14. ലബോറട്ടറികളുടെ ആധുനീകരണം

H/A: 2401-00-105-86Rs. 400.00 ലക്ഷം

             മണ്ണിന്റെ ഫലഫൂയിഷ്ഠത വിലയിരുത്തുന്നതിനുള്ള മണ്ണ് പരിശോധന, വളങ്ങളുടെ പരിശോധന (ജൈവ-അജൈവ ജീവാണുവളങ്ങള്‍ ഉള്‍പ്പെടെ), കീടനാശിനിപരിശോധന, വിത്തുപരിശോധന എന്നിങ്ങനെ ഉല്പാദനോപാദികളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പിനു കീഴിലുള്ള ലബോറട്ടറികളില്‍ നടപ്പിലാക്കുന്നു. ലബോറട്ടറികള്‍ ആധുനികവല്‍ക്കരിക്കുന്നതിന് താഴെ പറയുന്ന ഘടകങ്ങള്‍ക്കായി 2024-25 ല്‍ 400.00 ലക്ഷം രൂപ വകയിരിത്തിയിരിക്കുന്നു.

            ലബോറട്ടറികളുടെ ശാക്തീകരണത്തിനായി വകയിരുത്തിയിരുന്ന 320.00 ലക്ഷം രൂപയില്‍ 90.00 ലക്ഷം രൂപ മൊബൈല്‍ മണ്ണു പരിശോധനാ ലാബോറട്ടറി ഉള്‍പ്പെടെയുള്ള (വാഹനം വാങ്ങുന്നത് ഒഴികെ) മണ്ണ് പരിശോധനാ ലബോറട്ടറികള്‍ക്കും, 20.00 ലക്ഷം രൂപ വീതം സംസ്ഥാന ജീവാണുവള ലാബോറട്ടറി എന്നിവയ്ക്കും, 40.00 ലക്ഷം രൂപ ബയോടെക്നോളജി- മോഡല്‍ ഫ്ലോറികള്‍ച്ചര്‍ സെന്ററിനും, 30.00 ലക്ഷം രൂപ സംസ്ഥാന വളഗുണനിലവാര നിയന്ത്രണ ലാബോറട്ടറിയ്ക്കായും. 20.00 ലക്ഷം രൂപ ജൈവവളഗുണനിലവാര നിയന്ത്രണ ലാബോറട്ടറിയ്ക്കും, 20.00 ലക്ഷം രൂപ സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബോറട്ടറിയ്ക്കും, 35.00 ലക്ഷം രൂപ സംസ്ഥാന കീടനാശിനി പരിശോധനാ ലാബോറട്ടറിയ്ക്കായും നീക്കി വെച്ചിരിക്കുന്നു. ഗുണനിലവാര നിയനത്രണ ലബോറട്ടറികള്‍ക്ക് എന്‍.എ.ബി.എല്‍ അക്രെഡിറ്റേഷന്‍ ലഭിക്കുന്നതിന് 25.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. വിത്ത്, വളം, കീടനാശിനി എന്നിവയുടെ ഗുണനിലവാര നിയനത്രണം നടപ്പാക്കുന്നതിന് 80.00 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.