വിളകള്‍ക്കുള്ള പ്രയോഗ രീതികള്‍
സസ്യജന്യകൂട്ടുകൾ
കാർഷിക പരിസ്ഥിതി അധിഷ്ഠിത വിള സമ്പ്രദായ ശൂപാർശ
- അഗ്നിയസ്ത്രം
- ബ്രഹ്മാസ്ത്രം
- നീമാസ്ത്രം
- കരിനൊച്ചിയില കഷായം
- ഉണക്കമുളക് - വെളുത്തുള്ളി മിശ്രിതം
- ചാണകം - ഗോമൂത്രം - കായം മിശ്രിതം
- പച്ചമുളക് - വെളുത്തുള്ളി മിശ്രിതം
- വേപ്പധിഷ്ഠിത കീടനാശിനികള്‍
അഗ്നിയസ്ത്രം
ശലഭ വര്‍ഗ്ഗത്തിലുള്ള കീടങ്ങളായ ഹെലികോവെര്‍പ, സ്പോഡോപ്റ്റിറ ചുവന്ന കമ്പിളിപ്പുഴുക്കള്‍ തുടങ്ങിയവയുടെ പുഴുക്കള്‍ക്കെതിരേ പ്രയോഗിക്കാവുന്ന ഒരു കഷായമാണിത്.
വേണ്ട സാധനങ്ങള്‍
1) വേപ്പില – 5 കിലോ
2) പുകയില (ഉപയോഗശുന്യമായ) -1 കിലോ
3) വെളുത്തുള്ളി - ½ കിലോ
4) പച്ചമുളക് - 1 കിലോ
5) ഗോമൂത്രം - 10 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
മേല്‍ പറഞ്ഞിരിക്കുന്ന എല്ലാ സാധനങ്ങളും(1,3,4) അരച്ചെടുക്കുക (പുകയില ഒഴിച്ച്). പുകയിലയും ഇതോടൊപ്പം ചേര്‍ത്ത് അര മണിക്കൂര്‍ തിളപ്പിയ്ക്കുക. തണുപ്പിച്ച് അരിച്ചെടുക്കുക. ഇതില്‍ നിന്നും 3 ലിറ്റര്‍ എടുത്ത് 10 ലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് 100 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഒരേക്കറിന് തളിയ്ക്കാവുന്നതാണ്. അരിച്ചെടുത്ത കഷായം മൂന്നു മാസം വരെ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്.
മുന്‍കരുതലുകള്‍
- വിളകള്‍ക്ക് ഒന്നോ രണ്ടോ തവണ തളിച്ചു കൊടുക്കാവുന്നതാണ്
- മിശ്രിതം തയ്യാറാക്കുന്നയാള് ദേഹത്ത് (പ്രത്യേകിച്ചും കൈയ്യിലും കാലിലും) എണ്ണ തടവുന്നത് നല്ലതാണ്. മാത്രവുമല്ല, തളിയ്ക്കുന്നതിനു മുമ്പേ ദേഹം മൂടുന്ന സുരക്ഷാ വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണ്.
കടപ്പാട്
കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്
ബ്രഹ്മാസ്ത്രം (പലതരം ഇലകളുടെ സത്ത്)
- വേപ്പില – 3 കിലോ
- പൊങ്ങിന്റെ ഇല – 2 കിലോ
- കരിനൊച്ചിയില – 2 കിലോ
- അത്ത ഇല – 2 കിലോ
- കപ്പളങ്ങയില – 2 കിലോ
- ഉമ്മം ഇല – 2 കിലോ
- പേര ഇല – 2 കിലോ
- പാവല്‍ ഇല – 2 കിലോ
- ഗോമൂത്രം - 10 ലിറ്റര്‍
- സോപ്പുകുരുപൊടി - 100 ഗ്രാം
- വെള്ളം - 10 ലിറ്റര്‍
വേപ്പ് ഉള്‍പ്പെടെ ഏതെങ്കിലും 5 തരം ഇലകള്‍ 10 ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി കുതിര്‍ത്തു വയ്ക്കുക. പിറ്റേ ദിവസം ആ വെള്ളം തിളപ്പിച്ച് 5 ലിറ്റര്‍ ആക്കുക. തണുപ്പിച്ച് അരിച്ച് ഗോമൂത്രവും സോപ്പിന് കുരു പൊടിച്ചതും ചേര്‍ക്കുക. ഈ കഷായം 100-150 ലിറ്റര്‍ (ഒരേക്കറിന്) വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്ക് തളിയ്ക്കാവുന്നതാണ്.
- നീരൂറ്റി കുടിക്കുന്ന പ്രാണികള്‍, ചെറിയ പുഴുക്കള്‍, പുല്ചാടികള്, കായ് തുരപ്പന്‍ പുഴുക്കള്‍ മുതലായവയെയൊക്കെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ്.
