കേന്ദ്രസഹായമുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ 60 കേന്ദ്ര വിഹിതം

സംയോജിത പദ്ധതി-കൃഷി ഉന്നതി യോജന ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ (60% കേന്ദ്ര വിഹിതം ) Rs.15480.00 lakh

              കൃഷി ഉന്നതി യോജന എന്ന പദ്ധതിയാണ് കാര്‍ഷിക മേഖലയില്‍ ഏറ്റെടുത്തിട്ടുള്ള  കേന്ദ്രാവിഷ്കൃത പദ്ധതികളുടെ  സംയോജിത പദ്ധതി. ഈ പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്ര വിഹിതവും 40 ശതമാനം തുക സംസ്ഥാന വിഹിതവുമാണ്. തുടര്‍ന്ന് നടപ്പിലാക്കി വരുന്ന കേന്ദ്ര പദ്ധതികളായ ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്‍ (എന്‍.എഫ്.എസ്.എം) , ഹോര്‍ട്ടികള്‍ച്ചര്‍ വികസനത്തിനായുള്ള മിഷന്‍ (എം.ഐ.ഡി.എച്ച്), ദേശീയ കാര്‍ഷിക സുസ്ഥിര പദ്ധതി (എന്‍.എ.എസ്.എ), കാര്‍ഷിക വിജ്ഞാന വ്യാപനത്തിനും സാങ്കേതിക വിദ്യയ്ക്കുമുള്ള ദേശീയ പദ്ധതി (എന്‍.എം.എ.ഇ.റ്റി), രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ), പരമ്പരാഗത കൃഷി വികാസ് യോജന ((പി.കെ.വി.വൈ), പ്രധാന്‍ മന്ത്രി കൃഷി സിഞ്ജായ് യോജന (പി.എം.കെ.എസ്.വൈ), ദേശീയ കാര്‍ഷിക വനവത്കരണ പദ്ധതി,  സസ്യസംരക്ഷണത്തിനും സസ്യരോഗ കീട കള വ്യാപന നിയന്ത്രണ പരിശോധനയ്ക്കുമുള്ള സബ്മിഷന്‍, വിവര സാങ്കേതിക വിദ്യ, കാര്‍ഷിക വിപണനത്തിനായുള്ള സംയോജിത പദ്ധതി, കേന്ദ്രസഹായത്തോടെയുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2023-24 വര്‍ഷം ഈ പദ്ധതിയുടെ പ്രതീക്ഷിത കേന്ദ്ര വിഹിതമായി 15480.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍ 1680.00 ലക്ഷം രൂപ കാര്‍ഷിക വിജ്ഞാന വ്യാപനത്തിനും സാങ്കേതിക വിദ്യയ്ക്കുമുള്ള പദ്ധതിയുടെ ഉപപദ്ധതിയായ കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി (എസ്.എം.എ.ഇ) നീക്കിവച്ചിരിക്കുന്നു. അര്‍.കെ.വി.വൈ യുടെ കേന്ദ്രവിഹിതമായ 4800.00 ലക്ഷം രൂപയും, കാര്‍ഷിക യന്ത്രവല്‍ക്കരണത്തിനായുള്ള സബ്മിഷന്‍  പദ്ധതിയുടെ  കേന്ദ്രവിഹിതമായ 4200.00 ലക്ഷം രൂപയും, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ (എം.ഐ.ഡി.എച്ച്) കേന്ദ്രവിഹിതമായ 1800.00 ലക്ഷം രൂപയും മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതമായ 3000.00 ലക്ഷം രൂപയും ഇതില്‍ വകയിരുത്തുന്നു. ഇതിനു പുറമേ 2023-24 ല്‍ പുതിയ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെങ്കിലും അനുവദിക്കുകയാണെങ്കില്‍ അവയ്ക്കുള്ള  കേന്ദ്ര വിഹിതവും ഇതില്‍ നിന്നും വഹിക്കാവുന്നതാണ്. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അനുമതി ലഭിച്ച ശേഷം ഭരണാനുമതി  നല്‍കാവുന്നതാണ്. ആര്‍.കെ.വി.വൈ ല്‍ കീഴിലുള്ള വിഹിതം നെല്‍കൃഷി വികസനം, പച്ചക്കറി വികസനം, ജൈവകൃഷി പ്രോത്സാഹനം, മൊത്ത വ്യാപാര വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം, ജില്ലാ സംഭരണ കേന്ദ്രങ്ങള്‍, നീര സംസ്കരണ പ്രോജക്ടുകള്‍ക്കുള്ള സഹായം എന്നിവയ്ക്കായി വിനിയോഗിക്കാവുന്നതാണ്.