13. ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പാദനവും വിതരണവും

H/A: 2401-00-104-91 Rs.1275.00 ലക്ഷം H/A: 4401-00-104-98 Rs. 150.00 ലക്ഷം

          സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആവശ്യമുള്ള അളവില്‍ ഗുണമേന്മയുള്ള  നടീല്‍ വസ്തുക്കള്‍ യഥാസമയം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഡിപ്പാര്‍ട്ട്മെന്‍റ് ഫാമുകളുടെ നവീകരണവും ഹൈടെക് ഫാമിംഗ്, കതൃത്യതാ കൃഷി, അക്വാപോണിക്സ്, സംയാജിതകകൃഷി സമ്പ്രദായ മാതൃകകള്‍ തുടങ്ങിയ നൂതനമായ കാര്‍ഷിക  സാങ്കേതിക വിദ്യകളുടെ പ്രദര്‍ശന കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനും വിഭാവനം ചെയ്യുന്നു. ഈ പദ്ധതിയ്ക്കായി 2024-25 ല്‍. 1425.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

ഘടകങ്ങള്‍ തിരിച്ചുള്ള പദ്ധതി വിഹിതം ചുവടെ ചേര്‍ക്കുന്നു.

          വി.എഫ്.പി.സി.കെ മുഖേന ഗ്രാഫ്റ്റുകളും തൈകളും ഉള്‍പ്പെടെ പഴങ്ങളുടേയും പച്ചക്കറികളുടേയും നടീല്‍ വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിനായി 100.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു. ഫണ്ട് നല്‍കുന്നതിനു മുമ്പായി വി.എഫ്.പി.സി.കെ ഉല്പാദിപ്പിക്കുന്ന നടീല്‍ വസ്തുക്കളുടെ ഇളവും ഗുണനിലവാരവും സംബന്ധിച്ച് വി.എഫ്.പി.സി.കെ കൃഷി ഡയറക്ടറുമായി ധാരണാപത്രം ഒപ്പിടുന്നതാണ്.

           ഫാമുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിനും യന്ത്രവല്‍ക്കരണത്തിനുമായി 150.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍ പ്രദര്‍ശന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതും ഉള്‍പ്പെടുന്നു.

കാണുക..

   ഡിപ്പാര്‍ട്ടുമെന്റിന്റെ ഫാമുകളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ ആയി വില്‍ക്കുന്നതിനും ബ്രാന്റീംഗിനുമായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു. കാര്‍ഷിക ഉല്പന്നങ്ങളുടെ ഉത്ഭവം കണ്ടെത്താവുന്ന സംവിധാനം ഉള്‍പ്പെടെ ബ്രാന്റ് ചെയ്യുന്നതിനും. ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ ആയി വില്പന നടത്തുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വികസനത്തിനും പരിപാലനത്തിനുമായി തുക വിനിയോഗിക്കും. ഇതേ സംവിധാനം വി.എഫ്.പി.സി.കെയും നടപ്പിലാക്കും.