- എല്ലാത്തരം വിളകള്‍ക്കും കീടാക്രമണത്തിന്റെ തീവ്രതയനുസരിച്ച് ഒന്നോ രണ്ടോ പ്രാവശ്യം തളിയ്ക്കാവുന്നതാണ്.
- ഈ കഷായത്തില്‍ ചേര്‍ത്തിരിക്കുന്ന ഇലകളില്‍ അടങ്ങിയ പലതരം ആല്‍ക്കലോയിഡുകള്‍ കീടങ്ങളെ തുരത്തുവാന്‍ സഹായിക്കുന്നു.
മുന്‍കരുതല്‍
- കഷായം തയ്യാറാക്കുന്നവര്‍ മുഖാവരണം ധരിയ്ക്കുക.
- വൈകുന്നേരങ്ങളില്‍ തളിയ്ക്കുന്നതാണ് കൂടുതല്‍ ഫലപ്രദം
- തയ്യാറാക്കിയ ലായനി സൂക്ഷിച്ചുവയ്ക്കുന്നത് നന്നല്ല.
- ചെടികളുടെ ഇളം പ്രായത്തില്‍ (30-45 ദിവസം) ഈ കഷായം തളിക്കരുത്
- തവാരണകളിലും ഉപയോഗിക്കരുത്.
കടപ്പാട്
കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്
നീമാസ്ത്രം
നീരൂറ്റിക്കുടിയ്ക്കുന്ന പ്രാണികളെ നശിപ്പിക്കുന്നു.
വേണ്ട സാധനങ്ങള്‍
- വേപ്പില അരച്ചത് - 10 കിലോ
- ഗോമൂത്രം - 10 ലിറ്റര്‍
- പച്ചചാണകം - 2 കിലോ
- വെള്ളം - 200 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
വേപ്പില അരച്ചത് 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. അതോടൊപ്പം 10 ലിറ്റര്‍ ഗോമൂത്രവും 2 കിലോ പച്ചചാണകവും ചേര്‍ത്ത് നന്നായി ഇളക്കുക. ഒന്നോ രണ്ടോ ദിവസം (24-48 hrs) പുളിയ്ക്കാന്‍ അനുവദിക്കുക. ഒരു നേര്‍ത്ത തുണിയിലൂടെ അരിച്ചെടുത്ത് വെള്ളം ചേര്‍ക്കാതെ ചെടികള്‍ക്ക് തളിയ്ക്കാവുന്നതാണ്.
കടപ്പാട്
കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്
കരിനൊച്ചിയില കഷായം
ധാരാളം ആല്‍ക്കലോയിഡുകള്‍ ഉള്ളതിനാല്‍ ഇവ കീടനാശിനിയായും കുമിള്‍നാശിനിയായും ബാക്ടീരിയക്കെതിരേയും ഉപയോഗിക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങളും രീതിയും
- 5 കിലോ കരിനൊച്ചിയില 10 ലിറ്റര്‍ വെള്ളത്തില്‍ അര മണിക്കൂര്‍ തിളപ്പിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കണം.
- തണുത്ത ശേഷം നേര്‍ത്ത തുണിയിലൂടെ അരിച്ചെടുക്കുക
- 100 ഗ്രാം സോപ്പിന് കുരു പൊടിച്ചത് ഇതോടൊപ്പം ചേര്‍ക്കുക
- തയ്യാറാക്കിയ മിശ്രിതം 100 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് തളിയ്ക്കാവുന്നതാണ്. ഒരേക്കറിന് ഇതു മതിയാകും.
- വൈകുന്നേരങ്ങളില്‍ തളിയ്ക്കുന്നതാണ് നല്ലത്.
മുന്‍കരുതല്‍
- തയ്യാറാക്കുന്നവര്‍ മുഖാവരണം ധരിയ്ക്കുക.
- കീടാക്രമണത്തിന്റെ തീവ്രതയനുസരിച്ച് രണ്ടോ മൂന്നോ തവണ തളിയ്ക്കണം.
- തയ്യാറാക്കിയ ലായനി സൂക്ഷിച്ചുവയ്ക്കാതെ ഉപയോഗിക്കുക.
- ആത്തയുടെ (custard apple) ഇല ഉപയോഗിച്ചും ഇതു പോലെ സത്ത് എടുക്കാവുന്നതാണ്
കടപ്പാട്
കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്
ഉണക്കമുളക് - വെളുത്തുള്ളി മിശ്രിതം
- ഉണക്കമുളക് - 1 കിലോ
- വെളുത്തുള്ളി - 1 കിലോ
- വെള്ളം - 5 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
- മുളക് പൊടിച്ച ശേഷം 5 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഒരു രാത്രി വച്ചേക്കുക.
