ചെറുകിട നാമമാത്ര കർഷക പെൻഷൻ പദ്ധതി

 കാർഷികോൽപ്പാദനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം  കർഷക സുരക്ഷയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി  60 വയസ്സ് തികഞ്ഞ നെൽകർഷകർക്ക് അവരുടെ ജീവിത സായാഹ്നത്തിൽ ഒരു കൈത്താങ്ങ് എന്ന നിലയിൽ ഒരു പെൻഷൻ പദ്ധതിക്ക് 2008-09 വർഷം 31-01-2009-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 22/2009/കൃഷി (പി.ബി.) പ്രകാരം "കിസ്സാൻ അഭിമാൻ" എന്ന പദ്ധതിക്ക് സർക്കാർ അനുമതി നൽകി.

തുടർന്ന് 2011 ൽ  കർഷകപെൻഷൻ പദ്ധതി പുനരവലോകനം ചെയ്യുകയും ഒരു ഹെക്ടറോ അതിന് താഴെയോ ഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്ക് പ്രതിമാസം 300 രൂപ നിരക്കിൽ പെൻഷൻ അനുവദിക്കുന്നതിന് 16-08-2011-ലെ സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 197/2011/കൃഷി പ്രകാരം തീരുമാനിക്കുകയും ചെയ്തു. 13-02-2012-ലെ സർക്കാർ ഉത്തരവ് (എം. എസ്) നമ്പർ 26/2012/കൃഷി പ്രകാരം രണ്ട് ഹെക്ടർ വരെ കൃഷി ഭൂമിയുള്ളവരെ ചെറുകിട നാമമാത്ര കർഷകരായി പരിഗണിച്ച് പെൻഷൻ നൽകാൻ  തീരുമാനിക്കുകയും  പെൻഷൻ തുക പ്രതിമാസം 400 രൂപയായി ഉയർത്തുകയും ചെയ്തു.

തുടർന്ന് 29/10/2013-ലെ സർക്കാർ ഉത്തരവ് (എം.എസ്.)316/2013/കൃഷി  പ്രകാരം പ്രതിമാസ പെൻഷൻ തുക 500 രൂപയായി വർദ്ധിപ്പിച്ചു പെൻഷൻ നൽകി. 25-06-2014-ലെ സർക്കാർ ഉത്തരവ് (എം.എസ്)147/2014/കൃഷി പ്രകാരം  പ്രതിമാസ പെൻഷൻ തുക 600 രൂപയായി വർദ്ധിപ്പിച്ചു. ഇതിനു ശേഷം 26-09-2016-ലെ സർക്കാർ ഉത്തരവ് (എം.എസ്) 133/2016/കൃഷി  പ്രകാരം ഈ തുക പ്രതിമാസം 1000 രൂപയായും തുടർന്ന് 1300, 1400, 1500 രൂപയായും   ഏറ്റവും പുതുതായി 03/02/2021 ലെ സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 16/2021/ധന  പ്രകാരം  പ്രതിമാസ പെൻഷൻ തുക  01-04-2021 മുതൽ 1600 രൂപയായും  വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 1600 രൂപയാണ് ചെറുകിട നാമമാത്ര കർഷക പെൻഷനായി നൽകിവരുന്നത്.

കർഷകപെൻഷൻ കിട്ടുന്നതിനുള്ള അർഹതയും മാനദണ്ഡങ്ങളും തുകയും താഴെ പറയുന്ന സർക്കാർ ഉത്തരവുകൾ പ്രകാരം നിർണ്ണയിച്ചിട്ടുള്ളതാണ്. ഇത് അനുസരിച്ചാണ് കർഷകപെൻഷൻ/ചെറുകിട നാമമാത്ര കർഷകപെൻഷൻ  നൽകി വരുന്നത് (എല്ലാ ഉത്തരവുകളും ഉള്ളടക്കം ചെയ്തിട്ടുണ്ട്).

