Crop diversification, intensification and introduction – Mal
4. വിള വൈവിധ്യവല്‍ക്കരണം, വിളതീവ്രത, അവതരണം
H/A: 2401-00-103-75 Rs. 300 ലക്ഷം
ബഹുവിള കൃഷി, ഇടവിള കൃഷി, വിള ഭ്രമണം (ക്രോപ്പ് റൊട്ടേഷന്‍) എന്നിവയിലൂടെ വിള വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയും അതുവഴി ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തരിശു നിലങ്ങളും, തെങ്ങിന് തോട്ടങ്ങളിലെ ഇടപ്രദേശവും പ്രധാന വിളയെ ബാധിക്കാതെ, ഉപയോഗപ്പെടുത്തുവാന്‍ ലക്ഷ്യമിടുന്നു.
ചെറു ധാന്യങ്ങളുടെ വിസ്തൃതി വികസനത്തിന് പദ്ധതി ഊന്നല്‍ നല്‍കും. പയറുവര്‍ഗ്ഗങ്ങളായ ചെറുപയര്‍, ഉഴുന്ന്, എണ്ണക്കുരുക്കളായ എള്ള്, നിലക്കടല എന്നിവയും പ്രോത്സാഹിപ്പിക്കും. 300.00 ലക്ഷം രൂപ 2024-25 ല്‍ ഇതിനായി വകയിരുത്തുന്നു.