8 നാടൻ വിത്തിനങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണവും പ്രോത്സാഹനവും ശീർഷകം : 2401-00-103-77 100.00 ലക്ഷം രൂപ

നെല്ല്, മില്ലറ്റുകൾ ഉൾപ്പെടെ വിവിധ വിളകളുടെ പരമ്പരാഗത ഇനങ്ങളും നാടൻ ഇനങ്ങളും പ്രത്യേകിച്ചും പട്ടിക വർഗ്ഗ പ്രദേശങ്ങളിലുള്ളത് സംരക്ഷിക്കുന്നതിനായി ഇത്തരം ഇനങ്ങളുടെ വിത്തുകൾ കൃഷി ചെയ്യുന്നതിനും വിത്തുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമായി പട്ടിക വർഗ്ഗക്കാർ, കർഷക ക്ലസ്റ്ററുകൾ, എൻ.ജി.ഒ-കൾ മറ്റ് സംഘടനകൾ എന്നിവയ്ക്ക് സഹായം നൽകുന്നതിന് ഉദ്ദേശിച്ചിരിക്കുന്നു. മറ്റ് പ്രദേശങ്ങളിലും ഈ തരത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത ഇനങ്ങളുടെ വിത്തുകള്‍ സംഭരിക്കുന്നതിനും വിതരണം നടത്തുന്നതിനും വിഹിതം ഉപയോഗിക്കാവുന്നതാണ്. വിവിധ വിളകളുടെ പരമ്പരാഗത ഇനങ്ങളും മറ്റ് ഇനങ്ങളും സംരക്ഷിക്കുന്നതിനായി ആധുനിക സീഡ് ബാങ്ക് സ്ഥാപിക്കുന്നതാണ്. ഇതിനായി 100.00 ലക്ഷം രൂപ വകയിരുത്തുന്നു.