  • സർക്കാർ ഉത്തരവ് (എം.എസ്.)22/2009/കൃഷി 31/01/2009 

(കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിനോടൊപ്പം കർഷക ക്ഷേമവും ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായി കിസാൻ അഭിമാൻ കർഷകക്ഷേമ പദ്ധതിക്ക് അംഗീകാരം നൽകികൊണ്ടുള്ള സർക്കാർ ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)197/2011/കൃഷി 16/08/2011 

(നെൽകർഷകർക്കായി നടപ്പിലാക്കിവരുന്ന പെൻഷൻ പദ്ധതി ചെറുകിട നാമമാത്ര കർഷകർക്ക് കൂടി അനുവദിക്കുന്നതിന് വേണ്ടി ഇറക്കിയ ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)26/2012/കൃഷി 13/02/2012 

(ചെറുകിട നാമമാത്ര കർഷകർക്ക് പെൻഷൻ നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)316/2013/കൃഷി 29/10/2013 

(ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതി - പ്രതിമാസ പെൻഷൻ തുക 500 രൂപയായി നിരക്കിൽ പെൻഷൻ നൽകിക്കൊണ്ടുള്ള ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)147/2014/കൃഷി 25/06/2014 

(ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതി - പ്രതിമാസ പെൻഷൻ തുക 600 രൂപയായി പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)133/2016/കൃഷി 26/09/2016 

(ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതി - പ്രതിമാസ പെൻഷൻ 1000 രൂപയായി പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)28/2017/കൃഷി 03/03/2017 

(ചെറുകിട നാമമാത്ര കർഷകർക്ക് പെൻഷൻ നൽകുന്നതിനുള്ള മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തിയ ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)84/2017/കൃഷി 07/07/2017 

(ചെറുകിട നാമമാത്ര കർഷകർക്ക് പെൻഷൻ നൽകുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി കൊണ്ടുള്ള ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)483/2017/ധന 06/11/2017 

(സാമൂഹിക സുരക്ഷാ പെൻഷന്റെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടുള്ള ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)241/2018/ധന 06/07/2018 

(സാമൂഹികസുരക്ഷാ പെൻഷൻ നിലവിൽ പെൻഷൻ വാങ്ങുന്നവരുടെ പരിശോധനയും പെൻഷൻ മാനദണ്ഡങ്ങളുടെ പരിഷ്കരണവും - പുതിയ അപേക്ഷകർക്ക് ഡാറ്റാ എൻട്രി അനുവദിക്കലും-അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)39/2019/കൃഷി 06/03/2019 

(ചെറുകിട നാമമാത്ര കർഷകർക്ക് പെൻഷൻ നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ വാർഷിക വരുമാനം കണക്കാക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം നൽകിക്കൊണ്ടുള്ള ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്) 28/2020/ധന 03/03/2020 

(സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ പ്രതിമാസം 1300 രൂപയായി വർദ്ധിപ്പിച്ച ഉത്തരവ്)

  • സർക്കാർ ഉത്തരവ് (കൈ)63/2020 14/08/2020/കൃഷി 

ചെറുകിട നാമമാത്ര കർഷക പെൻഷൻ പദ്ധതി - പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി നൽകികൊണ്ടുള്ള ഉത്തരവ്

  • സർക്കാർ ഉത്തരവ് 118/2020/ധന 06/09/2020 

സാമൂഹ്യ ക്ഷേമ /ക്ഷേമനിധി ബോർഡ് പെൻഷനുകൾ 01-09-2020 പ്രാബല്യത്തിൽ പ്രതിമാസ നിരക്ക് 1400 രൂപയായി വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്              

  • സർക്കാർ ഉത്തരവ് (എം.എസ്.)97/2020/ധന 23/09/2020 

(സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും അനുബന്ധ നിർദ്ദേശങ്ങളും ക്രോഡീകരിച്ചുകൊണ്ടുള്ള ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)3/2021/ധന 05/01/2021 

