Subhikshakeralam
Keragramam
previous arrowprevious arrow
next arrownext arrow

കര്‍ഷകര്‍ എന്തിന് കൃഷിഭൂമിയുടെ വിവരങ്ങള്‍ നല്‍കണം?

            കേന്ദ്ര സര്‍ക്കാരിന്റെ  ഡിജിറ്റല്‍ കാര്‍ഷിക മിഷന്റെ ഭാഗമായി ഒരു ദേശീയ കര്‍ഷക ഡാറ്റാബേസ് തയ്യാറാക്കി വരികയാണ്. രാജ്യത്ത് കര്‍ഷകര്‍ക്കായി നല്‍കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. സാർവത്രികമായി ഓൺലൈൻ ഏകീകൃത സൈൻ-ഇന്‍ സേവന സൗകര്യങ്ങൾ സുഗമമാക്കുന്നതിനാണ് ഡാറ്റാബേസ് വിഭാവനം ചെയ്തിരിക്കുന്നത്.

          നിലവില്‍ ലഭ്യമായിട്ടുള്ള കര്‍ഷക ഡാറ്റാബേസ് ആയ പി എം കിസാന്‍ ഡാറ്റാബേസ് ആണ് ഇതിലേക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ പി എം കിസാന്‍ ഡാറ്റാബേസില്‍ കര്‍ഷകരുടെ കൃഷിഭൂമിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമല്ല. ഏകീകൃതമായ ഒരു ഭൂരേഖ സംവിധാനം നിലവില്‍ രാജ്യത്ത് ലഭ്യമല്ലാത്തതിനാല്‍, പി.എം.കിസാൻ ഗുണഭോക്താക്കളുടെ കൃഷിഭൂമിയുടെ വിശദാംശങ്ങൾ അതത് സംസ്ഥാനത്തെ  ഭൂരേഖകൾ ഉപയോഗിച്ച് പരിശോധിക്കുന്നതിലേക്കായി എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പരിശോധിച്ചുറപ്പിച്ച ഭൂരേഖകളുടെ ഡാറ്റ ദേശീയ കർഷക ഡാറ്റാബേസിലേക്ക് സംസ്ഥാനങ്ങൾ നൽകേണ്ടതുമുണ്ട്.

പിഎം കിസാൻ ഡാറ്റാ ബേസ് ഉപയോഗിച്ച് ഭൂമിയുടെ വിശദാംശങ്ങളുടെ മാപ്പിംഗ് 

          പി എം കിസാൻ ഡാറ്റാബേസുമായി കേരളത്തിലെ ഭൂരേഖ വിവരങ്ങള്‍ സംയോജിപ്പിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി കേരള റവന്യൂ വകുപ്പിന്റെ ഭൂമി ഡാറ്റാബേസിൽ ആധാർ നമ്പർ ഇല്ലാത്തതാണ്.  സര്‍ക്കാര്‍ ഉത്തരവ് G.O (Rt) No.185/2022/AGRI തീയതി 07.03.2022 പ്രകാരം രൂപീകരിച്ച ഒരു ടീം സംസ്ഥാന തലത്തിൽ ഇത് നടപ്പാക്കുന്നതിന്റെ പുരോഗതി നിരീക്ഷിച്ചു വരികയാണ്. സമയബന്ധിതമായി ഭൂമിയുടെ വിവരങ്ങള്‍ PMKISAN ഡാറ്റയിലേക്ക് മാപ്പ് ചെയ്യുന്നതിന് ഗുണഭോക്താക്കളുടെ സ്വമേധയാലുള്ള ഇടപെടൽ ആവശ്യമാണ്. അതിനായി ഗുണഭോക്താക്കൾ അവരുടെ ഭൂമിയുടെ വിശദാംശങ്ങൾ AIMS പോര്‍ട്ടല്‍ വഴി  ReLIS പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ പരിശോധിച്ച് ഉറപ്പിച്ച ശേഷം സമര്‍പ്പിക്കണം. ഈ ഡാറ്റ പിന്നീട് ഉദ്യോഗസ്ഥർ പരിശോധിക്കുകയും PMKISAN ഡാറ്റാബേസിലേക്കും ദേശീയ കർഷക ഡാറ്റാബേസിലേക്കും നല്‍കുകയും ചെയ്യും. ഇതിലേക്കായി കൃഷി വകുപ്പ് സ്വന്തം പോര്‍ട്ടലായ എയിംസിൽ നാഷണല്‍ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) കേരളയുടെ സാങ്കേതിക സഹായത്തോടെ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. നിലവില്‍ പി എം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയിട്ടുള്ളവര്‍ എയിംസ് പോര്‍ട്ടലില്‍ വികസിപ്പിച്ചിരിക്കുന്ന ഈ സംവിധാനം മുഖേന തങ്ങളുടെ കൃഷി ഭൂമിയുടെ വിശദാംശങ്ങൾ വ്യക്തിഗതമായി ചേര്‍ക്കേണ്ടതാണ്.

കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ എന്താണ് ചെയ്യേണ്ടത് ?

1. കർഷകൻ ആധാർ നമ്പർ പോര്‍ട്ടലില്‍ നൽകണം. 2. തുടര്‍ന്ന് പോര്‍ട്ടലില്‍ കാണിക്കുന്ന ഫോൺ നമ്പർ ശരിയാണെങ്കിൽ, "Send OTP" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. 3.  പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈൽ നമ്പർ ശരിയല്ലെങ്കിൽ, പി എം കിസാൻ/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക. 4. "Captcha" നൽകി "Enter" ക്ലിക്ക് ചെയ്യുക. 5.  മൊബൈൽ നമ്പർ നൽകുക. 6.  പുതിയ പാസ്‌വേഡ് നൽകി പുതിയ പാസ്‌വേഡ് സ്ഥിരീകരിച്ച് "Submit" ബട്ടൺ ക്ലിക്ക് ചെയ്യുക. 7. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച "OTP" നൽകി "Submit" ക്ലിക്ക് ചെയ്യുക. 8. AIMS പോര്‍ട്ടലിലെ കർഷകരുടെ ഡാഷ്‌ബോർഡിൽ, "PMKisan Land Verification" ബട്ടണിൽ ക്ലിക്ക് ചെയ്യുക. 9. ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ, "Add New Land" ബട്ടണിൽ ക്ലിക്ക് ചെയ്യുക. 10. തുടര്‍ന്ന് കാണിക്കുന്ന പേജിൽ സ്വന്തം ഭൂമിയുടെ വിശദാംശങ്ങൾ ചേർത്ത് "PMKisan Land Verification" ബട്ടണിൽ ക്ലിക്ക് ചെയ്യുക. 11. ആധാർ നമ്പർ നൽകി "Search" ബട്ടണിൽ ക്ലിക്കു ചെയ്യുക, തുടർന്ന് ഗുണഭോക്താവിന്‍റെ PMKISAN ഡാറ്റാബേസിൽ നല്‍കിയിട്ടുള്ള പേര് കാണാം. 12. തുടര്‍ന്ന് "Verify in Land Revenue Records' ബട്ടണിൽ ക്ലിക്കുചെയ്യുക. 13.റവന്യൂ ഡാറ്റാബേസിൽ നിന്ന് ഭൂമി വിശദാംശങ്ങൾ പരിശോധിച്ച് "Submit" ബട്ടൺ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെ നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല

PM കിസാനിൽ ഡാറ്റ പരിശോധിച്ച് സമർപ്പിക്കാൻ കൃഷി ഓഫീസർമാർ പാലിക്കേണ്ട നടപടികൾ

1.      AIMS 1.0-ന്റെ ഡാഷ്‌ബോർഡിൽ ലോഗിൻ ചെയ്‌ത് "My Task Pie diagram" ക്ലിക്ക് ചെയ്യുക 2. പിഎം കിസാൻ ലാൻഡ് അപ്രൂവൽ പേജിലെ "Edit" ബട്ടണിൽ ക്ലിക്ക് ചെയ്യുക3.     തുടര്‍ന്ന് കാണിക്കുന്ന പേജില്‍ എയിംസിലെയും പി എം കിസാനിലെയും കർഷകന്റെ പേരും ഉടമസ്ഥാവകാശവും പരിശോധിക്കുക. 4. "Verify RELIS' ബട്ടണിൽ ക്ലിക്ക് ചെയ്യുക 5. RELIS-ൽ നിന്ന് കാണിച്ചിരിക്കുന്ന ഉടമസ്ഥതയുടെ വിശദാംശങ്ങൾ പരിശോധിക്കുക: പേരും സ്ഥലവും പരിശോധിക്കുക. 6.എല്ലാ വിശദാംശങ്ങളും ശരിയാണെങ്കിൽ "Approve" ബട്ടണിൽ ക്ലിക്ക് ചെയ്യുക 7. "Approve" ബട്ടൺ ക്ലിക്ക് ചെയ്ത് പ്രിവ്യൂ പേജിലെ വിശദാംശങ്ങൾ സ്ഥിരീകരിക്കുക 8. ആവശ്യമെങ്കിൽ എന്തെങ്കിലും പരാമർശങ്ങൾ ടൈപ്പ് ചെയ്ത് "Approve" ബട്ടൺ ക്ലിക്ക് ചെയ്യുക 9. FDB-യിലേക്ക് ഡാറ്റ സമർപ്പിക്കുന്നതിന് "Confirm" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

കൃഷി ഓഫീസര്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  ·

         ഈ പ്രവർത്തിയിൽ നാം ഒരു വ്യക്തിയുടെ പി എം കിസാൻ പദ്ധതിക്ക് വേണ്ടിയുള്ള യോഗ്യതയോ അയോഗ്യതയോ പരിശോധിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, പ്രസ്തുത പദ്ധതിയിൽ ഒരു ഗുണഭോക്താവ് സമർപ്പിച്ചിട്ടുള്ള സ്ഥല വിവരങ്ങൾ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തുകയാണ്. കൃഷി ഓഫീസര്‍ക്ക് ലാൻഡ് വെരിഫിക്കേഷന്റെ ഒരു അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം AIMS സിസ്റ്റം അതിനകം തന്നെ ആ അപേക്ഷകൻ ഗുണഭോക്താവാണോ എന്ന് ആധാർ രേഖ ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നാണ്. ഒപ്പം, അദ്ദേഹത്തിന്റെ സർവ്വേ നമ്പർ (നിലവിലുണ്ടോ ഇല്ലയോ എന്നും), ഭൂവിസ്തൃതി  എന്നിവയും പരിശോധിച്ച് സ്‌ക്രീനിൽ കാണിച്ച് തരും. (3-4 സെൻറ്റ് വരെഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് അവഗണിക്കാവുന്നതാണ്, അതിൽ കൂടുതൽ ഉണ്ടെങ്കിൽ പോർട്ടൽ തന്നെ അവരെ അപേക്ഷിക്കാൻ അനുവദിക്കില്ല) ·  അപേക്ഷകനും ReLIS സൈറ്റിലെ ഭൂവുടമയും ഒരാൾ തന്നെ ആണോ എന്ന് പരിശോധിക്കുക എന്നതാണ് കൃഷി ഓഫീസറുടെ ചുമതല. 'Verify Relis' ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കാണിക്കുന്നത് കരമടച്ചതിന്റെ വിവരമല്ല, മറിച്ച് റവന്യു രേഖകളിൽ ഉള്ള ഏറ്റവും പുതിയ കൈവശ വിവരങ്ങൾ (Ownership Details) ആണ്. അതിനാൽ ഏറ്റവും പുതിയ കരമടച്ച രസീതിന് വേണ്ടി അപേക്ഷകനെ ബുദ്ധിമുട്ടിക്കേണ്ടതില്ല. കര്‍ഷകര്‍ കൂട്ടമായി കരം തീര്‍ക്കുന്നതിനായി വില്ലേജ്/റവന്യൂ ഓഫീസുകളില്‍ വര്‍ധിച്ച രീതിയില്‍ എത്തിയാല്‍ അത് റവന്യൂ സെര്‍വറിനെ ബാധിക്കുകയും എയിംസിലുള്ള Verify ReLIS സംവിധാനം പ്രവര്‍ത്തിക്കാതെയും വന്നേക്കും.

