KERALA SINGLE WINDOW INTERFACE FOR FAST & TRANSPARENT CLEARANCE (K SWIFT)

പോർട്ടൽ മുഖേന ലഭ്യമാകുന്ന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സേവനങ്ങൾ

1. വളം ഉത്പാദനം /കച്ചവടം ചെയ്യുന്നതിനുള്ള പുതിയ ലൈസൻസ്

  • ഉത്പാദനം (Manufacture)
  • മൊത്തക്കച്ചവടം (Wholesale)
  • ചില്ലറവില്പന (Retail)

2. കീടനാശിനി ഉത്പാദനം /കച്ചവടം ചെയ്യുന്നതിനുള്ള പുതിയ ലൈസൻസ്

  • ഉത്പാദനം (Manufacture)
  • മൊത്തക്കച്ചവടം (Wholesale)
  • ചില്ലറവില്പന (Retail)

3. പെസ്റ്റ് കണ്ട്രോൾ ഓപ്പറേഷൻസ് (കീടനിയന്ത്രണത്തിനായി കീടനാശിനി പ്രയോഗത്തിനുള്ള ലൈസൻസ് )

              വളം ഉത്പാദനം , മൊത്തക്കച്ചവടം , ചില്ലറ വില്പന വ്യവസായം/ വ്യാപാരം ചെയ്യുന്നതിനുള്ള പുതിയ ലൈസൻസ് , കീടനാശിനി ഉത്പാദനം , മൊത്തക്കച്ചവടം , ചില്ലറവില്പന വ്യവസായം/ വ്യാപാരം ചെയ്യുന്നതിനുള്ള പുതിയ ലൈസൻസ് , പെസ്റ്റ് കണ്ട്രോൾ ഓപ്പറേഷൻസ് ആയി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള പുതിയ ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ നിലവിൽ പൂർണ്ണമായും K SWIFT മുഖേനയാണ് നടത്തുന്നത് .

               സംരംഭകന് സ്വന്തമായോ , അക്ഷയ തുടങ്ങിയ സേവന ദാതാക്കൾ മുഖേനയോ അനുമതിക്കായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതും ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷയും ബന്ധപ്പെട്ട രേഖകളുമായി വിവിധ സ്ഥാപനങ്ങളിലോ , ഫീസ് അടയ്ക്കുന്നതിനായി ട്രെഷറിയിലോ പോകേണ്ടതില്ല. അപേക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകന് ഇമെയിൽ മുഖേനയും എസ് എം എസ് മുഖേനയും അലേർട്ട് സന്ദേശം ലഭിക്കും . സമർപ്പിക്കപ്പെട്ട അപേക്ഷയുടെ നില ഓൺലൈനായി ട്രാക്ക് ചെയ്യുകയും ലൈസൻസ് അനുവദിച്ചു കഴിഞ്ഞാൽ സ്വന്തമായി ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

               ഒരു സംരംഭത്തിന് വിവിധ വകുപ്പുകളുടെ / സ്ഥാപനങ്ങളുടെ അനുമതി ആവശ്യമെങ്കിൽ പോർട്ടലിൽ അപേക്ഷകന്റെ ലോഗിൻ മുഖേന സമാന്തരമായി അപേക്ഷിക്കുന്നതിനും അനുമതി നേടുന്നതിനും സാധിക്കും.

                    ഉത്പാദനത്തിനും ,മൊത്തക്കച്ചവടത്തിനുള്ള ലൈസൻസ്, പേസ്റ്റ്‌ കണ്ട്രോൾ ഓപ്പറേഷൻസ് ലൈസൻസ് എന്നിവ കൃഷി ഡയറക്ടറേറ്റിൽ നിന്നും ചില്ലറവില്പന ലൈസൻസ് അതാത് ജില്ലകളിൽ നിന്നുമാണ് നൽകുന്നത്.

                അപേക്ഷകൻ ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കുകയാണെങ്കിൽ കാലതാമസം ഇല്ലാതെ നിശ്ചിത സമയത്തിനുള്ളിൽ അനുമതി നൽകാൻ കഴിയും. ആവശ്യമായ അധിക രേഖകൾ ആവശ്യപ്പെടുന്ന പക്ഷം അപേക്ഷകന് ഓൺലൈൻ ആയി തന്നെ സമർപ്പിക്കുന്നതിനും സാധിക്കും.