴി വി.എഫ്.പി.സി.കെ മുഖേനയുള്ള ജൈവ കൃഷിയിലൂടെ പഴം, പച്ചക്കറികളുടെ ഉല്പാദനത്തിനായി 75.00 ലക്ഷം രൂപ വകയിരുത്തുന്നു.

         തിരഞ്ഞെടുക്കപ്പെട്ട ജി.എ.പി ക്ലസ്റ്ററുകളെ ഉള്‍പ്പെടുത്തി പ്രോജക്ട് അടിസ്ഥാനത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല പാക്കേജ് ഓഫ് പ്രാക്ടീസ് ശിപാര്‍ശ പ്രകാരം ഫാമുകളില്‍ തന്നെ ജൈവവളങ്ങള്‍, ജൈവ ഉല്പാദനോപാദികള്‍ എന്നിവ ഉല്പാദിപ്പിക്കുന്നതിനും സര്‍ട്ടിഫിക്കേഷനും, ബയോഗ്യാസ് പ്ലാന്റുകള്‍ക്കുള്ള അധിക സഹായമായും 80.00 ലക്ഷം രൂപ വകയിരുത്തുന്നു.

സംസ്ഥാനത്ത് സുരക്ഷിതമായ ഭക്ഷ്യ ഉല്പാദനത്തിനായി ജൈവകൃഷിയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് 95.00 ലക്ഷം രൂപ വകയിരുത്തുന്നു.