4 സുഗന്ധ വ്യഞ്ജനം വികസനം ശീർഷകം : 2401-00-108-59 Rs.1100.00 ലക്ഷം രൂപ

സംസ്ഥാനത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയിൽ സുഗന്ധ വ്യജ്ഞന വിളകൾക്ക് മുൻനിര സ്ഥാനമാണുള്ളത്. വിദേശ നാണ്യം ഉണ്ടാക്കി തരുന്നതിനു പുറമെ ജൈവ സുഗന്ധ വിളകളും മൂല്യ വർദ്ധിത സുഗന്ധ ദ്രവ്യങ്ങൾക്കും മികവുറ്റ പ്രാധാന്യം സംസ്ഥാന കാർഷിക സമ്പദ് വ്യസ്ഥയിൽ നിലവിലുണ്ട്. കുറഞ്ഞ ഉല്പാദനക്ഷമതയും, ഗുണനിലവാരത്തിലുള്ള പോരായ്മയും, രോഗങ്ങള്‍, ക്ഷുദ്ര കീടങ്ങൾ തുടങ്ങിയവ മൂലമുള്ള കൃഷി നഷ്ടവും, വിളവെടുപ്പിനു ശേഷമുള്ള നഷ്ടവും, വിലയിലുള്ള ഏറ്റക്കുറച്ചിലുകളും കേരളത്തിന്റെ സുഗന്ധ വ്യജ്ഞനങ്ങളുടെ ഉല്പാദനത്തെയും കൃഷിയെയും സാരമായി ബാധിക്കുന്നുണ്ട്. വിദേശനാണ്യ സമ്പാദനത്തിനും കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുഗന്ധ വിളകളുടെ ഉത്പാദനം ഉയർത്തേണ്ടത് അത്യന്താപേക്ഷിതമായി തീർന്നിരിക്കുകയാണ്.

കുരുമുളക് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായുള്ള വികേന്ദ്രീകൃത കുരുമുളക് നഴ്സറികൾ, പുതിയ കുരുമുളക് തോട്ടങ്ങൾ, നിലവിലുള്ള തോട്ടങ്ങളുടെ പുനരുജ്ജീവനം, ഇടുക്കി ജില്ലയിൽ സമഗ്ര കുരുമുളക് വികസനം, കൂടുതൽ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള സഹായം, വെസിക്കുലർ ആർബസ്കുലർ മൈക്കോറിസ (വി.എ.എം) പ്രോത്സാഹനം, കർഷകർ വികസിപ്പിച്ചെടുത്ത ഇനങ്ങൾ, ഗ്രാഫ്റ്റുകൾ, സോയിൽ ലെസ്സ് നഴ്സറികൾ, സൂക്ഷ്മ മൂലകങ്ങൾക്കും സെക്കൻഡറി മൂലകങ്ങൾക്കുമുള്ള സഹായം, സോയില്‍ അമിലിയോറൻസ്, അഗ്രോ സർവ്വീസ് സെന്റർ മുഖേന പ്രൊഫൈലാക്ടിക് സ്പ്രേയിംഗ്, കുരുമുളക് വികസന സമിതികളുടെ പുനരുജ്ജീവനം എന്നീ ഘടകങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇഞ്ചി, മഞ്ഞൾ, ജാതി, ഗ്രാമ്പു എന്നീ വിളകളുടെ ഇടവിള കൃഷിയും വിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള പരിപാടികളും ഇതിലൂടെ ഉദ്ദേശിച്ചിട്ടുണ്ട്.

വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള തുകയും ഈ സമഗ്ര പദ്ധതിയുമായി സംയോജിപ്പിക്കുന്നതാണ്. കുരുമുളക് കൃഷിയുള്ള പ്രദേശത്തെ കാർഷിക സേവന കേന്ദ്രങ്ങളുടെ സേവനങ്ങൾ ഈ പദ്ധതിയുമായി സംയോജിപ്പിക്കാവുന്നതാണ്. കുരുമുളക് വികസന സമിതി / കാർഷിക സേവന കേന്ദ്രം/ഫെഡറേറ്റഡ് ഓർഗനൈസേഷൻസ്/കാർഷിക കർമ്മ സേന എന്നിവ മുഖേന ബയോഫാർമസികൾ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതാണ്. ഇടുക്കി ജില്ലയിലെ കുരുമുളക് വികസനത്തിനായി 500.00 ലക്ഷം രൂപവകയിരുത്തുന്നു. സുഗന്ധ വ്യജ്ഞനങ്ങളുടെ മൂല്യവര്‍ദ്ധന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 200.00 ലക്ഷം രൂപഉള്‍പ്പെടുത്തിയിരിക്കുന്നു.