21. കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

H/A: 4401-00-190-97 Rs. 100.00 ലക്ഷം

          സംസ്ഥാനത്തുടനീളമുള്ള ഹോര്‍ട്ടികള്‍ച്ചറല്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം, കൂടുതല്‍ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിന് തദ്ദേശീയരായ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക, അനാവശ്യമായ വിലക്കയറ്റം തടയുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. 2023-24 ല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 100.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.