20. ഓഫീസ് ആട്ടോമേഷനും ഐ.റ്റി സാങ്കേതിക വിദ്യയും

H/A: 2401-00-001-86 Rs. 250.00 ലക്ഷം

കൃഷി വകുപ്പില്‍ ഇ-ഓഫീസ്‌ നടപ്പിലാക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. മെച്ചപ്പെട്ട ഐ.റ്റി സാങ്കേതിക വിദ്യകളായ വെര്‍ച്വല്‍ ക്ലാസ്സ്റൂം ഫെസിലിറ്റി, മിനി കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവ കൃഷി വകുപ്പ്‌ ഡയറക്ടറേറ്റിലും, 14 ജില്ലാ ഓഫീസുകളിലും, സമേതി, എസ്‌.എഫ്‌..സി കോള്‍ സെന്റര്‍, ആര്‍..റ്റി.റ്റി.സികള്‍, എഫ്‌.റ്റി.സികള്‍, കാര്‍ഷികോല്പാദന കമ്മിഷണറുടെ ഓഫീസ്‌ ഉള്‍പ്പെടെ മറ്റ്‌ ട്രെയിനിംഗ്‌ സെന്ററുകള്‍ എന്നിവയിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. .റ്റി സാങ്കേതിക വിദ്യകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹാര്‍ഡ്‌ വെയര്‍, സോഫ്റ്റ്‌ വെയര്‍ എന്നിവ വാങ്ങുന്നതിനും, .റ്റി ഇ-ഗവേണന്‍സ്‌ ശക്തിപ്പെടുത്തുന്നതിനും വേണ്ട പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുന്നതിനും തുക നീക്കി വയ്ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഈ പദ്ധതിയുമായി സംയോജിപ്പിക്കുന്നതാണ്‌.