12. ജൈവ കൃഷിയും ഉത്തമ കൃഷി മുറകളും (ജി.എ.പി)
H/A: 2401-00-105-85Rs. 240.00 ലക്ഷം

ജൈവ സര്‍ട്ടിഫിക്കേഷനായുള്ള സഹായം, ക്ലസ്റ്ററുകളുടെ ശക്തിപ്പെടുത്തല്‍, ക്ലസ്റ്ററുകള്‍ക്ക് പ്രോത്സാഹന സഹായം, പച്ചില വള പ്രയോഗം, ജൈവ വളങ്ങള്‍ തയ്യാറാക്കുന്ന മാതൃകാ യൂണിറ്റുകള്‍, കൃഷിഭവനുകള്‍, എഫ്.പി.ഒ.കള്‍, മറ്റ് സ്റ്റേക്ഹോള്‍ഡേഴ്സ്, വി.എഫ്.പി.സി.കെ മുഖേന പങ്കാളിത്ത ഗ്യാരന്റി സര്ട്ടിഫിക്കേഷന് (പി.ജി.എസ് ) ഉള്‍പ്പെടെയുള്ള സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ ഭക്ഷ്യ ഉത്പാദനം എന്നീ ഘടകങ്ങളോടെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് 2021-22-ല്‍ ഉദ്ദേശിച്ചിരിക്കുന്നു.
കൃഷി ഭവനുകള്‍, വി.എഫ്.പി.സി.കെ എന്നിവ വഴി ജൈവകൃഷിയിലൂടെ പഴം, പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പരമ്പരാഗത് കൃഷി വികാസ് യോജന (പി.കെ.വി.വൈ) യിന് കീഴിലും ജൈവകൃഷിക്ക് വേണ്ട സഹായം നല്‍കുന്നതാണ്.
കൃത്യമായ രജിസ്ട്രേഷനും സര്‍ട്ടിഫിക്കേഷനോടും കൂടി ജൈവ ക്ലസ്റ്ററുകള്‍ ആരംഭിക്കുന്നതിനുള്ള ധനസഹായമായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു.
ഫാമുകളില്‍ തന്നെ ജൈവ ഉല്പാദനോപാധികള് ഉല്ലാദിപ്പിക്കുന്നതിനായി പ്രോജക്ട് അടിസ്ഥാനത്തില്‍ സഹായം നല്‍കുന്നതിനായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു. ജൈവ ഉല്പാദനോപാധികളുടെ സര്ട്ടിഫിക്കേഷന് ഉറപ്പാക്കേണ്ടതാണ്.
ജി.എ.പി സര്‍ട്ടിഫൈ ചെയ്ത ഉല്പന്നങ്ങളുടേയും ക്ലസ്റ്ററുകളില്‍ ഉല്ലാദിപ്പിക്കുന്ന ജൈവകൃഷി ഉല്പന്നങ്ങളുടേയും എക്കോഷോപ്പുകള്‍ വഴിയുള്ള വിപണനത്തിനായി 25.00 ലക്ഷം രൂപ വകയിരുത്തുന്നു. ജൈവകൃഷിയിലൂടെയുള്ള ഭക്ഷ്യോല്പന്നങ്ങളുടെ ഗ്രേഡിംഗ്, പാക്കിംഗ്, ലേബലിംഗ് കൂടാതെ നിലവിലുള്ള എക്കോഷോപ്പുകളെ ശക്തിപ്പെടുത്തുന്നതിനും 15 എക്കോഷോപ്പുകള്‍ സ്ഥാപിക്കുന്നതിനുമാണ് തുക വകയിരുത്തിയിരിക്കുന്നത്. ജൈവകൃഷിയിലൂടെ ക്ലസ്റ്ററുകള്‍ വഴി ഉല്പാദിപ്പിക്കുന്ന സുരക്ഷിതമായ ഭക്ഷ്യ ഉല്പന്നങ്ങളുടെ ബാര്‍കോഡിംഗ് ഇവയെ തരംതിരിച്ച് അറിയുന്നതിന് ഉപകരിക്കും.
ജി.എ.പി വഴി പഴങ്ങളുടേയും പച്ചക്കറികളുടേയും ബ്രാന്റിംഗിനും സര്‍ട്ടിഫിക്കേഷനും വേണ്ടുന്ന സംവിധാനം ഒരുക്കേണ്ടതാണ്. ജി.എ.പി ഉല്പന്നങ്ങളുടെ നേരിട്ടുള്ള വിപണനവും അതിനാവശ്യമായ വിപണന ശൃംഖലയും വികസിപ്പിക്കേണ്ടതാണ്. വി.എഫ്.പി.സി.കെ ഇതിനായുള്ള നടപടി സ്വീകരിക്കുന്നതാണ്. വി.എഫ്.പി.സി.കെ മുഖാന്തിരം സ്വയം സഹായ സംഘങ്ങള്‍ വഴി ജൈവകൃഷിയിലൂടെ പഴം, പച്ചക്കറികളുടെ ഉല്പാദനത്തിനും സര്‍ട്ടിഫിക്കേഷനുമായി 75.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍ 10.00 ലക്ഷം രൂപ ഇടുക്കി ജില്ലയില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നീക്കിവെച്ചിരിക്കുന്നു. പദ്ധതിയുടെ 10 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കണം.
സംസ്ഥാനത്ത് ജൈവകൃഷിയിലൂടെ സുരക്ഷിതമായ ഭക്ഷ്യോല്പാദനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 40.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.