22. കുട്ടനാട് മേഖലയിലെ കാര്‍ഷിക വികസനത്തിനുള്ള പദ്ധതി
H/A: 2401-00-119-78 Rs. 2900.00 ലക്ഷം H/A:2401-00-119-76 Rs. 700.00 ലക്ഷം
കുട്ടനാടന്‍ മേഖലയിലെ കാര്‍ഷിക വികസനത്തിനായി 2024-25 ല്‍ 3600.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഘടകങ്ങള്‍ തിരിച്ചുള്ള പദ്ധതി വിഹിതം താഴെ കൊടുത്തിരിക്കുന്നു.

കുട്ടനാട് മേഖലയിലെ വിള ഉല്‍പ്പാദനത്തിന്റെ ഭാഗമായി നടത്തുന്ന പ്രധാന പ്രവര്‍ത്തനം പാടത്തെ വെള്ളം നീക്കം ചെയ്യല്‍ അഥവാ ഡീവാട്ടറിംഗ് എന്ന പ്രക്രിയയാണ്. ആയതിനാല്‍ നിലവിലുള്ള പരമ്പരാഗത പെട്ടിയും പറയും സമ്പ്രദായം മാറ്റി പകരം ഊര്‍ജ്ജക്ഷമതയുള്ള വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ലോ പമ്പ്/സബ്മേഴ്സിബിള്‍ പമ്പ്സൈറ്റുകള് സ്ഥാപിക്കുന്നതിന് ഊന്നല്‍ നല്‍കും. പരമ്പരാഗത പെട്ടിയും പറയും സമ്പ്രദായം മാറ്റി പകരം വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ലോ പമ്പ്/സബ്മേഴ്സിബിള്‍ പമ്പ്സൈറ്റുകള് (10-50 എച്ച്.പി) എന്നിവ സൗജന്യമായി സ്ഥാപിക്കുന്നതിനും, അതിനായി ഉയര്‍ന്ന തിട്ടകള്‍ നിര്‍മ്മിക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ട്, കുട്ടനാട് പ്രദേശത്തെ കാര്‍ഷികമേഖലയെ വികസനത്തിനായി 3600.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു. ഇതില്‍ നിന്നും 200.00 ലക്ഷം രൂപ കുട്ടനാട് മേഖലയിലെ വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കി വച്ചിരിക്കുന്നു. പദ്ധതിയ്ക്കായി നീക്കി വച്ചിരിക്കുന്ന 3600.00 ലക്ഷം രൂപയില്‍ 700.00 ലക്ഷം രൂപ ആര്.ഐ.ഡി.എഫ് വിഹിതമായിട്ടാണ്. ആര്.കെ.വി.വൈ, ആര്.ഐ.ഡി.എഫ്, തദ്ദേശ ഭരണവകുപ്പ് എന്നിവയുടെ വിവിധ പദ്ധതികളിലൂടെ നടപ്പിലാക്കുന്ന പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തന പദ്ധതികല്‍ ഇതിലേയ്ക്ക് സംയോജിപ്പിക്കും.
കുട്ടനാട് മേഖലയില്‍ അംഗീകൃത വിള കലണ്ടര്‍ സ്വീകരിക്കുന്നതിന് ആവശ്യമായ ഹ്രസ്വകാല നെല്ലിനങ്ങളുടെ ലഭ്യതയും മറ്റ് അനിബന്ധ പ്രവര്‍ത്തനങ്ങളുെ സുഗമമാക്കുന്നതിന് ഉറപ്പാക്കാന്‍ വകുപ്പ് ശ്രദ്ധ ചെലുത്തും.