20. ഓഫീസ് ആട്ടോമേഷനും ഐ.റ്റി സാങ്കേതിക വിദ്യയും
H/A: 2401-00-001-86 Rs. 661.00 ലക്ഷം
കാര്‍ഷിക മേഖലയില്‍ വിവര വിനിമയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ മെച്ചപ്പെട്ട കാര്‍ഷിക സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിനും ഫലപ്രദമായ ഉല്പാദന തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനും ആനുകൂല്യങ്ങളും സേവനങ്ങളും സമയബന്ധിതമായി കര്‍ഷകര്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനും വഴിയൊരുക്കും. കാര്‍ഷിക വിപണനത്തിലെ വെല്ലുവിളികളെ നേരിടാനും ഇത് സഹായിക്കും. കാര്‍ഷിക മേഖലയില്‍ ഐ.സി.റ്റി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി 2024-25 ല്‍ 661.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഘടകങ്ങള്‍ തിരിച്ചുള്ള വിഹിതം താഴെ പറയുന്നു.

വകുപ്പു നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃഷിഭവനില്‍ നിന്നും സര്‍ക്കാര്‍ തലത്തിലേയ്ക്ക് തടസ്സങ്ങളില്ലാതെ ഒഴുകുന്നതിന് എ.ഐ.എം.എസ് സോഫ്റ്റ്വെയറിനെ പൂര്‍ണ്ണമായ പ്രവര്ത്തനക്ഷമതയിലേയ്ക്ക് വികസിപ്പിക്കും. വീഡിയോ കോണ്‍ഫറന്‍സുകള്‍/വെര്‍ച്വല്‍ ക്ലാസ്സ് റൂം എന്നിവ ഉള്‍പ്പെടെയുള്ള വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും പരിപാലനവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ വര്‍ഷം സ്മാര്‍ട്ട് കൃഷിഭവനുകളായി മാറ്റുവാന്‍ ലക്ഷ്യമിട്ടിരിക്കുന്ന കൃഷിഭവനുകളുടെ ഐ.സി.റ്റി വികസനത്തിന് മുന്‍ഗണന നല്‍കും.