18. മാനവശേഷി വികസനം

H/A: 2415-01-277-98 Rs. 335.00 ലക്ഷം

             കാര്‍ഷിക സാങ്കേതികവിദ്യ കര്‍ഷക സമൂഹത്തിന് കാര്യക്ഷമമായി കൈമാറുന്നതിനും അത് സ്വീകരിച്ച് നടപ്പിലാക്കുന്നതിനുമായി കാര്‍ഷിക മേഖലയിലെ ആനുകാലിക വിവരങ്ങളില്‍ ഉദ്യോഗസ്ഥരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നത് അത്യന്താപേക്ഷിതമാണ്. മാനവശേഷി വികസനത്തിനായി 240.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഇതില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികവും ഭരണനിര്‍വ്വഹണപരവുമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന ദേശീയ തലങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രത്യേക പരിശീലനം, പി.ജി.ജി.എച്ച്.എം കോഴ്സിനുള്ള കോഴ്സ് ഫീ എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. കര്‍ഷകര്‍ക്കുള്ള പരിശീലനം, അന്താരാഷ്ട്ര എസ്ക്പോഷര്‍ വിസിറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. സമേതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് 95.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതിനായി വകുപ്പ് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും, ഡിപ്പാര്‍ട്ട്മെന്റിന്റെ വര്‍ക്കിംഗ് ഗ്രൂപ്പില്‍ സമര്‍പ്പിക്കുകയും ചെയ്യണം. പദ്ധതിയേതര ചെലവുകള്‍ക്ക് തുക വിനിയോഗിക്കാന്‍ പാടുള്ളതല്ല. 2023-24 ല്‍ ഈ പദ്ധതിയ്ക്കായി 335.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.