·  റവന്യു രേഖകളിൽ സ്ഥലം ഉടമസ്ഥന്റെ പേര് ആധാറിൽ ഉള്ളതു പോലെ ആകണമെന്നില്ല. അതിനാൽ പോർട്ടൽ ഉപയോഗിച്ചു ഈ വെരിഫിക്കേഷൻ സാധ്യമല്ല.   ഗുണഭോക്താവ് അഥവാ അപേക്ഷകൻ തന്നെയാണ് ഉടമസ്ഥൻ എന്ന് കൃഷി ഓഫീസർ ഉറപ്പ് വരുത്തേണ്ടതാണ്. 'Verify Relis' എന്നത് ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാൻ കൃഷി ഓഫീസറെ സഹായിക്കുന്ന ഒരു സംവിധാനം മാത്രമാണ്. അത് പരിശോധനയ്ക്ക് പരിമിതമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം അപേക്ഷകന്റെ ആധാരമോ, കൈവശവകാശ സർട്ടിഫിക്കറ്റോ, one and the same സർട്ടിഫിക്കറ്റോ പോലുള്ള മറ്റു രേഖകൾ പരിശോധിച്ച് വ്യക്തത വരുത്തി അപേക്ഷകളില്‍ തീര്‍പ്പ് കല്പ്പിക്കാവുന്നതാണ്. ·        ഈ പ്രവർത്തിയിൽ ഒരിടത്തും കരമടച്ച രസീത് അപ്.ലോഡ്  ചെയ്യേണ്ടതില്ല. കാരണം ReLIS പോർട്ടലിൽ നിന്നും ഉടമസ്ഥതയെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ആണ് കാണിക്കുന്നത്. മാത്രമല്ല അത്തരം അപ്.ലോഡുകള്‍ കൃഷി ഓഫീസറിന് പി എം കിസാന്‍ സ്ഥലപരിശോധനാ സമയത്ത് കാണുവാനും സാധിക്കില്ല. ഒരേ സമയം ലക്ഷക്കണക്കിന്‌ ഗുണഭോക്താക്കള്‍ ഫയലുകള്‍ അപ്.ലോഡ് ചെയ്യുന്നത് സമയനഷ്ടത്തിനും ഒപ്പം വര്‍ധിച്ച സെര്‍വര്‍ ഉപയോഗത്തിനും അത് വഴി AIMS, ReLIS എന്നിവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.

പൊതുവായി കണ്ടു വരുന്ന Error മെസ്സേജുകള്‍ അവയുടെ പരിഹാര മാര്‍ഗങ്ങള്‍

1.      Please Try Again. Connection with Revenue Webservice could not be established.

ഇത് താല്കാലികമായ ഒരു പ്രശ്നം മാത്രമാണ്. ഇന്‍റര്‍നെറ്റ് സേവനത്തില്‍ തടസ്സം നേരിടുന്നത് കൊണ്ടോ റവന്യു സെര്‍വര്‍ സേവനം ലഭിക്കാത്തത് കൊണ്ടോ അല്ലെങ്കില്‍ നെറ്റ്‌വര്‍ക്കില്‍ തിരക്ക് അനുഭവപ്പെടുന്നത് കൊണ്ടോ സംഭവിക്കുന്നത് ആണിത്. ചില സമയങ്ങളില്‍ വീണ്ടും ഒന്നോ രണ്ടോ തവണ Verify Relis ബട്ടന്‍ അമര്‍ത്തിയാല്‍ വിവരങ്ങള്‍ ദൃശ്യമാകും. ഇല്ലായെങ്കില്‍ പിന്നീട് ശ്രമിക്കുക.

2.    No Data Found  !
ഇത്തരം Error മെസ്സേജുകള്‍ കണ്ടാല്‍ നിലവില്‍ ചേര്‍ത്തിരിക്കുന്ന സ്ഥലവിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് വീണ്ടും ചേര്‍ത്ത് വെരിഫൈ ചെയ്യാന്‍ ശ്രമിക്കുക. അതല്ലെങ്കില്‍ പ്രസ്തുത സ്ഥലവിവരങ്ങള്‍ റവന്യു വെബ്സൈറ്റില്‍ ലഭ്യം ആണോ എന്ന് പരിശോധിക്കേണ്ടതാണ്.

3.    The total land area declared is different from land area in revenue records.ഇത്തരത്തില്‍ Error വരുമ്പോള്‍ Verify Relis ബട്ടന്‍ ഉപയോഗിച്ച് റവന്യു ഡാറ്റാബേസിലെ വിവരങ്ങളില്‍ നോക്കിയ ശേഷം അതേ സ്ഥലവിസ്തീര്‍ണ്ണം തന്നെ രേഖപ്പെടുത്തി confirm ചെയ്യുക.

4.     ഇപ്പോള്‍ നല്‍കിയ ആധാര്‍ നിലവിലുള്ള രജിസ്ട്രേഷന്‍ വിവരങ്ങളുമായി മാച്ച് ചെയ്യുന്നില്ല. ഇത് കൃഷിഭവന്റെ ശ്രദ്ധയില്‍ പെടുത്തുക.

(എ) സ്വന്തം ലോഗിനില്‍ അല്ലാതെ മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട ലോഗിനില്‍ നിന്ന് അപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനെ Error വരാന്‍ സാധ്യത ഉണ്ട്. (രജിസ്ട്രേഷനില്‍ വന്ന പിഴവ് ആകാം) ലോഗിന്‍ ചെയ്തത് സ്വന്തം ആധാര്‍ ഉപയോഗിച്ചുള്ള ഐ ഡി യില്‍ ആണെന്ന് ഉറപ്പു വരുത്തുക. (ഉദാ: വീണ്ടും സ്വന്തം ആധാര്‍ ഉപയോഗിച്ചു രജിസ്ടര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ആധാറുമായി ബന്ധപ്പെട്ട ഐഡി കാണാന്‍ കഴിയുന്നതാണ് )
(ബി) 2022 ഫെബ്രുവരിയ്ക്ക് ശേഷം പി എം കിസാന്‍ പദ്ധതിയില്‍ അംഗമായ ആളുകള്‍ അപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തില്‍ Error വരാറുണ്ട്. പി എം കിസാനില്‍ സ്വന്തം രജിസ്ട്രഷന്‍ തീയതി അറിയുന്നതിനായി പി എം കിസാന്‍ പോര്‍ട്ടലിലെ Beneficiary Status എന്ന മെനു ഉപയോഗിക്കാവുന്നതാണ്. ഒരു പക്ഷെ 2022 ഫെബ്രുവരിയ്ക്ക് മുന്‍പേ അംഗമായ ആളുകള്‍ക്ക് ഈ പ്രശ്നം നേരിടുന്നു എങ്കില്‍ പൂര്‍ണ്ണ വിവരങ്ങളോടൊപ്പം സ്റ്റേറ്റ് ഹെല്പ് ഡെസ്ക്-ലേക്ക് ഇമെയില്‍ ചെയ്യുക.

പൊതുവായി കണ്ടു വരുന്ന പ്രശ്നങ്ങള്‍, അവയുടെ പരിഹാര മാര്‍ഗങ്ങള്‍

1.   ഫോണ്‍ നമ്പര്‍ തിരുത്താന്‍ കൃഷി ഓഫീസറുടെ ലോഗിനില്‍ Unlock Data ബട്ടണ്‍ ഇല്ലാതിരിക്കുക.

             കൃഷി ഓഫീസര്‍ കര്‍ഷകന്റെ ഏതെങ്കിലും ഒരു സര്‍വ്വേ നമ്പറിലുള്ള സ്ഥല വിവരങ്ങള്‍  ചേര്‍ത്ത് കൊടുക്കുക. ശേഷം unlock data ബട്ടണ്‍ വരുന്നതാണ്. (AO Login-Farmer Data-Farmer Search-Edit-Land Details).  സ്ഥലവിവരങ്ങള്‍ ചേര്‍ക്കുന്ന സമയത്ത് മാത്രമേ കര്‍ഷകരുടെ വിവരങ്ങള്‍ കൃഷിഭവനുമായി ബന്ധിക്കപ്പെടുന്നുള്ളൂ. ആയതിനാല്‍ സ്ഥലവിവരങ്ങള്‍ ചേര്‍ത്ത് കൊടുക്കുന്നതോട് കൂടി എയിംസ് സംവിധാനം കര്‍ഷകനെ  ഒരു കൃഷിഭവന്റെ ഗുണഭോക്താവായി മാപ്പ് ചെയ്യുന്നു. സ്വന്തം കൃഷിഭവന് കീഴിലുള്ള കര്‍ഷകരുടെ വിവരങ്ങള്‍ മാത്രമേ കൃഷി ഒഫീസരിനു തിരുത്തുവാന്‍ സാധിക്കുകയുള്ളൂ.

2.    സര്‍വ്വേ നമ്പറിനു സബ് ഡിവിഷന്‍ ഇല്ലാതിരിക്കുക.
        ഇത്തരം കേസുകളില്‍ റവന്യു നികുതി / കരമടച്ച രസീത് ( കൈവശം ഉള്ളതില്‍ ഏറ്റവും പുതിയത് ) ഉപയോഗിച്ച് മാത്രം സ്ഥല വിവരങ്ങള്‍ ചേര്‍ക്കുക.

3.  സ്ഥല വിവരങ്ങള്‍ റവന്യൂ ഡാറ്റാബേസില്‍ ഇല്ലാതിരിക്കുക അഥവാ റീ സര്‍വ്വേ കഴിയാത്ത സ്ഥലങ്ങള്‍ എങ്ങനെ വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിക്കും?
ഇത്തരം കേസുകളില്‍ നിലവില്‍ കൃഷിഭൂമി വെരിഫിക്കേഷന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അത്തരം ഗുണഭോക്താക്കള്‍ക്ക് പിന്നീട് അവസരം ലഭിക്കുന്നതാണ്.

4.    സ്ഥലം കര്‍ഷകന്റെ ഉടമസ്ഥതയില്‍ ആണെങ്കിലും റവന്യൂ വിവരങ്ങള്‍ തെറ്റായിരിക്കുക. ഇത്തരം കേസുകളില്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ടു റവന്യു രേഖകളില്‍ വിവരങ്ങള്‍ ശരിയാക്കിയതിന് ശേഷം മാത്രം AIMS ഇല്‍ അപേക്ഷ സമര്‍പ്പിക്കുക.

5.    OTP ലഭിക്കാതിരിക്കുക    
(എ) മൊബൈല്‍ നെറ്റ്‌വര്‍ക്ക് സംബന്ധമായ പ്രശ്നങ്ങള്‍, നെറ്റ്‌വര്‍ക്കിലെ തിരക്ക് എന്നിവ കാരണമാകാം.
(ബി) ഉപയോഗിക്കുന്ന ഫോണ്‍ മെമ്മറി നിറഞ്ഞത്‌ കൊണ്ടും ആകാം.

6.    ഫോണ്‍ നമ്പര്‍ തിരുത്തുവാന്‍ കൃഷിഭവനില്‍ പോകേണ്ടതുണ്ടോ?      
ആദ്യമായി എയിംസില്‍ രജിസ്ടര്‍ ചെയ്യാന്‍ വരുന്ന വ്യക്തിയ്ക്ക് (മുന്‍പ് ലോഗിന്‍ ചെയ്യുകയോ പാസ്‌ വേര്‍ഡ്‌ മാറ്റാന്‍ ശ്രമിക്കുകയോ ചെയ്യാത്ത ആള്‍ ) സ്വയം ഫോണ്‍ നമ്പരും പാസ്‌ വേര്‍ഡും തിരുത്താനുള്ള സംവിധാനം ലഭ്യമാണ്. അല്ലെങ്കില്‍  വ്യക്തികളുടെ ഫോണ്‍ നമ്പര്‍ കൃഷി ഓഫീസര്‍ക്ക് തിരുത്തി നല്‍കാന്‍ കഴിയുന്നതാണ്.

7.    സ്ഥലവിവരങ്ങള്‍ ചേര്‍ക്കുമ്പോഴും ഫോണ്‍ നമ്പര്‍ തിരുത്തുവാന്‍ കൃഷിഭവനില്‍ പോകുമ്പോഴും നികുതി ചീട്ട് ആവശ്യമുണ്ടോ??
സര്‍വ്വേ നമ്പര്‍ കൃത്യമായി എന്‍ട്രി വരുത്തുന്നതിന് നികുതി രസീത് ഉപയോഗിക്കുന്നത് തെറ്റുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

8.    അപേക്ഷ Reject ചെയ്‌താല്‍ വീണ്ടും അപേക്ഷിക്കാന്‍ കഴിയുമോ ?
കഴിയും. പി എം കിസാന്‍ കൃഷിഭൂമിയുടെ വെരിഫിക്കേഷന്‍ ലിങ്കില്‍ പോയി വീണ്ടും സ്ഥല വിവരങ്ങള്‍ തിരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കുക.

9.    അപേക്ഷകള്‍ റിട്ടേണ്‍ ചെയ്യാന്‍ സാധിക്കുമോ?
ഇല്ല. തെറ്റായിട്ടുള്ള അപേക്ഷകള്‍ Reject ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമേ നിലവിലുള്ളൂ.

10.   കൃഷി ഓഫീസര്‍ അപ്പ്രൂവ് ചെയ്തു കഴിഞ്ഞ വിവരങ്ങള്‍ പിന്നീട് തിരുത്തുവാന്‍ സാധിക്കുമോ?
ഇല്ല. സാധിക്കില്ല.

11.   Verify Relis ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കാണുന്ന വിവരങ്ങളില്‍ Tax paid by, Tax paid Date എന്നീ വിവരങ്ങള്‍ ലഭ്യമല്ല.      

Verify Relis ബട്ടന്‍ അമര്‍ത്തുമ്പോള്‍ കാണുന്നത് ഉടമസ്ഥതയുടെ വിവരങ്ങള്‍ ആണ്. കൃഷി ഓഫീസര്‍ പരിശോധിക്കേണ്ടത് ഉടമസ്ഥത ആണ്. നികുതി വിവരങ്ങള്‍ അല്ല.

12.   കര്‍ഷകന്‍ സ്വന്തം പേരിലുള്ള എല്ലാ സ്ഥലവിവരങ്ങളും ഇത്തരത്തില്‍ സമര്‍പ്പിക്കേണ്ടതുണ്ടോ?കര്‍ഷകര്‍ കുറഞ്ഞത് സ്വന്തം പേരിലുള്ള ഒരു സ്ഥലത്തിന്റെ എങ്കിലും വിവരം സമര്‍പ്പിക്കേണ്ടതാണ്.

13.   സ്ഥലവിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ വെബ്‌ സൈറ്റില്‍ പരിശോധിക്കാന്‍ സാധിക്കുമോ?
Revenue.kerala.gov.in – Verify Land – Ownership Details എന്ന ഭാഗത്ത് സ്ഥലത്തിന്റെ ഉടമസ്ഥതയുടെ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.

14.  Relis'Land verify ചെയ്യുമ്പോൾ കൂട്ടു സ്വത്ത് (Joint property) applicant 's Own land (single property) ആയി കാണിച്ചാൽ Approve ചെയാൻ പറ്റുമോ?
Joint Ownership ഉം സ്വന്തം സ്ഥലമായി കണക്കാക്കാവുന്നതാണ്.

15.   Approve/Reject ചെയ്ത അപേക്ഷകള്‍ പിന്നീട് കാണാന്‍ സാധിക്കുമോ?
എയിംസ് പോര്‍ട്ടലിലെ എല്ലാ ലോഗിനുകളിലും Reports-Scheme Based Report-Land Verificaton Summary എന്ന ഭാഗത്ത് കാണുവാന്‍ സാധിക്കും

16.   വനാവകാശ രേഖ വച്ച് AIMS land verification ചെയ്യാൻ കഴിയുമോ?

നിലവില്‍ കഴിയില്ല.

17.   സ്ഥലവിവരങ്ങള്‍ എങ്ങനെ തിരുത്തും?സ്ഥല വിവരങ്ങള്‍ ചേര്‍ക്കുന്നത് ഒരു ഒറ്റതവണ പ്രക്രിയ ആണ്. റവന്യൂ വിവരങ്ങളുമായി ഒത്തു നോക്കി ഒരു തവണ ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നീട് സ്ഥലം കൈമാറ്റം ചെയ്യുമ്പോള്‍ മാത്രമേ തിരുത്തലുകള്‍ ആവശ്യമായി വരികയുള്ളൂ.

ശ്രദ്ധിക്കുക :·    ഒരിക്കല്‍ Confirm ചെയ്തു കഴിഞ്ഞ സ്ഥലവിവരങ്ങള്‍ പിന്നീട് Edit ചെയ്യാന്‍ സാധിക്കില്ല.·   ഒരു സ്ഥലവിവരം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് ആ സ്ഥലം ഡിലീറ്റ് ചെയ്യുവാന്‍ കര്‍ഷകന് സാധിക്കില്ല. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞ സ്ഥലം ഡിലീറ്റ് ചെയ്യേണ്ട ആവശ്യം വന്നാല്‍ കൃഷിഭവനുമായി ബന്ധപ്പെടുക. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാത്ത സ്ഥലവിവരങ്ങള്‍ കര്‍ഷകന് തന്നെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്. മറ്റു സേവനങ്ങള്‍ക്കായി അപേക്ഷിക്കണം എങ്കില്‍ നികുതി രസീത് / പാട്ടക്കരാര്‍ അപ്.ലോഡ് ചെയ്യേണ്ടതാണ്.

കര്‍ഷകര്‍ എന്തിന് കൃഷിഭൂമിയുടെ വിവരങ്ങള്‍ നല്‍കണം?

        കേന്ദ്ര സര്‍ക്കാരിന്റെ  ഡിജിറ്റല്‍ കാര്‍ഷിക മിഷന്റെ ഭാഗമായി ഒരു ദേശീയ കര്‍ഷക ഡാറ്റാബേസ് തയ്യാറാക്കി വരികയാണ്. രാജ്യത്ത് കര്‍ഷകര്‍ക്കായി നല്‍കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. സാർവത്രികമായി ഓൺലൈൻ ഏകീകൃത സൈൻ-ഇന്‍ സേവന സൗകര്യങ്ങൾ സുഗമമാക്കുന്നതിനാണ് ഡാറ്റാബേസ് വിഭാവനം ചെയ്തിരിക്കുന്നത്.

     നിലവില്‍ ലഭ്യമായിട്ടുള്ള കര്‍ഷക ഡാറ്റാബേസ് ആയ പി എം കിസാന്‍ ഡാറ്റാബേസ് ആണ് ഇതിലേക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ പി എം കിസാന്‍ ഡാറ്റാബേസില്‍ കര്‍ഷകരുടെ കൃഷിഭൂമിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമല്ല. ഏകീകൃതമായ ഒരു ഭൂരേഖ സംവിധാനം നിലവില്‍ രാജ്യത്ത് ലഭ്യമല്ലാത്തതിനാല്‍, പി.എം.കിസാൻ ഗുണഭോക്താക്കളുടെ കൃഷിഭൂമിയുടെ വിശദാംശങ്ങൾ അതാത് സംസ്ഥാനത്തെ  ഭൂരേഖകൾ ഉപയോഗിച്ച് പരിശോധിക്കുന്നതിലേക്കായി എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പരിശോധിച്ചുറപ്പിച്ച ഭൂരേഖകളുടെ ഡാറ്റ ദേശീയ കർഷക ഡാറ്റാബേസിലേക്ക് സംസ്ഥാനങ്ങൾ നൽകേണ്ടതുമുണ്ട്.

