23. പഴവര്‍ഗ്ഗങ്ങള്‍, പൂക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിയുടെ വികസനം
H/A: 2401-00-119-79 Rs. 1892.00 ലക്ഷം
സംസ്ഥാനത്ത് തദ്ദേശീയപഴങ്ങള്‍ക്കു പുറമേ വിദേശീയപഴങ്ങളുടേയും ഉയര്‍ന്ന വിലയുള്ള പഴങ്ങളുടെയും വിസ്തൃതി വിപുലീകരിക്കുക കൂടാതെ പഴവര്‍ഗ്ഗങ്ങളുടെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 25 ശതമാനം സ്ത്രീകളാണെന്ന് വകുപ്പ് ഉറപ്പാക്കും.
2024-25 കാലയളവില്‍ 1892.00 ലക്ഷം രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നു. ഘടകങ്ങള്‍ തിരിച്ചുള്ള വിഹിതം ചുവടെ ചേര്‍ക്കുന്നു.
സംസ്ഥാനത്ത് 2024-25 ല്‍ പഴവര്‍ഗ്ഗ വികസനത്തിനായി വകയിരുത്തിയിരിക്കുന്ന തുക വിസ്തൃതി വികസനം, ജലസേചന സഹായം, ഹാര്‍ഡനിംഗ്ല യൂണിറ്റുകള്‍, വീട്ടുവളപ്പിലും വാണിജ്യാടിസ്ഥാനത്തിലുമുള്ള പവവര്‍ഗ്ഗകൃഷി പ്രോത്സാഹനം എന്നീ പ്രവര്‍ത്തനങ്ങളിലൂടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കും. വിസ്തൃതി വ്യാപനത്തിനും ഫലവൃക്ഷതൈകള്‍ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുമായി 1467.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു. ഓരോ പ്രദേശത്തിന്റെയും അനുയോജ്യതയനുസരിച്ചായിരിക്കും ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യുക. മുന്‍ വര്‍ഷങ്ങളില്‍ പദ്ധതിയില്‍ നടീല്‍ നടത്തിയ തൈകളില്‍ 80 ശതമാനം വിജയകരമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ നിലവിലുള്ള ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്നും സഹായം ലഭിക്കുകയുള്ളൂ. ഇത് സംബന്ധിച്ച സാക്ഷ്യപത്രം കൃഷി ഓഫീസര്‍ നല്‍കേണ്ടതാണ്. വകുപ്പുതല തോട്ടങ്ങളും നഴ്സറികളും പഴത്തോട്ടങ്ങളുടെ വികസനത്തിനായി ഉപയോഗിക്കുന്നതാണ്. ശമ്പളചെലവുകള്‍, വാഹനം വാങ്ങല്‍ എന്നിവ അനുവദനീയമല്ല. വി.എഫ്.പി.സി.കെ , എഫ്.പി.ഒ കള്‍, ഹോര്‍ട്ടികോര്‍പ്പ്, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുമായി സംയോജിച്ച് കാര്‍ഷിക വികസന കര്‍ഷകക്ഷേ മവകുപ്പ് പദ്ധതി നടപ്പിലാക്കും.
കേ ന്ദ്രപദ്ധതിയായ എം.ഐ.ഡി.എച്ചു മായി സംയേ ാജിച്ച് കര്‍ഷകര്‍ക്ക് ഫലവര്‍ഗ്ഗകൃഷി ഏറ്റെടുക്കുവാന്‍ പരമാവധി സഹായം നല്‍കും. ഫലവര്‍ഗ്ഗ കൃഷിയ്ക്ക് എം.ഐ.ഡി.എച്ച് പദ്ധതിയിലൂടെ അധിക സബ് സിഡി നല്‍കുന്നതിനായി 200.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. വി.എഫ്.പി.സി.കെ യിലൂടെ ചക്കയുടെ സംഭരണം, വ്യാപാരം, സംസ്കരണം, ബ്രാന്റിംഗ്, പായ്ക്കിംഗ്, ലേബലിംഗ് എന്നിവയ്ക്കായി 25.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
“ഓണത്തിന് ഒരു പൂക്കൂട” എന്ന പരിപാടിയുടെ ഭാഗമായി പുഷ്പകൃഷി വികസനത്തിനായി100.00 ലക്ഷം രൂപ വകയിരുത്തുന്നു. പ്രോജക്റ്റ് അടിസ്ഥാനത്തില്‍ പുഷ്പകൃഷി യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള സഹായം, ടിഷ്യൂകൾച്ചർ യൂണിറ്റുകൾ ഉൾപ്പെടെ പുതിയ ഫ്ലോറികൾച്ചർ നഴ്സറികൾ, ഗ്രേഡിംഗ്/പായ്ക്കിംഗ് സെന്ററുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള സഹായം, മാര്‍ക്കറ്റ് ഇന്റലിജന്‍സിനുള്ള പിന്തുണ എന്നിവ നൽകും. പുഷ്പഗ്രാമങ്ങള്‍ സ്ഥാപിക്കുകയും പൂക്കളുടെ വിപണനത്തിനായി വിപണികള്‍ കണ്ടെ ത്തുകയും ചെയ്യും. ഒരു പ്രദേശത്തിന്റെ അനുയോജ്യതയും വിപണന സാധ്യതയും അടിസ്ഥാനമാക്കി പൂച്ചെടികള്‍ തിരഞ്ഞെടുക്കും. ആർ.കെ .വി.വൈ, എം.ഐ.ഡി.എച്ച് എന്നിവയിൽ നിന്നുള്ള ഫണ്ടും ഈ പദ്ധതിയിൽ സംയോജിപ്പിക്കുന്നതാണ്.
കാര്‍ഷിക ആവാസവ്യവസ്ഥാ യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ഔഷധ സസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ്. ക്ലസ്റ്ററുകൾ മുഖേന വിസ്തൃതി വർദ്ധിപ്പിക്കുക, കളക്ഷൻ സെന്ററുകൾ/സസ്യ ആരോഗ്യ പരിപാലന യൂണിറ്റുകൾ സ്ഥാപിക്കുക, ഗതാഗതം/ വിപണനം എന്നിവയ്ക്കായി 100.00 ലക്ഷം രൂപ വകയിരുത്തുന്നു. കൃഷിവകുപ്പ് മുഖേന തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ ഈ പദ്ധതി നടപ്പിലാക്കും. സ്വകാര്യ/ സര്‍ക്കാര്‍ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കലുകളുമായി വിപണന ബന്ധം സ്ഥാപിക്കുന്നതാണ്.