24. മണ്ണിന്റേയും വേരിന്റേയും ആരോഗ്യ പരിപാലനവും ഉത്പാദനക്ഷമത ഉയര്‍ത്തലും

H/A: 2401-00-800-28 Rs. 550.00 ലക്ഷം

      മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തദ്വാരാ കൃഷിയിടങ്ങളുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി കര്‍ഷകര്‍ക്കും കൃഷിയിടത്തിനും പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗവും സംയോജിത പോഷക പരിപാലനവും നെല്‍ ഒഴികെയുള്ള വിളകളില്‍ ഈ പദ്ധതി പ്രോത്സാഹിപ്പിക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസസ് ശിപാര്‍ശ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സഹായം നല്‍കുക.
ഈ പദ്ധതിയ്ക്കായി 2024-25 ല്‍ വകയിരുത്തിയിരിക്കുന്ന 550.00 ലക്ഷം രൂപ ചുവടെ ചേര്‍ക്കുന്ന ഘടകങ്ങള്‍ക്കാണ്.

                    നെല്‍ ഒഴികെയുള്ള വിളകള്‍ക്ക് സംയോജിത പോഷക പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനായി ആവശ്യമായ സോയില്‍ അമീലിയോറന്‍റ്റുകള്‍, ദ്വിതീയ, സൂക്ഷ്മ മൂലകങ്ങള്‍, ഉള്‍പ്പടെ ഗുണനിലവാരമുള്ള ഉല്പാദനോപാധികള്‍ക്ക് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ പിന്തുണ നല്‍കും. സാധ്യമാകുന്നിടത്തെല്ലാം സഹായം സാധനമായി നല്‍കുന്നതാണ്. ഉല്പാദനോപാധികളുടെ അളവ് കേരള കാര്‍ഷിക സര്‍വ്വകലാശാല ശിപാര്‍ശ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. പോഷകങ്ങള്‍ കൃത്യമായ അളവില്‍ ഉപയോഗിക്കുന്നതിനും ഗുണമേന്മ ഉറപ്പാക്കുന്നതിനും കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകരെ സഹായിക്കും. നെല്ല് ഒഴികെയുള്ള വിളകള്‍ക്ക് സൂക്ഷ്മ മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും ഉള്‍പ്പടെ സംയോജിത പോഷക പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനു 412.00 ലക്ഷം രൂപ നീക്കി വച്ചിരിക്കുന്നു. പച്ചില വിളകളുടെ കൃഷിക്കും ഉപയോഗത്തിനും സജ്ജീവമായ പിന്തുണ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ തദ്ദേശ സ്വയംഭരണ സംവിധാനത്തിലൂടെ പ്രോത്സാഹിപ്പിക്കും.

       കേരള കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദ്ദേശിച്ചിരിക്കുന്നതനുസരിച്ച് ജൈവകീടനാശിനികള്‍, ജീവാണുവളങ്ങള്‍ ഉപയോഗിച്ച് വിത്തിന്റെ പരിപാലനം, വേരിന്റെ പരിപാലനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ കൃഷിരീതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇതിന്റെ ഗുണമേന്മ ഉറപ്പാക്കേണ്ടത് കൃഷി വകുപ്പ് ആയിരിക്കും. ഈ പരിപാടിയ്ക്കായി 100.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു.

               മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി മണ്ണ് പരിശോധന കാമ്പയ്നുകള്‍ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുകയും അതിന്റെ പരിശോധനാഫലങ്ങൾ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് അഗ്രിസറ്റാക്കിന്റെ ഭാഗമായി വികസിപ്പിക്കുന്ന സോയില്‍ ഡിജിറ്റല്‍ പോര്‍ട്ടലിലേ യ്ക്ക് കൊണ്ട് വരികയും ചെയ്യും. മണ്ണ് പരിശോധന കാമ്പയ്നുകള്‍ക്കായി 38.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു