കേരള ഫാം ഫ്രഷ് പഴം പച്ചക്കറി- അടിസ്ഥാന വില
പദ്ധതിയിൽ അപേക്ഷിക്കുന്ന കർഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
www.aims.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും അടിസ്ഥാനവില പദ്ധതിയിൽ ഓൺലൈനായി അപേക്ഷിക്കുകയും ചെയ്യുന്ന കർഷകർ മാത്രമാണ് പദ്ധതിയുടെ ഭാഗമാകുക.
- തിരഞ്ഞെടുത്ത വിളകൾക്ക് മാത്രമാണ് അടിസ്ഥാന വില പ്രഖ്യാപിച്ചിട്ടുള്ളത്.
- ഓരോ വിളകൾക്കും അടിസ്ഥാന വില പദ്ധതിയിൽ അപേക്ഷിക്കേണ്ട സമയം നിജപ്പെടുത്തിയിട്ടുണ്ട്.
- പച്ചക്കറി കർഷകർ നട്ടതിനുശേഷം 30 ദിവസത്തിന് മുൻപും ഏത്തവാഴ, മരച്ചീനി, പൈനാപ്പിൾ എന്നീ വിളകൾ കൃഷി ചെയ്യുന്ന കർഷകർ കൃഷി തുടങ്ങി 90 ദിവസത്തിന് മുൻപും ആണ് പദ്ധതിയിൽ അപേക്ഷിക്കേണ്ടത്.
- ഒരു കർഷകന് പരമാവധി 6 ഹെക്ടർ (15 ഏക്കർ) സ്ഥലത്ത് ഉള്ള കൃഷിക്ക് മാത്രമേ ഒരു സീസണിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
- ഓരോ വിളയ്ക്കും അടിസ്ഥാന ഉൽപ്പാദനക്ഷമത തീരുമാനിച്ചിട്ടുണ്ട്. കർഷകരുടെ ആനുകൂല്യം ഈ ഉൽപ്പാദനക്ഷമതയിൽ നിജപ്പെടുത്തുന്നതാണ്.
- പച്ചക്കറികൾ കൃഷി ചെയ്യുന്ന കർഷകർ ഒരു തവണയും ഏത്തവാഴ. മരിച്ചീനി, പൈനാപ്പിൾ എന്നിവ കൃഷി ചെയ്യുന്ന കർഷകർ രണ്ടുതവണയും ജിയോ ടാഗ് ചെയ്ത ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- വയനാട് ജില്ലയിൽ നിന്നും ഏത്തവാഴ കൃഷി ചെയ്യുന്ന കർഷകർ രജിസ്റ്റർ ചെയ്യുന്ന സമയത്ത് വയനാടൻ നേന്ത്രൻ എന്ന് തിരഞ്ഞെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതാണ്.
ക്രമ നം | വിള | അടിസ്ഥാന വില | അടിസ്ഥാന ഉത്പാദന ക്ഷമത (MT/Ha) |
1 | മരച്ചീനി | 12 | 15 |
2 | നേന്ത്രൻ *വയനാടൻ നേന്ത്രൻ |
30 24 |
10
10 |
3 | കൈതച്ചക്ക | 15 | 14 |
4 | കുമ്പളം | 9 | 11 |
5 | വെള്ളരി | 8 | 10 |
6 | പാവൽ | 30 | 10 |
7 | പടവലം | 16 | 15 |
8 | വള്ളിപയർ | 34 | 8 |
9 | തക്കാളി | 8 | 15 |
10 | വെണ്ട | 20 | 8 |
11 | ക്യാബേജ് | 11 | 20 |
12 | ക്യാരറ്റ് | 21 | 15 |
13 | ഉരുളകിഴങ്ങ് | 20 | 15 |
14 | ബീൻസ് | 28 | 11 |
15 | ബീറ്റ്റൂട്ട് | 21 | 12 |
16 | വെളുത്തുള്ളി | 139 | 05 |
Kerala Farm Fresh Fruits and Vegetables
Base Price
- TM(2) 13471/2020 dated 01/12/2020 Verification and Approval for Base Price Scheme in AIMS portal-issuing guidelines
- TM(2) 13471/2020 dated 30/10/2020 Circular on Implementation
- GO(Ms) No.80/2020 dated 26/10/2020 Declaration of Base Price
- List of Notified 300 Markets
- കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