വിത്തുകളുടെ ഗുണ നിലവാര പരിശോധനാ സംവിധാനങ്ങള്‍
കേരളത്തിൽ വിത്തിന്റെ ഗുണ നിലവാരം പരിശോധിക്കാനായി കൃഷി വകുപ്പിന്റെ കീഴിൽ ആലപ്പുഴ സംസ്ഥാന വിത്ത് പരിശോധനശാല, വിത്ത് പരിശോധനശാല, പാറോട്ടുകോണം എന്നീ രണ്ടു വിത്ത് പരിശോധനശാലകൾ പ്രവർത്തിക്കുന്നു. വിത്ത് പരിശോധനശാലകളിൽ വിത്തിന്റെ മുള ശേഷി, ശുദ്ധത/ കലര്‍പ്പില്ലായ്മ, ജലാംശം എന്നിവ പരിശോധിക്കപ്പെടുന്നു. വിത്ത് സാമ്പിൾ എടുക്കുന്നതിനായി അതാതു ബ്ലോക്കിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരെയാണ് സീഡ് ഇൻസ്‌പെക്ടർമാരായി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ ജില്ലയിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ (QC) , കൃഷി അസിസ്റ്റന്റ് ഡയറക്ടർ (M) എന്നിവരും വിത്ത് സാമ്പിൾ എടുക്കുന്നതാണ്. നെൽ വിത്ത് കൊയ്ത്തെടുത്തതിന് ശേഷം വൃത്തിയാക്കി ഉണക്കി സംസകരണം നടത്തി സൂക്ഷിച്ചതിൽ നിന്നും 2500 കിലോഗ്രാമിനു 1 വിത്ത് സാമ്പിൾ എന്ന തോതിൽ എടുക്കുന്നു . വിത്ത് സാമ്പിൾ 500 ഗ്രാം വീതം എടുത്ത് കോഡ് നമ്പർ ഉപയോഗിച്ച് അടയാളപ്പെടുത്തിയതിനു ശേഷം വിത്ത് പരിശോധന ലാബിലേക്ക് പരിശോധിക്കാനായി അയക്കുന്നു.
2018-19 മുതൽ 2020-21 വരെ സംസ്ഥാനത്തെ വിത്ത് പരിശോധനശാലകളിൽ പരിശോധിച്ച വിത്തുകളുടെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
ക്രമ നം | ലാബിന്റെ പേര് | 2018-19
|
2019-20 | 2020-21
|
||||||
TS | S | NS | TS | S | NS | TS | S | NS | ||
1 | സംസ്ഥാന വിത്ത് പരിശോധന ലബോറട്ടറി, ആലപ്പുഴ | 2665 | 2405 | 260 | 2010 | 1624 | 386 | 3308 | 3062 | 246 |
2 | വിത്ത് പരിശോധന ലബോറട്ടറി, പാറോട്ടുകോണം | 176 | 176 | nil | 148 | 143 | 5 | 215 | 202 | 13 |
TS-Total no. of samples
S-no. Of standard samples
NS- no. Of non- standard samples
ഇത് കൂടാതെ വിത്ത് പരിശോധനശാലകളിൽ നേരിട്ടു വിത്തിന്റെ ഗുണ നിലവാരം തിട്ടപ്പെടുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ് . ഇതിനായി നേരിട്ടു 10 രൂപ ഫീസ് അടച്ചു ഈ സേവനം ആവശ്യപ്പെടാവുന്നതാണ്