സാമൂഹ്യ ക്ഷേമ / ക്ഷേമനിധി ബോർഡ് പെൻഷനുകൾ 2021 ജനുവരി മാസം മുതൽ പ്രാബല്യത്തിൽ പ്രതിമാസ നിരക്ക് 1500 രൂപയായി വർധിപ്പിച്ച ഉത്തരവ്      

  • സർക്കാർ ഉത്തരവ് (കൈ)8/2021/കൃഷി 27/01/2021 

ചെറുകിട നാമമാത്ര കർഷക പെൻഷൻ പദ്ധതി - പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ്

  • സർക്കാർ ഉത്തരവ് (എം.എസ്.)16/2021/ധന 03/02/2021 

(സാമൂഹിക സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ പ്രതിമാസം 1600 രൂപയായി വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്)

  • സർക്കാർ ഉത്തരവ് (എം.എസ്.)58/2023/ധന 28/03/2023 

സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ് സംബന്ധിച്ചുള്ള ഉത്തരവ്

  • സർക്കാർ ഉത്തരവ് (എം.എസ്.)118/2023/ധന 01/08/2023 

സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ് സമയപരിധി നീട്ടി നൽകിയ ഉത്തരവ്

  • സർക്കാർ ഉത്തരവ് (കൈ) നം. 107/2024/ കൃഷി, തീയതി 14/10/2024

ചെറുകിട നാമമാത്ര കർഷകപെൻഷൻ പദ്ധതി - പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ്

  • സർക്കാർ ഉത്തരവ് (കൈ) നം. 133/2024/കൃഷി, തീയതി 27/11/2024 

ചെറുകിട നാമമാത്ര കർഷകപെൻഷൻ പദ്ധതി - പുതിയ അംഗങ്ങളെ ഗുണഭോക്താക്കളുടെ പട്ടിക ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ്

പദ്ധതി നിർവഹണം

പദ്ധതിക്ക് ആവശ്യമായ  തുക പൂർണ്ണമായും സംസ്ഥാന സർക്കാരാണ് നല്കുന്നത്. ഇത് ധനകാര്യ വകുപ്പ്, കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ പെൻഷൻ  ഫണ്ട് ലിമിറ്റഡ്  (KSSSP) വഴിയാണ് നല്കുന്നത്. പദ്ധതി പൂർണ്ണമായും ധനകാര്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സേവന പോർട്ടൽ വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് നല്കുന്നു. പദ്ധതി സേവനം പൂർണ്ണമായും ഓൺലൈനായി നല്കുന്നു.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് വഴി പ്രതിമാസം 1600/- രൂപ നിരക്കിൽ കർഷകപെൻഷനായി ഗുണഭോക്താക്കൾക്ക് നൽകി വരുന്നു. ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ (ഐ. കെ. എം) സജ്ജമാക്കിയിട്ടുള്ള സേവന പോർട്ടൽ ആണ് ഉപയോഗിക്കുന്നത്. 2019  ആഗസ്റ്റ് മാസം മുതൽ ധനകാര്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഓൺലൈനായി സേവന പോർട്ടൽ മുഖേനയാണ് ആനുകൂല്യ വിതരണം നടത്തുന്നത്. ധനകാര്യ വകുപ്പ് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അനുവദിക്കുന്ന മുറയ്ക്ക്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സേവന പോർട്ടൽ വഴി ബില്ല് ജനറേറ്റ് ചെയ്ത് ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട്  (D.B.T.) നൽകുന്നതാണ്.

മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ ചുവടെ ചേർക്കുന്നു

  • സർക്കാർ ഉത്തരവ് (കൈ)58/2023/ധന 28/03/2023
  • സർക്കാർ ഉത്തരവ് (കൈ )118/2023/ധന 01/08/2023

 Small and Marginal Farmers Karshakapension

Government Order regarding Small and Marginal Farmers Karshakapension

Other Orders & Circulars

Click here to download Application Form

 

Click here to check status