9 പ്രത്യേക കാർഷിക മേഖല (എസ്.എ.ഇസഡ് ) ശീർഷകം : 2401-00-102-79 1000.00 ലക്ഷം രൂപ

പ്രത്യേക കാര്‍ഷിക വികസന മേഖല (എസ്.എ.ഇസഡ്) എന്ന ഒരു പുതിയ ആശയം സംയോജിതവും ഫലപ്രദവുമായി പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രീകൃതവും പ്രോജക്ട് അധിഷ്ഠിതവുമായ ഇടപെടീലുകളോടെ നടപ്പിലാക്കുന്നതിനായി  2017-18 ല്‍ ആരംഭിച്ചിട്ടുള്ളതാണ്.  അടുത്തടുത്ത പ്രദേശങ്ങളിലായുള്ള 1-5 ബ്ലോക്കുകളിലായി തെരഞ്ഞെടുത്ത വിളകളുടെ മിനിമം വിസ്ത്രൃതി, ഉത്പാദനശേഷി, മണ്ണിന്റെയും കാലാവസ്ഥയുടെയും സ്ഥിതി മുതലായവ അടിസ്ഥാനമാക്കി ഓരോ ജില്ലയിലും മേഖലകള്‍ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡം നിശ്ചയിക്കേണ്ടതാണ്. ഓരോ മേഖലയിലും ഉത്പാദനം, വിപണനം, സംസ്കരണം, മൂല്ല്യവര്‍ദ്ധനവ്, സംഭരണം, ജലസേചനം എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്.  ഓരോ പ്രത്യേക കാര്‍ഷിക മേഖലയിലുമുള്ള കര്‍ഷകര്‍ക്ക് പലിശരഹിത  വായ്പ അനുവദിക്കുന്നതും പലിശ സബ്സിഡി ഗവണ്‍മെന്റ് വഹിക്കുന്നതുമാണ്.

ഓരോ പ്രത്യേക കാര്‍ഷിക മേഖലയിലും മണ്ണ് പരിശോധനാ ലാബുകളും, കാള്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍, കാലാവസ്ഥാ കേന്ദ്രങ്ങളും, ഉപദേശക സംവിധാനവും, ഓണ്‍ ഫാം പ്രൊഡക്ഷന്‍ യൂണിറ്റ് ഉള്‍പ്പെടെയുളള ബയോഫാര്‍മസികള്‍, നടീല്‍വസ്തുക്കളുടെ ഉത്പാദന യൂണിറ്റുകള്‍, വിപണികള്‍, സംസ്കരണത്തിനും മൂല്ല്യവര്‍ദ്ധനവിനുമുളള യൂണിറ്റുകള്‍, ജലസേചന സഹായം, വായ്പലഭ്യമാകുന്നതിന് ആവശ്യമായ ഇടപെടീലുകള്‍,ഐ.സി.റ്റി അടിസ്ഥാനമാക്കിയുള്ള വിഞ്ജാന വ്യാപനം, കമ്മ്യൂണിറ്റി റേഡിയോ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള കര്‍ഷക വിപണികള്‍, അധിക ഉത്പ്പന്നങ്ങള്‍ സംഭരിക്കുന്നതിനായുള്ള സംവിധാനം, സംയോജിത രീതിയില്‍ കര്‍ഷകര്‍ക്ക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് പരിശീലനം നല്‍കുക എന്നീ സഹായങ്ങളാണ് ഉദ്ദേശിച്ചിട്ടുള്ളത്.  പ്രത്യേക കാര്‍ഷിക മേഖലയിലെ പ്രോജക്ടുകള്‍ക്ക് ഒരു പ്രത്യേക മേല്‍നോട്ട സംവിധാനം ആരംഭിച്ചിട്ടുണ്ടു്.  നെല്ല്, പച്ചക്കറി, വാഴ, നാളികേരം, പൂക്കള്‍ എന്നിവയ്ക്കായിട്ടാണ് പ്രത്യേക കാര്‍ഷിക മേഖല ആരംഭിച്ചിട്ടുള്ളത്.  പ്രത്യേക കാര്‍ഷിക മേഖലകള്‍

നെല്ല് കുട്ടനാട്, കോള്‍, ഓണാട്ടുകര, പൊക്കാളി, പാലക്കാട്, കൈപ്പാട്, വയനാട്
പച്ചക്കറികള്‍ ദേവികുളം, കഞ്ഞികുഴി, പഴയന്നൂര്‍, ചിറ്റൂര്-കൊല്ലങ്കോട്
വാഴ തൃശ്ശൂര്‍,
പൂക്കള്‍ വയനാട്
നാളികേരം കോഴിക്കോട്

2017-18 ല്‍ തയ്യാറാക്കിയിട്ടുള്ള ഓരോ മേഖലയുടേയും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടില്‍ വേണ്ട അവശ്യ സഹായങ്ങള്‍ കണ്ടെത്തിയിട്ടുണ്ടു്. ഇവയ്ക്കായി 2017-18 ല്‍ 10 കോടി രൂപ വകയിരുത്തിയിരുന്നു. വിള ഉല്പാദനവും മൂല്യവര്‍ദ്ധനവും വിപണനവും വിജയപ്രദമായി നടപ്പാക്കുന്നതിനായി ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ള അവശ്യസഹായങ്ങള്‍ നടപ്പിലാക്കുന്നതിനായി 2018-19 ല്‍ 1000 ലക്ഷം രൂപ വകയിരുത്തുന്നു.അടിസ്ഥാന സൌകര്യ വികസനത്തിനും അവശ്യസഹായത്തിനുമായാണ് 1000 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളത്. വിപണനം സംബന്ധിച്ച പഠനം നടത്തുന്നതിനുള്ള വിഹിതവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. പ്രത്യേക കാര്‍ഷിക മേഖലയിലെ വിളവികസന പരിപാടികളും മൂല്ല്യവര്‍ദ്ധനവ് പരിപാടികളും അതാത് പദ്ധതികളില്‍തന്നെ ഏറ്റെടുക്കുന്നതാണ്.  വകയിരുത്തിയിട്ടുള്ള 1000 ലക്ഷം രൂപയില്‍ കര്‍ഷകര്‍ക്കുള്ള സഹായം ഉള്‍പ്പെടുത്തിയിട്ടില്ല.  പ്രത്യേക കാര്‍ഷിക മേഖലയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു പ്രത്യേക  ചട്ടക്കൂട് തയ്യാറാക്കേണ്ടതാണ്.