5 ഹൈടെക് അഗ്രിക്കൾച്ചർ ശീർഷകം : 2401-00-113-82 Rs.100.00 ലക്ഷം രൂപ

വർഷം മുഴുവൻ പച്ചക്കറി കൃഷി നടത്തുന്നതിനായി ചെലവുകുറഞ്ഞ പോളീ ഹൗസ് സാങ്കേതിക വിദ്യ സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. 2012-13-ൽ ഇതിനായി ഒരു ബൃഹത് പ്രോജക്ട് ഏറ്റെടുത്തിട്ടുണ്ട്. വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളുമായി യോജിച്ചുപോകുന്ന തരത്തിൽ ഹരിത ഭവനത്തിന്റെ സാങ്കേതിക വിദ്യയും ഘടനയും രൂപകല്പന ചെയ്ത് പരിഷ്ക്കരിക്കേണ്ടതും, സസ്യ വളർച്ചയ്ക്കുള്ള പുതിയ വളർച്ചാ തലങ്ങള്‍ ക്രമീകരിക്കേണ്ടതും ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ട്രേകളിൽ വളർത്തിയെടുക്കുന്ന നടീൽ വസ്തുക്കളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന നവീകരിച്ച സാങ്കേതിക വിദ്യയും ഇതിനോടൊപ്പം തന്നെ നടപ്പിൽ വരുത്തേണ്ടതാണ്. 2018-19-ൽ കൃഷിഭവൻ മുഖേന പുതിയ പോളി ഹൗസുകൾ സ്ഥാപിക്കുന്നതിനുള്ള സഹായം, റെയിന്‍ ഷെല്‍റ്ററുകള്‍, ഹാര്‍ഡനിംഗ് യൂണിറ്റുകള്‍, പച്ചക്കറികള്‍/പൂക്കള്‍/വാഴ/മറ്റ് വിളകള്‍ എന്നിവയ്ക്കായി തുറസ്സായ സ്ഥലത്തുള്ള സൂക്ഷ്മ കൃഷി എന്നീ പരിപാടികള്‍ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അംഗീകാരവും തിരഞ്ഞെടുപ്പും എല്ലാം ജില്ലാതല ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാണ്.