Natural calamity scheme- Mal
31. പ്രകൃതിക്ഷോഭങ്ങൾ അഭിമുഖീകരിക്കുന്നതിനും കീടരോഗബാധ നിയന്ത്രണത്തിനുമുള്ള അടിയന്തിര പരിപാടി
H/A : 2401-00-800-91 Rs.750.00 ലക്ഷം
പ്രകൃതി ക്ഷോഭങ്ങള്‍, കീടരോഗങ്ങള്‍ എന്നിവ മൂലം അവിചാരിതമായ കാരണങ്ങളാല്‍സ ഉണ്ടാകുന്ന കൃഷിനാശം നേരിടുന്നതിന് 2024-25 ല്‍ 750.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. പ്രകൃതിക്ഷോഭങ്ങള്‍, വിളനാശം എന്നിവ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനായി നെല്ല്, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ കരുതല്‍ ശേഖരം ഉണ്ടാക്കുക, ബണ്ടുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സഹായം, കീടങ്ങളും രോഗങ്ങളും വ്യാപകമാകുന്ന സാഹചര്യത്തില്‍ വിള ആരോഗ്യ പരിപാലനത്തിനുള്ള സഹായം മുതലായ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.