Additional assistance for construction of Biogas Plants – Mal
27. ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അധികസഹായം
H/A: 2810-00-105-97 Rs. 50.00 ലക്ഷം
കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ബയോഗ്യാസ് വികസന പദ്ധതിയില്‍ ബയോഗ്യാസ് സ്ഥാപിക്കുന്നതിനായി ജനറല്‍ വിഭാഗത്തിന് 12000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 13000 രൂപയുമാണ് ഒരു പ്ലാന്റിനുള്ള സഹായമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ബയോഗ്യാസ് പ്ലാന്റുകളുടെ നിര്‍മ്മാണ ചെലവ് 30000 രൂപ മുതല്‍ 100000 രൂപ വരെ ആകാറുണ്ടു്. കര്‍ഷക സമൂഹത്തിന് ഈ പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റില് നിന്നുള്ള തുകക്ക് പുറമെ തത്തുല്യമായ തുക സംസ്ഥാന ഗവണ്മെന്റ് അധികസഹായമായി വകയിരുത്തി ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സഹായം യഥാക്രമം 8000 രൂപ, 9000 രൂപ ആക്കി വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിച്ചിരിക്കുന്നു. ഇതിനായി 2021-22 ല്‍ 50.00 ലക്ഷം രൂപ വകയിരുത്തുന്നു.