6 | ജൈവ കൃഷിയും ഉത്തമ കൃഷി മുറകളും (ജി.എ.പി) | ശീർഷകം : 2401-00-105-85 | Rs.1011.00 ലക്ഷം രൂപ |
ജൈവ കൃഷി രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ജൈവ ഉല്പന്നങ്ങളുടെ കയറ്റുമതി സാധ്യതയും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ജൈവ സർട്ടിഫിക്കേഷനായുള്ള സഹായം, ക്ലസ്റ്ററുകളുടെ ശക്തിപ്പെടുത്തൽ, ക്ലസ്റ്ററുകൾക്ക് പ്രോത്സാഹന സഹായം, പച്ചില വള പ്രയോഗം, ജൈവ വളങ്ങൾ തയ്യാറാക്കുന്ന മാതൃകാ യൂണിറ്റുകൾ, കൃഷിഭവനുകള്‍, വി.എഫ്.പി.സി.കെ മുഖേന പങ്കാളിത്ത ഗ്യാരന്റി സർട്ടിഫിക്കേഷൻ (പി.ജി.എസ്) ഉൾപ്പെടെയുള്ള സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ ഭക്ഷ്യ ഉത്പാദനം എന്നീ ഘടകങ്ങളോടെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് 2018-19-ൽ ഉദ്ദേശിച്ചിരിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ പരമ്പരാഗത് കൃഷി വികാസ് യോജന (പി.കെ.വി.വൈ) യിന് കീഴിലും ജൈവകൃഷിക്ക് വേണ്ട സഹായം നല്‍കുന്നതാണ്.
കുട്ടനാട്ടിലെ നെൽകൃഷി പ്രദേശങ്ങളിൽ ഉത്തമ കൃഷിമുറകൾ നടപ്പിലാക്കുന്നതിനായുള്ള സ്പെഷ്യൽ പ്രോജക്ടിന്(കുട്ടനാട് ജി.എ.പി) സഹായം നൽകുന്നതിനായി 150.00 ലക്ഷം രൂപ വകയിരുത്തുന്നു. ഉത്തമ കൃഷി മുറകൾക്കായുള്ള പദ്ധതി ഘടകങ്ങളിൽ സർട്ടിഫിക്കേഷന് മാത്രമാണ് സ്പെഷ്യൽ പ്രോജക്ടിൽ നിന്നും സഹായം നൽകുന്നത്. മറ്റുള്ള ഘടകങ്ങൾക്ക് പ്രത്യേക കാർഷിക മേഖല (എസ്.എ.ഇസഡ്)-ൽ നിന്നും ആവശ്യാനുസൃതം സഹായം നൽകുന്നതാണ്. പരമ്പരാഗത ഇനങ്ങള്‍ക്ക് പ്രചരണം നല്‍കുന്നതിനും പരിസ്ഥിതി സൌഹൃദ കൃഷി രീതികളിലൂടെ സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ ഭക്ഷ്യഉല്പാദനത്തിനും ഊന്നല്‍ നല്കുന്നതിനുമായി സീറൊ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന് പ്രോത്സാഹനം നല്‍കുന്നതാണ്.
ഉത്തമ കൃഷിമുറകൾക്കായി ക്ലസ്റ്റേഴ്സിനുളള സഹായം, പുതിയ ഇക്കോഷോപ്പുകൾക്കും നിലവിലുള്ള ഇക്കോഷോപ്പുകൾക്കുമുള്ള സഹായം, മെച്ചപ്പെട്ട കൃഷി രീതികൾ സർട്ടിഫൈ ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനം, മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡ് എന്നിവയാണ് ഈ പദ്ധതിയുടെ ഘടകങ്ങൾ. ഈ പദ്ധതിയുടെ 10 ശതമാനം ഗുണഭോക്താക്കള്‍ വനിതകളായിരിക്കും.