32. നാടന്‍ വിത്തിനങ്ങളുടെ ജൈവവൈവിദ്ധ്യ സംരക്ഷണവും പ്രോത്സാഹനവും

H/A: 2401-00-103-77 Rs. 25.00 ലക്ഷം

നെല്ല്, മില്ലറ്റുകൾ ഉൾപ്പെടെ വിവിധ വിളകളുടെ പരമ്പരാഗത ഇനങ്ങളും നാടൻ ഇനങ്ങളും പ്രത്യേകിച്ചും പട്ടിക വർഗ്ഗ പ്രദേശങ്ങളിലുള്ളത് സംരക്ഷിക്കുന്നതിനായി ഇത്തരം ഇനങ്ങളുടെ വിത്തുകൾ കൃഷി ചെയ്യുന്നതിനും വിത്തുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമായി പട്ടിക വർഗ്ഗക്കാർ, കർഷക ക്ലസ്റ്ററുകൾ, എൻ.ജി.-കൾ മറ്റ് സംഘടനകൾ എന്നിവയ്ക്ക് സഹായം നൽകുന്നതിന് ഉദ്ദേശിച്ചിരിക്കുന്നു. മറ്റ് പ്രദേശങ്ങളിലും ഈ തരത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത ഇനങ്ങളുടെ വിത്തുകള്‍ സംഭരിക്കുന്നതിനും വിതരണം നടത്തുന്നതിനും വിഹിതം ഉപയോഗിക്കാവുന്നതാണ്. കൃഷി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജൈവകൃഷി സെല്‍ വിവിധ വിളകളുടെ പരമ്പരാഗത ഇനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഇതിനായി 25.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍ നിന്നും 5.00 ലക്ഷം രൂപ വയനാട്‌ ജില്ലയിലെ വിവിധ പരമ്പരാഗത വിളയിനങ്ങളുടെ സംരക്ഷണത്തിനായിട്ടാണ്‌.