28. മൂല്യ വർദ്ധനവും വിളവെടുപ്പിന് ശേഷമുള്ള പരിപാലനവും

H/A: 2435-01-800-94 Rs. 1210.00 ലക്ഷം

കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്ക്‌ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധനവ്‌/കാര്‍ഷിക സംസ്ക്കരണ/വിളവെടുപ്പിന്‌ ശേഷമുള്ള പരിപാലനം എന്നിവ പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌.

സ്മാള്‍ ഫാര്‍മേഴ്സ്‌ അഗ്രി ബിസിനസ്‌ കണ്‍സോര്‍ഷ്യം (എസ്‌.എഫ്‌..സി.) ചെറുകിട ഇടത്തരം കാര്‍ഷിക സംസ്കരണ യൂണിറ്റുകള്‍ക്ക്‌ സഹായം നല്‍കുന്നതിനായി 400.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍ 50.00 ലക്ഷം രൂപ വീതം ഇടുക്കി, വയനാട്‌ ജില്ലകളില്‍ ശീതകാല പച്ചക്കറികളുടേയും പഴവര്‍ഗ്ഗങ്ങളുടേയും സംസ്കരണ സഹായത്തിനായി നീക്കി വെച്ചിരിക്കുന്നു. സ്വയംസഹായസംഘങ്ങള്‍ക്കും/ വ്യക്തികള്‍ക്കുമായി സൂക്ഷ്മതല യൂണിറ്റുകള്‍ക്ക്‌ സഹായം നല്‍കുന്നതിനായി 300.00 ലക്ഷം രൂപ വകയിരുത്തുന്നു. ഒരു യൂണിറ്റിന്‌ നല്‍കാവുന്ന പരമാവധി സഹായം 50.00 ലക്ഷം രൂപയാണ്‌. സാമ്പത്തിക സ്ഥാപനത്തില്‍ നിന്നുള്ള വായ്പ അനുവദിച്ച ശേഷമാണ്‌ തുക അനുവദിക്കുന്നത്‌. മൈക്രോലെവല്‍ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യതയും ഉപജീവന മാര്‍ഗ്ഗവും ഉറപ്പ വരുത്തുന്നതിനു വേണ്ട ഊന്നല്‍ നല്‍കേണ്ടതാണ്‌. കേരഫെഡിനു കീഴിലുള്ള പച്ചത്തേങ്ങ സംഭരിക്കുന്ന സൊസൈറ്റികള്‍ക്ക്‌ കൊപ്ര ഉണക്കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന്‌ സഹായം നല്‍കുന്നതാണ്‌. എസ്‌.എഫ്‌..സി യിലൂടെ സംരംഭകര്‍ക്ക്‌ സാങ്കേതിക സഹായം നല്‍കുന്നതിനായും ഈ തുക വിനിയോഗിക്കാവുന്നതാണ്‌.

സര്‍ക്കാര്‍/പൊതുമേഖല/സഹകരണ മേഖല/കടുംബശ്രീ യൂണിറ്റുകള്‍/ എഫ്‌.പി.ഒ കള്‍ എന്നിവ മുഖേനയുള്ള വിപണനത്തിനും മൂല്യവര്‍ദ്ധനവിനും പദ്ധതി അധിഷ്ഠിത സഹായമായി 200.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍ നിന്നും 10.00 ലക്ഷം രൂപ കണ്ണൂര്‍ ജില്ലയില്‍ കുറുമത്തൂര്‍ പഞ്ചായത്തില്‍ തേന്‍ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ സൃഷ്ടിക്കുന്നതിനാണ്‌.സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‌ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി 100.00 ലക്ഷം രൂപ വകയിരുത്തുന്നു. എസ്‌.എഫ്‌..സി യുടെ പ്രവര്‍ത്തന സഹായമായി 75.00 ലക്ഷം രൂപ മാറ്റിവച്ചിരിക്കുന്നു.

തേനീച്ച വളര്‍ത്തലും തേന്‍ ഉല്പാദനവും കേരളത്തില്‍ വളരെയധികം സാദ്ധ്യതയുള്ള മേഖലയാണ്‌. എഫ്‌.പി.ഒ കള്‍ വഴി സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന തേനീച്ച കര്‍ഷകര്‍ക്ക്‌ തേന്‍ ഉത്പാദനത്തിനും തേനിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രചാരണത്തിനുമുള്ള സഹായവും തുടരുന്നതാണ്‌. ഇതിനായി 25.00 ലക്ഷം രൂപ വകയിരുത്തുന്നു.

കാണുക..

കാര്‍ഷിക മേഖലയിലെ അഗ്രി സ്റ്റാര്‍ട്ടപ്പുകളേയും സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കണ്ടുപിടിത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷക ഉല്പാദക സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിനും 100.00 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്‌.കര്‍ഷക ഉല്പാദക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി എഫ്‌.പി.ഒ പോര്‍ട്ടല്‍ വികസിപ്പിക്കാനും മുന്നോട്ടുകൊണ്ടുപോകാനും 10.00 ലക്ഷം രൂപ വകയിരുത്തുന്നു.