- തൊലി പൊളിച്ച വെളുത്തുള്ളി അരച്ച ശേഷം 5 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഒരു രാത്രി വച്ചേക്കുക
- പിറ്റേ ദിവസം ഈ രണ്ടും കൂടി ചേര്‍ത്ത്, ഒരു നേര്‍ത്ത തുണിയിലൂടെ അരിച്ചെടുക്കുക.
- നാലു മണിക്കൂര്‍ വച്ചിരുന്ന ശേഷം - 100 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിയ്ക്കുക.
മുന്‍കരുതല്‍
- ഒരു വിള കാലത്തില്‍ രണ്ടു തവണ മാത്രമേ ഈ മിശ്രിതം തളിയ്ക്കാവു.
- തയ്യാറാക്കുന്ന ദിവസം തന്നെ തളിയ്ക്കണം. സൂക്ഷിച്ചു വയ്ക്കരുത്.
- ഈ മിശ്രിതം തയ്യാറാക്കുന്ന ആള് ദേഹത്ത് (കൈയ്യിലും, കാലിലും) എണ്ണ തടവുന്നത് നല്ലതാണ്. മാത്രവുമല്ല തളിയ്ക്കുന്നതിനു മുമ്പേ ദേഹം മൂടുന്ന സുരക്ഷാ വസ്ത്രങ്ങള്‍ ധരിയ്ക്കേണ്ടതാണ്.
കടപ്പാട്
കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്
ചാണകം - ഗോമൂത്രം - കായം മിശ്രിതം
- ചാണകത്തിലും ഗോമൂത്രത്തിലും കുമിള്‍രോഗങ്ങളെ ചെറുക്കാനുള്ള ധാരാളം സൂക്ഷ്മ ജീവികള്‍ ഉണ്ട്.
- ചെടികളുടെ കായിക വളര്‍ച്ചയ്ക്കുതകുന്ന പോഷകങ്ങളുമുണ്ട്.
- വളര്ച്ചാകാലങ്ങളില് രണ്ടോ മൂന്നോ തവണ ഈ മിശ്രിതം ചെടികള്‍ക്ക് നല്‍കാവുന്നതാണ്.
വേണ്ട സാധനങ്ങള്‍
- ചാണകം (പുതിയത്) - 5 കിലോ
- ഗോമൂത്രം - 5 ലിറ്റര്‍
- കുമ്മായം - 50 ഗ്രാം
- വെള്ളം - 5 ലിറ്റര്‍
തയ്യാറാക്കുന്ന രീതി
ഒരു വീപ്പയില്‍ ചാണകം, ഗോമൂത്രം, വെള്ളം 5 ലിറ്ററും ഒഴിച്ച് കലക്കി വയ്ക്കുക. 4 ദിവസം പുളിയ്ക്കാന്‍ അനുവദിക്കുക. എല്ലാ ദിവസവും ഒരു വടി ഉപയോഗിച്ച് ഈ മിശ്രിതം നന്നായി ഇളക്കുക. നാലു ദിവസം കഴിഞ്ഞ് ആ മിശ്രിതം അരിച്ച് 50 ഗ്രാം കുമ്മായം കൂടി ചേര്‍ത്തിളക്കുക. 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഒരേക്കറിന് തളിയ്ക്കാവുന്നതാണ്.
മുന്‍ കരുതലുകള്‍
ഈ മിശ്രിതം കൊഴുപ്പുള്ളതായതിനാല് ആദ്യം അരിയ്ക്കുന്നതിന് ചണചാക്കോ വലയോ ഉപയോഗിക്കുക. വെള്ളം ചേര്‍ത്തതിനു ശേഷം നേര്‍ത്ത തുണിയിലൂടെ അരിച്ചെടുക്കാവുന്നതാണ്. ഒന്നോ രണ്ടോ ദിവസത്തിനകം ഉപയോഗിക്കുന്നതാണ് നല്ലത്.
- വിളകളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
- വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയും വര്‍ദ്ധിപ്പിക്കുന്നു.
കടപ്പാട്
കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്
പച്ചമുളക് - വെളുത്തുള്ളി മിശ്രിതം
വെളുത്തുള്ളിയിലും മുളകിലും അടങ്ങിയിരിക്കുന്ന ആല്ക്കലോയിഡുകളായ അലൈസിന്, കാപ്സെസിന്‍, കീടങ്ങളുടെ പുറത്ത് വീഴുമ്പോള്‍ അവയെ മന്ദഗതിയിലാക്കുകയും, പ്രവര്‍ത്തനരഹിതമാക്കുകയും, ചെടിയില്‍ നിന്ന് വീഴുകയും ചത്തുപോകയും ചെയ്യുന്നു.