പിഎം കിസാൻ ഡാറ്റാ ബേസ് ഉപയോഗിച്ച് ഭൂമിയുടെ വിശദാംശങ്ങളുടെ മാപ്പിംഗ്

              പി എം കിസാൻ ഡാറ്റാബേസുമായി കേരളത്തിലെ ഭൂരേഖ വിവരങ്ങള്‍ സംയോജിപ്പിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി റവന്യൂവിന്റെ ഭൂമി ഡാറ്റാബേസിൽ ആധാർ നമ്പർ ഇല്ലാത്തതാണ്.  സര്‍ക്കാര്‍ ഉത്തരവ് G.O (Rt) No.185/2022/AGRI തീയതി 07.03.2022 പ്രകാരം രൂപീകരിച്ച ഒരു ടീം സംസ്ഥാന തലത്തിൽ ഇത് നടപ്പാക്കുന്നതിന്റെ പുരോഗതി നിരീക്ഷിച്ചു വരികയാണ്. സമയബന്ധിതമായി ഭൂമിയുടെ വിവരങ്ങള്‍ PMKISAN ഡാറ്റയിലേക്ക് മാപ്പ് ചെയ്യുന്നതിന് ഗുണഭോക്താക്കളുടെ സ്വമേധയാലുള്ള ഇടപെടൽ ആവശ്യമാണ്. അതിനായി ഗുണഭോക്താക്കൾ അവരുടെ ഭൂമിയുടെ വിശദാംശങ്ങൾ AIMS പോര്‍ട്ടല്‍ വഴി  ReLIS പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ പരിശോധിച്ച് ഉറപ്പിച്ച ശേഷം സമര്‍പ്പിക്കണം. ഈ ഡാറ്റ പിന്നീട് ഉദ്യോഗസ്ഥർ പരിശോധിക്കുകയും PMKISAN ഡാറ്റാബേസിലേക്ക്കും ദേശീയ കർഷക ഡാറ്റാബേസിലേക്കും നല്‍കുകയും ചെയ്യും.ഇതിലേക്കായി കൃഷി വകുപ്പ് സ്വന്തം പോര്‍ട്ടലായ എയിംസിൽ നാഷണല്‍ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) കേരളയുടെ സാങ്കേതിക സഹായത്തോടെ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. നിലവില്‍ പി എം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയിട്ടുള്ളവര്‍ എയിംസ് പോര്‍ട്ടലില്‍ വികസിപ്പിച്ചിരിക്കുന്ന ഈ സംവിധാനം മുഖേന തങ്ങളുടെ കൃഷി ഭൂമിയുടെ വിശദാംശങ്ങൾ വ്യക്തിഗതമായി ചേര്‍ക്കേണ്ടതാണ്.

കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ എന്താണ് ചെയ്യേണ്ടത് ?

 1. കർഷകൻ ആധാർ നമ്പർ പോര്‍ട്ടലില്‍ നൽകണം.

2. തുടര്‍ന്ന് പോര്‍ട്ടലില്‍ കാണിക്കുന്ന ഫോൺ നമ്പർ ശരിയാണെങ്കിൽ, "Send OTP" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

3. പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈൽ നമ്പർ ശരിയല്ലെങ്കിൽ, പി എം കിസാൻ/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക.

4. "Captcha" നൽകി "Enter" ക്ലിക്ക് ചെയ്യുക.

5. മൊബൈൽ നമ്പർ നൽകുക.

6. പുതിയ പാസ്‌വേഡ് നൽകി പുതിയ പാസ്‌വേഡ് സ്ഥിരീകരിച്ച് "Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.

7. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച "OTP" നൽകി "Submit" ക്ലിക്ക് ചെയ്യുക

8. AIMS പോര്‍ട്ടലിലെ കർഷകരുടെ ഡാഷ്‌ബോർഡിൽ, "PMKisan Land Verification" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

9. ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ, "Add New Land" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

10. തുടര്‍ന്ന് കാണിക്കുന്ന പേജിൽ സ്വന്തം ഭൂമിയുടെ വിശദാംശങ്ങൾ ചേർത്ത് "PMKisan Land Verification" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

11. ആധാർ നമ്പർ നൽകി "Search" ബട്ടണിൽ ക്ലിക്കു ചെയ്യുക, തുടർന്ന് ഗുണഭോക്താവിന്‍റെ PMKISAN ഡാറ്റാബേസിൽ നല്‍കിയിട്ടുള്ള പേര് കാണാം.

12. തുടര്‍ന്ന് "Verify in Land Revenue Records' ബട്ടണിൽ ക്ലിക്കുചെയ്യുക.

13. റവന്യൂ ഡാറ്റാബേസിൽ നിന്ന് ഭൂമി വിശദാംശങ്ങൾ പരിശോധിച്ച് "Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.

 മൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെ നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല

 

പി എം കിസാനിൽ ഡാറ്റ പരിശോധിച്ച് സമർപ്പിക്കാൻ കൃഷി ഓഫീസർമാർ പാലിക്കേണ്ട നടപടികൾ

1. AIMS 1.0-ന്റെ ഡാഷ്‌ബോർഡിൽ ലോഗിൻ ചെയ്‌ത് "Pie diagram" ക്ലിക്ക് ചെയ്യുക

2. പിഎം കിസാൻ ലാൻഡ് അപ്രൂവൽ പേജിലെ "Edit" ബട്ടണിൽ ക്ലിക്ക് ചെയ്യുക

3. തുടര്‍ന്ന് കാണിക്കുന്ന എയിംസിലെയും പി എം കിസാനിലെയും കർഷകന്റെ പേരും ഉടമസ്ഥാവകാശവും പരിശോധിക്കുക

4. "Verify RELIS' ബട്ടണിൽ ക്ലിക്ക് ചെയ്യുക

5. RELIS-ൽ നിന്ന് കാണിച്ചിരിക്കുന്ന വിശദാംശങ്ങൾ പരിശോധിക്കുക: പേരും സ്ഥലവും പരിശോധിക്കുക

6. എല്ലാ വിശദാംശങ്ങളും ശരിയാണെങ്കിൽ "Approve" ബട്ടണിൽ ക്ലിക്ക് ചെയ്യുക

7. "Approve" ബട്ടൺ ക്ലിക്ക് ചെയ്ത് പ്രിവ്യൂ പേജിലെ വിശദാംശങ്ങൾ സ്ഥിരീകരിക്കുക

8. ആവശ്യമെങ്കിൽ എന്തെങ്കിലും പരാമർശങ്ങൾ ടൈപ്പ് ചെയ്ത് "Approve" ബട്ടൺ ക്ലിക്ക് ചെയ്യുക. FDB-യിലേക്ക് ഡാറ്റ സമർപ്പിക്കുന്നതിന് "Confirm" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി സഹായം എന്ന ടാബില്‍ യൂസര്‍ മാനുവല്‍ കാണുക
പദ്ധതിയെപ്പറ്റി

