13. ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പാദനവും വിതരണവും

H/A: 2401-00-104-91 Rs. 1095.00 ലക്ഷം H/A: 4401-00-104-98 Rs. 200.00 ലക്ഷം

ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കൃഷി ഉല്‍പ്പാദന രംഗത്തെ ഏറ്റവും അത്യന്താപേക്ഷിതവും അടിസ്ഥാനപരവുമായ ആവശ്യകതയാണ്‌. ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കള്‍, വിത്തുകള്‍, ജനിതക ദ്രവ്യം തുടങ്ങിയവയുടെ വിപണിയിലുള്ള അപര്യാപ്തത ഉല്പാദനക്ഷമതയ്ക്കു തന്നെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്‌. ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള കൃഷി ഉല്‍പ്പാദനം ഉയര്‍ത്തുന്നതിനും ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളുടെ ലഭ്യത വിപണിയില്‍ ഉണ്ടായിരിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

  

കൃഷി ഫാമുകള്‍ നവീകരിച്ച്‌ ഗുണമേന്മയുള്ള വിത്ത്‌ ഉല്പാദന കേന്ദ്രങ്ങള്‍ എന്നതിലുപരി ഹൈടെക്‌ ഫാമിംഗിനായുള്ള നൂതന കാര്‍ഷിക സാങ്കേതിക വിദ്യയുടെ പ്രചരണ കേന്ദ്രങ്ങളാക്കി മാറ്റേണ്ടതാണ്‌. ഫാമുകളില്‍ ഗ്രീന്‍ ഹൌസ്‌, ജലസേചന സൌകര്യങ്ങള്‍, ടിഷ്യുകള്‍ച്ചര്‍, ഹാര്‍ഡനിംഗ്‌ സൌകര്യങ്ങള്‍, വിത്ത്‌ സംസ്ക്കരണം/ശേഖരണം/സംഭരണം തുടങ്ങിയ പരിപാടികള്‍ നടപ്പാക്കുന്നതിനാ വശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്‌. ജില്ലാ ഫാമുകളുടെയും സീഡ്‌ ഫാമുകളുടെയും കാര്യത്തില്‍ വകുപ്പുതല പരിപാടികള്‍ ഗ്യാപ്‌ ഫില്ലിംഗിന്‌ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ 13 പ്രത്യേക ഫാമുകളുടെ കാര്യത്തില്‍ എല്ലാം വകുപ്പുതലത്തില്‍ നിര്‍വ്വഹിക്കേണ്ടതും അവ വാണിജ്യപരമായി പ്രവര്‍ത്തിക്കുന്നു എന്ന്‌ ഉറപ്പുവരുത്തേണ്ടതുമാണ്‌. വയനാട്ടിലെ ചീങ്ങേരി എക്സ്റ്റന്‍ഷന്‍ പദ്ധതിയും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്‌.

പുതിയ തരം ന്യൂക്ലിയസ്‌ നടീല്‍ വസ്തുക്കള്‍ വാങ്ങുന്നതിനായും പ്രജനന തോട്ടങ്ങളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനം, അടിസ്ഥാന സൌകര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ പരിപാടികള്‍ക്കായി 1295.00 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടു്‌.

നടീല്‍ വസ്തുക്കളുടെ ഉല്പാദനത്തിനായി 1030.00 ലക്ഷം രൂപ വകയിരത്തിയിരിക്കുന്നു. ഇതില്‍ 650.00 ലക്ഷം രൂപ വേരു പിടിപ്പിച്ച കുരുമുളക്‌ തൈകള്‍ ഉള്‍പ്പെടെ പതിവ്‌ നടീല്‍ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി നീക്കി വെച്ചിരിക്കുന്നു. ഇതില്‍ നിന്നും 100.00 ലക്ഷം രൂപ വീതം ഇടുക്കി, വയനാട്‌ ജില്ലകളില്‍ നടീല്‍ വസ്തുക്കളുടെ ഉല്പാദനത്തിനയി നീക്കിവെച്ചിരിക്കുന്നു. ഡിപ്പാര്‍ട്ടുമെന്റ്‌ ഫാമുകളില്‍ വിത്തുല്‍പ്പാദനത്തിനായി 200.00 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടു്‌. പുതിയ തരം ന്യൂക്ലിയസ്‌ നടീല്‍ വസ്തുക്കള്‍ വാങ്ങുന്നതിനും പ്രജനന തോട്ടങ്ങളുടെ സ്ഥാപനത്തിനും പരിപാലനത്തിനുമായി 80.00 ലക്ഷം രൂപ വകയിരുത്തുന്നു. ഡിപ്പാര്‍ട്ട്മെന്റല്‍ ഫാമുകള്‍ നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനത്തിനു ഒരു ബിസിനസ്സ്‌ പ്ലാന്‍ തയ്യാറാക്കുകയും ട്രെയ്സബിലിറ്റിയ്ക്കായി നടീല്‍ വസ്തുക്കളുടെ ബാര്‍കോഡിംഗ്‌ വികസിപ്പിക്കുകയും ചെയ്യും. വി.എപ്‌.പി.സി.കെ യും ഇത്‌ പിന്തുടരും. ഫാമുകള്‍ മുഖേന തദ്ദേശീയ വിത്തുകളുടെ ഉല്‍പ്പാദനം നടത്തണം. നാളികേര മിഷന്‍ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച്‌ കേരസമുദ്ധി നടപ്പിലാക്കും.

