22. കുട്ടനാട് മേഖലയിലെ കാര്‍ഷിക വികസനത്തിനുള്ള പദ്ധതി

H/A: 2401-00-119-78 Rs. 1350.00 ലക്ഷം

കുട്ടനാട്‌ മേഖലയിലെ കാര്‍ഷിക വികസനത്തിനായി 1350.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കുട്ടനാട്‌ പാടശേഖരങ്ങളില്‍ പശ്ചാത്തല സൌകര്യവികസനത്തിനും 30 വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ലോ പമ്പുകള്‍ സ്ഥാപിക്കുന്നതിനുമാണ്‌ ഈ പദ്ധതി ലക്ഷ്യമിടുന്നത്‌. ആകെയുള്ള പദ്ധതി വിഹിതത്തില്‍ നിന്നും 1150.00 ലക്ഷം രൂപ കുട്ടനാടന്‍ പാടശേഖരങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി വകയിരുത്തുന്നു.

പരമ്പരാഗത പെട്ടി, പറ സമ്പ്രദായം മാറ്റി പകരം വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ലോ പമ്പ്‌/സബ്-വേഴ്‌സിബിള്‍ പമ്പ്സെറ്റുകള്‍ (10-50 എച്ച്‌.പി) എന്നിവ സ്ഥാപിക്കുന്നതിനും, ഇവ സ്ഥാപിക്കുന്നതിനുള്ള ഉയര്‍ന്ന തിട്ടകള്‍ പണിയുന്നതിനുമായി 200.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

ആര്‍.കെ.വി.വൈ, ആര്‍..ഡി.എഫ്‌, പുനര്‍ജ്ജനി എന്നീ വിവിധ പദ്ധതികള്‍ പ്രകാരം ഏറ്റെടുത്ത്‌ നടപ്പാക്കുന്ന വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കും. കെ.എല്‍.ഡി.സി നടത്തുന്ന അടിസ്ഥാന സൌകര്യ വികസന പ്രവര്‍ത്തനങ്ങളും ഇതിലേയ്ക്ക്‌ സംയോജിപ്പിക്കും