                   ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാൻ നിധി (പി.എം. കിസാന്‍) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി 2018-19 സാമ്പത്തിക വർഷത്തിൽ  2018 ഡിസംബര്‍ മാസം ഒന്നാം തീയ്യതി   മുതല്‍ നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയില്‍ 100% പദ്ധതി വിഹിതവും കേന്ദ്ര വിഹിതമായി നല്കുകുന്നു.  പി.എം. കിസാന്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കർഷകരുടെ വാങ്ങൽ ശേഷി ഉയർത്തുന്നതിനും മെച്ചപ്പെട്ട കാർഷിക ഉത്പാദന ഉപാധികൾ ഉപയോഗിക്കുന്നതിന് കർഷകരെ പ്രാപ്‌തരാക്കുന്നതിനും, വായ്പാ കെണികളിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നു.സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍‍ഡ് റിക്കാര്‍ഡിൽ 01-02-2019 തീയതിയിൽ കൃഷിഭൂമി കൈവശമുളള കുടുംബങ്ങൾക്ക് മറ്റ് നിബന്ധനകള്‍ക്ക് വിധേയമായി അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പ്രതിവർഷം 6,000/- രൂപ നാലു മാസത്തിലൊരിക്കൽ മൂന്നു തുല്യ ഗഡുക്കളായി നൽകുന്നു. മാത്രമല്ല വനാവകാശ നിയമ പ്രകാരം കൈവശാവകാശ രേഖയുള്ള പട്ടിക വര്‍ഗ്ഗ കുടുംബത്തിനും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതാണ്.

ആരൊക്കെ അപേക്ഷിക്കാം ?

കർഷകൻ, അദ്ദേഹത്തിന്റെ ഭാര്യ അവരുടെ പ്രായപൂർത്തിയാവാത്ത കുട്ടികള്‍ എന്നിവർ ഉൾപ്പെടുന്നതാണ് കുടുംബം എന്ന് പദ്ധതിയില്‍ നിര്‍വചിച്ചിരിക്കുന്നു. പി.എം. കിസാന്‍ പദ്ധതി തുടങ്ങിയ അവസരത്തില്‍ ചെറുകിട നാമമാത്രകര്‍ഷ കുടുംബങ്ങള്‍ക്ക് മാത്രമായി ഈ പദ്ധതി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ പദ്ധതിയുടെ ആനുകൂല്യം എല്ലാ കര്‍ഷകരിലേക്കും എത്തിക്കുന്നതിനായി കൃഷി ഭൂമിയുടെ ഉയര്‍ന്ന പരിധി ഒഴിവാക്കിയതായി പുതിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഇപ്പോൾ നിലവിലുണ്ട്. (No. F1-4/2019-FWS-II Dated.7/06/2019).

അപേക്ഷാ രീതി

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ കർഷകർക്ക് സ്വയം രജിസ്ട്രേഷനിലൂടെയും, കൃഷിഭവനിലൂടെയും രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ്.

  1. സ്വയം രജിസ്‌ട്രേഷൻ

കർഷകർക്ക് 08/2019 മുതൽ സ്വയം രജിസ്‌ട്രേഷൻ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. സ്വയം രജിസ്‌ട്രേഷൻ കർഷകർക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ, മൊബൈൽ ആപ്പ്ളിക്കേഷനിലൂടെയോ, പോർട്ടൽവഴിനേരിട്ടോ ചെയ്യാവുന്നതാണ്.

സ്വയം രജിസ്‌ട്രേഷൻ ചെയ്ത കർഷകർ, പൂര്‍ണ്ണമായും പൂരിപ്പിച്ച് ഒപ്പ് വെച്ച അപേക്ഷ യോടൊപ്പം, അപേക്ഷകന്‍റെയും ഭാര്യ/ഭര്‍ത്താവിന്‍റെയും ആധാർ കാർഡ്, പ്രവർത്തനക്ഷമമായ ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് (സഹകരണ ബാങ്ക് അക്കൗണ്ട് പാടില്ല), റേഷൻ കാർഡ് , 2018 -19 സാമ്പത്തിക വര്‍ഷത്തെയും നടപ്പ് സാമ്പത്തിക വര്‍ഷത്തെയും ഭൂ-നികുതി രസീത് തുടങ്ങിയ രേഖകൾ രജിസ്‌ട്രേഷൻ  സമയത്തു വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയേണ്ടതാണ് തുടർന്ന് ഈ രേഖകൾ കൃഷിഭവനിലും സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ കൃഷി ഓഫീസർ പരിശോധിച്ച് ബോധ്യപെട്ട ശേഷം, പോര്‍ട്ടലില്‍ ജില്ലാ മേധാവിയുടെ അപ്പ്രൂവലിനായി സമർപ്പിക്കുന്നു.

2. കൃഷിഭവൻ വഴിയുള്ള അപേക്ഷ രീതി.

അർഹരായ കർഷകർ പൂര്‍ണ്ണമായും പൂരിപ്പിച്ച് ഒപ്പ് വെച്ച നിർദ്ദിഷ്ട അപേക്ഷ മുകളില്‍ സൂചിപ്പിച്ച അതേ രേഖകളുടെ പകര്‍പ്പുകളോടൊപ്പം, കൃഷി ഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്.

കൃഷി ഭവനിലെ പ്രാഥമിക പരിശോധനയിൽ അർഹരാണെന്ന് കണ്ടെത്തുന്ന അപേക്ഷകൾ pmkisan.gov.in എന്ന ദേശീയ പോർട്ടലിലേക്ക് നേരിട്ട് എൻട്രി ചെയ്യുന്നു.

ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന കുടുബങ്ങൾ 

താഴെപ്പറയുന്ന ഉയര്‍ന്ന സാമ്പത്തിക നിലവാരമുളളവ്യക്തികൾ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അര്‍ഹരല്ല.

  1. a) സ്ഥാപങ്ങളോടനുബന്ധിച്ച വസ്തു ഉടമകൾ (All Institutional Land holders)
  2. b) കർഷക കുടുംബത്തിൽ ഒന്നോ അതിലധികമോ അംഗങ്ങൾ താഴെ പറയുന്ന വിഭാഗത്തിൽ ഉൾപെട്ടാൽ ആനുകൂല്യത്തിന് അര്‍ഹരല്ല.
  • ഭരണഘടന സ്ഥാപനങ്ങളിലെ നിലവിലുളളതും മുന്‍പുളളതുമായിട്ടുളള ഉദ്യോഗസ്ഥര്‍
  • നിലവിലുളളതും മുന്‍പുളളതുമായിട്ടുളള മന്ത്രിമാര്‍, ലോക സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, സ്റ്റേറ്റ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍, മേയര്‍മാര്‍, ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍.
  • കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ആ‍‍ട്ടോണമസ് സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇവയുടെ ഫീല്‍ഡ് യൂണിറ്റുകള്‍, മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയിലെ നിലവില്‍ സര്‍വ്വീസിലുളളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരും, തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരും. (ക്ലാസ് 4/ ഗ്രൂപ്പ് D ഒഴികെയുള്ളവര്‍)
  • കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ആ‍‍ട്ടോണമസ് സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച്, പ്രതിമാസം 10000/- രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നവർ (ക്ലാസ് 4/ ഗ്രൂപ്പ് D ഒഴികെയുള്ള )
  • അവസാന അസ്സെസ്സ്മെന്റ് വർഷം ഇന്‍കം ടാക്സ് അടച്ചവർ
  • പ്രൊഫഷണല്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ (ഡോക്ടര്‍, എഞ്ചിനീയര്‍, വക്കീൽ, ആർക്കിടെക്ട്, ചാർട്ടേർഡ് അക്കൗണ്ടന്റ് തുടങ്ങി നിയമാനുസൃതമായി പ്രൊഫഷണല്‍ ബോഡികളില്‍ രജിസ്റ്റർ ചെയ്ത് പ്രാക്ടീസ് ചെയ്യുന്ന പ്രൊഫഷണല്‍സ് ).

ഇതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങളും സർക്കാർ ഉത്തരവുകളും PMKISAN വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളത്തിലെ പദ്ധതി നിര്‍വ്വഹണം

         സംസ്ഥാനത്ത് കേരള കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പാണ് പദ്ധതിയുടെ  നോഡല്‍   ഡിപ്പാര്‍ട്ട്മെന്റായി  പ്രവര്‍ത്തിക്കുന്നത്.  പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വകുപ്പ് തലത്തില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ അദ്ധ്യക്ഷനായും, കൃഷി അഡീഷണല്‍ഡയറക്ടര്‍ (എക്സ്റ്റൻഷൻ) നോഡൽ ഓഫീസർ ആയും പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് പ്രവർത്തിക്കുന്നു.  ഇതേ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് തന്നെ സംസ്ഥാന തല പരാതിപരിഹാര കമ്മിറ്റിയായും പ്രവർത്തിക്കുന്നു. ജില്ലാതലത്തിൽ കളക്ടർ ചെയർമാൻ ആയും, പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനർ ആയും ഉള്ള പരാതി പരിഹാര കമ്മിറ്റിയും പ്രവർത്തിക്കുന്നു.

        പദ്ധതിയുടെ സംസ്ഥാനതല മേൽനോട്ടം/ അവലോകനം നടത്തുന്നതിനായി കാർഷികോത്പാദന കമ്മീഷണർ ചെയർമാനായും, കൃഷി വകുപ്പ് ഡയറക്ടർ കൺവീനർ ആയുമുള്ള റിവ്യൂ ആൻഡ് മോണിറ്ററിങ്  കമ്മിറ്റിയും നിലവിലുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി (തദ്ദേശ സ്വയംഭരണ വകുപ്പ്), ലാൻഡ് റവന്യൂ കമ്മീഷണർ, കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, സ്റ്റേറ്റ് ഇന്ഫോര്മാറ്റിക്സ് ഓഫീസർ (എൻ.ഐ.സി), സ്റ്റേറ്റ് നോഡൽ ഓഫീസർ (പി.എം.കിസാൻ) എന്നിവർ ഈ കമ്മിറ്റിയിൽ അംഗങ്ങളുമാണ്.

2022 ഏപ്രിൽ 24 തീയതി വരെ 37.31 ലക്ഷം അപേക്ഷകരുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പദ്ധതിയുടെ അവസാന തീയതി പ്രഖാപിച്ചിട്ടില്ല. എപ്പോൾ വേണമെങ്കിലും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷകൾ NIC, PFMS, ബാങ്ക് എന്നീ തലങ്ങളിൽ പല വിധ പരിശോധനകൾക്ക് വിധേയമാക്കപ്പെടും. പരിശോധനകൾ വിജയകരമായി പൂർത്തിയാവുന്ന മുറക്ക് അപേക്ഷകന് ഓരോ ഗഡു ആനുകൂല്യവും അനുവദിക്കപ്പെടും.

നിലവിൽ ദേശീയ തലത്തിൽ തന്നെ പി.എം. കിസാന്‍ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മുൻപന്തിയിൽ തന്നെയാണ് എന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ്.

ലഭ്യമായ കണക്കനുസരിച്ച് 2022 ഏപ്രില്‍ മാസം വരെ പത്ത് ഗഡുക്കൾക്കായി 6426.30 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയിട്ടുണ്ട്.

        2020-2021 കാലയളവിൽ, പി.എം. കിസാന്‍ പദ്ധതിയിൽ അനർഹമായി ആനുകൂല്യം കൈപ്പറ്റിയവരിൽ നിന്ന് പ്രസ്തുത തുക തിരിച്ചു പിടിക്കുന്നതിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ സംസ്ഥാനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ അനർഹരായി കണ്ടെത്തിയ 10,808 ഗുണഭോക്താക്കളിൽ നിന്നും, ആദായ നികുതി അടക്കുന്നവരായി കണ്ടെത്തിയ 21,029 ഗുണഭോക്താക്കളിൽ നിന്നും, അവർ അനർഹമായി കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിക്കുന്നതിനു നടപടികൾ പുരോഗമിക്കുകയാണ്.

ഇന്ന് നിലവിലുള്ള ഏറ്റവും സ്വീകാര്യമായ, ആധാർ നമ്പർ ബന്ധിപ്പിച്ച കാർഷിക ഡേറ്റബേസ് പി.എം. കിസാന്‍  പദ്ധതിയുടേതാണ്. ഈ ഡേറ്റബേസ് സംസ്ഥാന സർക്കാരിന്റെ ഭൂവിവര ഡേറ്റബേസുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഇത് പൂർത്തിയാകുമ്പോൾ വിവിധ കാർഷിക വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തതാവുന്ന അടിസ്ഥാന ഡേറ്റബേസായി ഇത് മാറുന്നതാണ്.

പി എം കിസാന്‍ കൃഷിഭൂമിയുടെ വെരിഫിക്കേഷന്‍ യൂസര്‍ മാനുവലുകള്‍

കൃഷിഭൂമിയുടെ വെരിഫിക്കേഷന് വേണ്ടി എയിംസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

പി എം കിസാന്‍ രജിസ്ട്രെഷന്‍

പതിവു ചോദ്യങ്ങള്‍

ഹെല്പ് ഡസ്ക് -എയിംസ് പോര്‍ട്ടല്‍

ഫോണ്‍ : 0471-2968122, 0471-2303990, 0471-2309122  ഇ മെയില്‍ : aimsagrikerala@gmail.com

ഹെല്പ് ഡസ്ക് - പി എം കിസാന്‍

ഫോണ്‍ : 0471-2304022, 0471-294022  ഇ മെയില്‍ : pmkisankerala@gmail.com