17. കാര്‍ഷിക വിവരവും വിനിമയവും

H/A: 2401-00-109-84 Rs. 600.00 ലക്ഷം

          കൃത്യസമയത്ത് കര്‍ഷകര്‍ക്കിടയില്‍ ശാസ്ത്രീയ അറിവുകള്‍ പ്രചരിപ്പിക്കുന്നതിനും കൃഷി, ഫിഷറീസ് എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ് അധിഷ്ഠിത സേവനങ്ങള്‍ ഉള്‍പ്പെടെ വിവധ ഇവക്ട്രോണിക് മാധ്യമങ്ങളിലൂടെ നല്‍കുന്നതിനുമായി 2023-24 ല്‍ 600.00 ലക്ഷം രൂപ വകയിരുത്തുന്നു.
കേരള കര്‍ഷകന്‍ പ്രസിദ്ധീകരണം, ഡിജിറ്റല്‍ കോപ്പി പ്രിന്റിംഗ്, കേരള കര്‍ഷകന്‍ ജേര്‍ണലിലെ രചയിതാക്കള്‍ക്കുള്ള ഓണറേറിയം, ഫാം ഫോട്ടോഗ്രാഫി മത്സരം, ഉപന്യാസ രചനാ മത്സരം, ഷോര്‍ട്ട് ഫിലിം മത്സരം, അവാര്‍ഡുകള്‍ (ഉദ്യോഗസ്ഥര്‍ ഒഴികെ), സ്റ്റേഷനറി ചെലവുകള്‍ കൂടാതെ മറ്റ് ആശയ വിനിമയ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടും

കാര്‍ഷിക വിവരവും വിനിമയവും പദ്ധതിയുടെ ഘടകങ്ങള്‍ തിരിച്ചുള്ള വിഹിതം താഴെ കൊടുത്തിരിക്കുന്നു.