വേണ്ട സാധനങ്ങള്‍
- പച്ചമുളക് - 3കിലോ
- വെളുത്തുള്ളി - 500 ഗ്രാം
- മണ്ണെണ്ണ – 250 മി.ലി.
- സോപ്പിന് കുരു പൊടിച്ചത് - 50 ഗ്രാം
- വെള്ളം - 10 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
- പച്ചമുളക് ഞെട്ട് കളഞ്ഞ് അരച്ചെടുത്ത് 10 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് ഒരു ദിവസം സൂക്ഷിക്കുക.
- വെളുത്തുള്ളി അര കിലോ അരച്ച് 250 മില്ലി മണ്ണെണ്ണയുമായി ചേര്‍ത്ത് ഒരു ദിവസം വച്ചിരിക്കുക.
- പിറ്റേ ദിവസം ഒരു ബക്കറ്റിലേക്ക് മുളക് മിശ്രിതം, നേര്‍ത്ത തുണിയിലൂടെ അരിച്ചൊഴിക്കുക.
- അതിലേക്ക് സോപ്പിന് കുരു പൊടിയും ചേര്‍ത്തിളക്കുക.
- ഈ കൂട്ട് 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കാം. ഒരേക്കറിന് ഇതു മതിയാകും.
കടപ്പാട്
കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്
വേപ്പിന് കുരു സത്ത്
വേപ്പില്‍ അടങ്ങിയിരിക്കുന്ന അസാഡിറാക്ടിന് എന്ന ആല്ക്കലോയി്ഡ് കീടങ്ങളുടെ മുട്ടകളെ വന്ധ്യമാക്കുകയും അവ വിരിയാതിരിക്കുകയും ചെയ്യുന്നു. കീടങ്ങളെ അകറ്റുകയും തന്മൂലം കീടാക്രമണം കുറയ്ക്കുകയും ചെയ്യുന്നു.
വേണ്ട സാധനങ്ങള്‍
- വേപ്പിന് കുരു - 5 കിലോ
- സോപ്പിന് കുരു പൊടിച്ചത് - 100 ഗ്രാം
- വെള്ളം - 10 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
- തണലത്ത് ഉണക്കിയ ഗുണമേന്മയുള്ള വേപ്പിന് കുരു 5 കിലോ എടുത്ത് പൊടിയാക്കുക
- ഈ പൊടി ഒരു തുണിയില്‍ കിഴികെട്ടി 10 ലിറ്റര്‍ വെള്ളത്തില്‍ 10-12 മണിക്കൂര്‍ മുക്കി വയ്ക്കുക.
- അതിനു ശേഷം കിഴി ഞെക്കിപിഴിഞ്ഞ് സത്തെടുക്കുക
- നേര്‍ത്ത തുണിയിലൂടെ അരിച്ചെടുക്കുക
- ഇതിലേക്ക് സോപ്പ് കുരു പൊടിച്ചതും ചേര്‍ക്കുക
- 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കി വൈകുന്നേരങ്ങളില്‍ തളിയ്ക്കാവുന്നതാണ്.
കുറിപ്പ്
- വിളയുടെ പ്രായവും കീടാക്രമണത്തിന്റെ തീവ്രതയും അനുസരിച്ച് 5 മുതല്‍ 10 കിലോ വരെ വേപ്പിന് കുരു പൊടി വേണ്ടി വരും.
- തയ്യാറാക്കിയ മിശ്രിതം സൂക്ഷിച്ചു വയ്ക്കരുത്
- എല്ലാ വിളകള്‍ക്കും തവാരണയിലും ഉപയോഗിക്കാവുന്നതാണ്
- ഫല വൃക്ഷത്തോട്ടങ്ങളിലും നല്ല വിളവിനായി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗങ്ങള്‍
- കീടങ്ങളുടെ മുട്ടകളെയും പുഴുക്കളെയും ബാധിയ്ക്കുന്നു. വേപ്പിന് കുരു സത്ത് തളിച്ച ഇലകള്‍ക്ക് കയ്പ്പു വരുന്നതിനാല്‍ പുഴുക്കള്‍ ഇല തിന്നാന്‍ വിമുഖരാകുന്നു
- “അസാഡിറാക്ടിന്“ കീടങ്ങളുടെ ജീവിത ചക്രത്തെ ബാധിക്കുകയും കീടങ്ങള്‍ പുഴുക്കളോ പൂപ്പകളോ ആയി നശിക്കുകയും ചെയ്യുന്നു.
- മനുഷ്യര്‍ക്കും പ്രകൃതിയ്ക്കും മിത്ര കീടങ്ങള്‍ക്കും ഒരു ദോഷവും ഉണ്ടാകുന്നില്ല
- വേപ്പിലുള്ള ലെമണോയിഡുകള് (Lemonoids) വിളകളെ ആരോഗ്യമുള്ളതാക്കുന്നു.
കടപ്പാട്
കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്