100.00 ലക്ഷം രൂപ വി.എഫ്‌.പി.സി.കെ വഴി പഴങ്ങളുടെയും പച്ചക്കറികളുടെയും ഗ്രാഫ്റ്റുകളും തൈകളും ഉല്‍പ്പാദിപ്പിക്കുന്നതിന്‌ നീക്കിവച്ചിട്ടുണ്ട്‌. വി.എഫ്‌.പി.സി.കെ ഉല്‍പ്പാദിപ്പിക്കുന്ന നടീല്‍ വസ്തുക്കളുടെ അളവും ഗുണനിലവാരവും സംബന്ധിച്ച്‌ വി.എഫ്‌.പി.സി.കെ കൃഷി ഡയറക്ടറുമായി ഫണ്ട്‌ നല്‍കുന്നതിന്‌ മുന്‍പ്‌ തന്നെ ധാരണപത്രം ഒപ്പിടുന്നതാണ്‌. പ്രവര്‍ത്തനങ്ങളുടെ സമയ പട്ടികയും നിര്‍ദ്ദേശിച്ചിരിക്കും. കൃഷി ഡയറക്ടറുടെ തലത്തിലുള്ള സംസ്ഥാനതല ഏകോപന സമിതിയും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ തലത്തിലുള്ള ജില്ലാതല ഏകോപന സമിതിയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച്‌ ഏകോപനം നടത്തുകയും ചെയ്യും.

കാണുക..

പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുള്ള ഫാം സ്കൂളുകളായി പ്രവര്‍ത്തിക്കുന്നതിനു ഡിപ്പാര്‍ട്ട്മെന്‍റ്‌ ഫാമുകളില്‍ മാതൃക പ്രദര്‍ശന ഫാമുകള്‍ വികസിപ്പിക്കും. ഹൈടെക്‌ ഫാമിംഗ്‌ രീതി, സംയോജിത കൃഷി സമ്പ്രദായ രീതി എന്നിവയ്ക്കു വേണ്ടി പ്രദര്‍ശന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതാണ്‌. സംയോജിത കൃഷി സമ്പ്രദായ രീതി മാതൃകകള്‍ പ്രദര്‍ശന യൂണിറ്റുകള്‍ക്കായി 50.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. വികസിപ്പിച്ച മാതൃകകള്‍ ഡോക്യുമെന്റ്‌ ചെയ്യപ്പെടും.

ഫാമുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിനും യന്ത്രവല്‍ക്കരണത്തിനു മായി 20000 ലക്ഷം രൂപ വകയിരുത്തുന്നു.

ഫാമുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി ആര്‍..ഡി.എഫില്‍ പ്രത്യേക വിഹിതം നീക്കി വച്ചിട്ടുണ്ടു്‌.

ഗുണനിലവാരമുള്ള ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു രണ്ട്‌ ഫാമുകളില്‍ സ്ഥാപിച്ചിട്ടുള്ള ടിഷ്യുകള്‍ച്ചര്‍ ലബോറട്ടറികളിലേയ്ക്കം ബയോടെക്നോളജി മോഡല്‍ ഫ്ലോറികള്‍ച്ചര്‍ സെന്ററിലേയ്ക്കമുള്ള താല്‍ക്കാലിക ജീവനക്കാരുടെ വേതനത്തിനായി 15.00 ലക്ഷം രൂപ വകയിരുത്തുന്നു.